ഉള്ള ഡാറ്റ ഒന്നിനും തികയുന്നില്ലേ; എങ്കിൽ ഈ വിഐ പ്ലാൻ നിങ്ങൾക്കുവേണ്ടി ഉള്ളതാണ്

|

ഇന്നത്തെ കാലത്ത് മിനിമം ഒരു 2 ജിബി ഡാറ്റ എങ്കിലും ഇല്ലാതെ ഒരു സാധാരണ ഉപഭോക്താവിന് പിടിച്ചു നിൽക്കാനാകില്ല. കിട്ടുന്ന ശമ്പളം പലവഴിക്ക് ചെലവായി, ഒടുവിൽ എന്തെങ്കിലും അ‌ത്യാവശ്യം വന്നാൽ കടം വാങ്ങുന്നത് പോലെയാണ് പല ഉപഭോക്താക്കളുടെയും ഡാറ്റയുടെയും അ‌വസ്ഥ. ഉള്ള ഡാറ്റ അ‌ത്യാവശ്യ ആവശ്യങ്ങൾ നിറവേറ്റാൻ തികയുന്നില്ല എന്ന് പരാതിയുള്ള ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്.

 

ഒരു ഉഗ്രൻ പ്ലാൻ

അത്തരത്തിൽ ഡാറ്റാ ഉപഭോഗം കൂടുതലായുള്ള ആളുകൾക്ക് വേണ്ടി ഒരു ഉഗ്രൻ പ്ലാൻ നമ്മുടെ വിഐ (വൊഡഫോൺ ഐഡിയ) നൽകിവരുന്നുണ്ട്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള ഈ പ്ലാന് 500 രൂപയിൽ താഴെ മാത്രമാണ് ചെലവാകുന്നത്. എന്നാൽ ഇത് എല്ലാവർക്കും അ‌ത്ര പെട്ടെന്ന് ചെയ്യാൻ തോന്നുന്ന തരത്തിലുള്ള ഒരു പ്ലാൻ ആണെന്ന് പറയാനും കഴിയില്ല. കാരണം ആകെ 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ പ്ലാനിലൂടെ ലഭ്യമാകുക.

രണ്ടു കണ്ണ് എല്ലായിടത്തും എത്തുന്നില്ലേ, ഇന്നാ മൂന്ന് 'കണ്ണുകൾ'കൂടി, എക്സ് സേഫ് സുരക്ഷാ ക്യാമറയുമായി എയർടെൽരണ്ടു കണ്ണ് എല്ലായിടത്തും എത്തുന്നില്ലേ, ഇന്നാ മൂന്ന് 'കണ്ണുകൾ'കൂടി, എക്സ് സേഫ് സുരക്ഷാ ക്യാമറയുമായി എയർടെൽ

28 ദിവസത്തേക്ക് ഇത്രയും വലിയ തുകയോ

475 രൂപയാണ് ഈ പ്ലാനിന് ചെലവ് വരുക. 28 ദിവസത്തേക്ക് ഇത്രയും വലിയ തുകയോ എന്ന് ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ സാധാരണ ഉപഭോക്താക്കൾക്ക് വേണ്ടി ഉള്ളതല്ല, ധാരാളം ഡാറ്റ ആവശ്യമുള്ള ആളുകൾക്ക് വേണ്ടിയാണ് ഈ പ്ലാൻ എന്നത് കണക്കിലെടുക്കണം. മാത്രമല്ല ഈ പ്ലാനിനൊപ്പം ലഭിക്കുന്ന സേവനങ്ങളുടെ മൂല്യം പ്ലാനിനു ചെലവാകുന്ന തുകയെക്കാൾ മുന്നിൽത്തന്നെയാണ്.

475 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
 

475 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

475 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഉള്ളത് എന്ന് പറഞ്ഞല്ലോ, എന്നാൽ ഈ തുകയിൽ മറ്റ് ഏതൊരു കമ്പനി നൽകുന്നതിനെക്കാളും ആനുകൂല്യങ്ങൾ നൽകാൻ വിഐ തയാറായിട്ടുണ്ട് എന്നാണ് പൊതുവെ ഉള്ള ഉപഭോക്താക്കളുടെ പ്രതികരണം. പ്രതിദിനം 4 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭ്യമാകുക. 28 ദിവസത്തേക്കായി ആകെ 112 ജിബി ഡാറ്റ ഈ പ്ലാനിലൂടെ ലഭ്യമാകും.

