ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ 8 ഫീച്ചറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ലോകത്തേറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൌസറുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം. പുതിയ ഫീച്ചറുകളും ബഗ് ഫിക്സുകളും ഒക്കെ അവതരിപ്പിക്കുന്നതിലും ഗൂഗിൾ മുന്നിലാണ്. ഈ വർഷവും ക്രോമിന് വേണ്ടി നിരവധി ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിക്കുന്നുണ്ട്. ഗൂഗിൾ പുറത്തിറക്കുന്ന അപ്ഡേറ്റുകളിൽ ചിലത് വളരെപ്പെട്ടെന്ന് തന്നെ എല്ലാ യൂസേഴ്സിനും ലഭ്യമാകാറുണ്ട്. മറ്റ് ചിലതാകട്ടെ ബീറ്റ പതിപ്പുകളിൽ മാത്രമാകും ആദ്യം ലഭ്യമാകുക. ഫ്ലാഗ്സിന് കീഴിൽ ഹൈഡ് ചെയ്തിരിക്കുന്ന ഫീച്ചറുകളും കാണാറുണ്ട്, ഓരോ അപ്ഡേറ്റിനൊപ്പവും ഗൂഗിൾ ടൺ കണക്കിന് ഫീച്ചേഴ്സ് അവതരിപ്പിക്കുന്നുണ്ട്. 2022ൽ ഇത് വരെ ഗൂഗിൾ ക്രോമിനായി അവതരിപ്പിച്ച പ്രധാനപ്പെട്ട ഫീച്ചറുകൾ നോക്കാം.

 

ബാക്ക്ഗ്രൌണ്ട് കളർ മാറ്റാനുള്ള കഴിവ്

ബാക്ക്ഗ്രൌണ്ട് കളർ മാറ്റാനുള്ള കഴിവ്

ഉപയോക്താക്കൾക്ക് ക്രോമിന്റെ പശ്ചാത്തലവും നിറവും സെലക്ട് ചെയ്യാൻ കഴിയും. ഒരു യൂസർ ഒന്നിൽ കൂടുതൽ ക്രോം പ്രൊഫൈലുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കരുതുക. അത്തരം സാഹചര്യത്തിൽ ഓരോ ക്രോം പ്രൊഫൈലിനും വ്യത്യസ്തമായ പശ്ചാത്തലം നൽകാൻ കഴിയും. ക്രോമിന്റെ പശ്ചാത്തലവും നിറവും മാറ്റാൻ, ഒരു പുതിയ ടാബ് തുറന്ന് താഴെ വലത് വശത്തുള്ള കസ്റ്റമൈസ് ക്രോം എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഇൻഫിനിക്സ് സീറോ 5ജി എത്തിക്കഴിഞ്ഞുഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഇൻഫിനിക്സ് സീറോ 5ജി എത്തിക്കഴിഞ്ഞു

ജേർണീസ് ഫീച്ചർ

ജേർണീസ് ഫീച്ചർ

ക്രോം ബ്രൗസറിൽ യൂസേഴ്സിന്റെ ബ്രൗസിങ് ഹിസ്റ്ററി ഓർഗനൈസ് ചെയ്യാൻ സഹായിക്കുന്ന പുതിയ ഫീച്ചറാണ് ജേർണീസ്. ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾ സന്ദർശിച്ച സൈറ്റുകളും പേജുകളും വിവിധ രീതികളിൽ ക്രമീകരിക്കാൻ സാധിക്കും. സെർച്ച് ബാറിൽ കീവേർഡ് നൽകിയ ചെയ്ത ശേഷം റെസ്യൂം യുവർ സെർച്ച് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ നേരത്തെ സന്ദർശിച്ച പ്രസക്തമായ സൈറ്റുകളുടെ ഒരു ലിസ്റ്റ് കാണാൻ കഴിയും. ഇത്തരത്തിൽ നിങ്ങൾ നേരത്തെ നിർത്തിയിടത്ത് നിന്ന് സെർച്ച് ആരംഭിക്കാനും കഴിയും. ക്രോം ഹിസ്റ്ററി ജേർണീസ് പേജ് സന്ദർശിച്ചാലും ഈ ലിസ്റ്റ് കാണാൻ കഴിയും.

പുതിയ ക്രോം ആക്ഷൻസ്
 

പുതിയ ക്രോം ആക്ഷൻസ്

അഡ്രസ് ബാറിൽ നേരിട്ട് ടൈപ്പ് ചെയ്ത് ഫീച്ചേഴ്സ് യൂസ് ചെയ്യാനും സെറ്റിങ്സിൽ മാറ്റം വരുത്താനും സഹായിക്കുന്ന കമാൻഡുകളാണ് ക്രോം ആക്ഷൻസ്. സെറ്റിങ്സുകളും ഫീച്ചറുകളും ഉപയോഗിക്കുന്നതിൽ സമയം ലാഭിക്കാൻ ക്രോം ആക്ഷൻസ് സഹായിക്കുന്നു. ടൈപ്പ് ചെയ്‌ത വാക്കുകളെ അടിസ്ഥാനമാക്കി ഒരു ക്രോം ആക്ഷൻ എപ്പോഴാണ് പ്രയോജനം ചെയ്യുന്നതെന്നും ക്രോം അഡ്രസ് ബാർ പ്രഡിക്ട് ചെയ്യുന്നു. ക്രോം ആക്ഷൻസിലേക്ക് പുതിയ കമാൻഡുകളും ആഡ് ചെയ്തിരിക്കുകയാണ് ഗൂഗിൾ. വ്യൂ യുവർ ക്രോം ഹിസ്റ്ററി, മാനേജ് അക്സസിബിലിറ്റി സെറ്റിങ്സ്, ഷെയർ ദിസ് ടാബ്, പ്ലേ ക്രോം ഡൈനോ ഗെയിം തുടങ്ങിയവയാണ് പുതിയ ക്രോം ആക്ഷൻസ് കമാൻഡുകളിൽ ഉള്ളത്.

54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കുള്ള പുതിയ വിജറ്റുകൾ

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കുള്ള പുതിയ വിജറ്റുകൾ

ആൻഡ്രോയിഡിനുള്ള പുതിയ ക്രോം വിജറ്റുകൾ ഉപയോഗിച്ച് ടെക്സ്റ്റ് സെർച്ച്, ലെൻസ് സെർച്ച് എന്നിവ വളരെപ്പെട്ടെന്ന് ചെയ്യാൻ കഴിയും. അല്ലെങ്കിൽ ഹോം സ്ക്രീനിൽ തന്നെ ഇൻകോഗ്ണിറ്റോ ടാബ് തുറക്കാനുള്ള വിജെറ്റും ലഭ്യമാണ്. നിങ്ങൾ ഓൺലൈൻ ആയിരിക്കുമ്പോൾ തന്നെ ക്രോം ഡൈനോ ഗെയിം കളിക്കാനുള