ആരുണ്ടെടാ ഏറ്റുമുട്ടാൻ? ജിയോയും വിഐയും ഓർക്കാൻപോലും ഭയക്കുന്ന രണ്ട് എയർടെൽ പ്ലാനുകൾആരുണ്ടെടാ ഏറ്റുമുട്ടാൻ? ജിയോയും വിഐയും ഓർക്കാൻപോലും ഭയക്കുന്ന രണ്ട് എയർടെൽ പ്ലാനുകൾ

ഡാറ്റ മാത്രമല്ല

ഡാറ്റ മാത്രമല്ല, അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ദിവസം 100 എസ്എംഎസ് സൗകര്യങ്ങളും സാധാരണ പോലെ ഈ പ്ലാനിനൊപ്പം ലഭ്യമാകും. കൂടാതെ വിഐ ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങളും പ്ലാനിനൊപ്പം ഉണ്ട്. വീക്കെൻഡ് ഡാറ്റാ റോൾഓവർ, ബിങ്ക് ഓൾ ​നൈറ്റ്, ഡാറ്റാ ഡി​ലൈറ്റ് സൗകര്യങ്ങൾ അ‌ടങ്ങുന്നതാണ് വിഐ ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങൾ.

ധാരാളം ഡാറ്റ

ധാരാളം ഡാറ്റ ഉപയോഗിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഈ പ്ലാനിൽ നിങ്ങൾക്ക് ഡാറ്റയ്ക്ക് ഒരു കുറവും ഉണ്ടാകില്ല. എന്നു മാത്രമല്ല, ഡാറ്റ കുറയുമോ എന്ന പേടിയിൽ പിശുക്കി ഉപയോഗിക്കുകയും വേണ്ട. യാ​തൊരു ആശങ്കയും ഇല്ലാതെ സ്വതന്ത്രമായി ഡാറ്റ ഉപയോഗിക്കാൻ ഈ പ്ലാൻ ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്. കൂടാതെ വിനോദങ്ങൾക്കായി സമയം കണ്ടെത്താൻ കഴിയുമെങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം വിഐ സൗജന്യമായി നൽകുകയും ചെയ്യും.

അ‌ധികം ആലോചിക്കേണ്ട, സാധാരണ ഉപയോഗങ്ങൾക്ക് അ‌നുയോജ്യമായ ജിയോയുടെ പ്രതിദിന 2 ജിബി ഡാറ്റ പ്ലാൻ ഇതാഅ‌ധികം ആലോചിക്കേണ്ട, സാധാരണ ഉപയോഗങ്ങൾക്ക് അ‌നുയോജ്യമായ ജിയോയുടെ പ്രതിദിന 2 ജിബി ഡാറ്റ പ്ലാൻ ഇതാ

ദിവസേന 4 ജിബി ഡാറ്റ

വിഐ മൂവീസ്& ടിവി വിഐപി ആക്സസ് ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ദിവസേനയുള്ള 4 ജിബി ഡാറ്റ ഉപയോഗിച്ചു തീർന്നാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ഡാറ്റായ്ക്ക് പ്രാധാന്യം നൽകിയുള്ള ഈ പ്ലാൻ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ വിഐ ആപ്പ് വഴിയോ വൊഡഫോൺ ഐഡിയയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയോ രജിസ്റ്റേഡ് നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

സമാനതകൾ

പ്ലാനുകളുടെ കാര്യത്തിൽ മൊ​ബൈൽ കമ്പനികൾ തമ്മിൽ പലപ്പോഴും ഒരു സമാനതകൾ ഒക്കെ കാണാം എല്ലാ കമ്പനികളുടെയും പ്രധാന പ്ലാനുകൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നും ഉണ്ടാകുകയുമില്ല. എന്നാൽ ഈ വിഐയുടെ ഈ 475 രൂപ പ്ലാൻ പോലെ തങ്ങളുടെ സവിശേഷതയായി എടുത്തു കാണിക്കാൻ പറ്റുന്ന ചില പ്ലാനുകൾ എല്ലാ കമ്പനികൾക്കും ഉണ്ടാകും. അ‌ത്തരത്തിൽ വിഐക്ക് എടുത്തുകാണിക്കാൻ കഴിയുന്ന പ്ലാൻ ആണ് ഇത് എന്ന് സംശയമില്ലാതെ തന്നെ പറയാം.

97,890 രൂപയുടെ ലാപ്ടോപ്പ് 49,900 രൂപയ്ക്ക്; കണ്ണ് തള്ളിപ്പോകുന്ന ഡീലുകളുമായി Amazon Sale97,890 രൂപയുടെ ലാപ്ടോപ്പ് 49,900 രൂപയ്ക്ക്; കണ്ണ് തള്ളിപ്പോകുന്ന ഡീലുകളുമായി Amazon Sale

Best Mobiles in India

English summary
If you are a heavy data user, then you won't get any data shortage with this Rs. 475 plan. This plan helps customers use data freely without any worries. And if you can find time for entertainment, VI will give you everything you need for free.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X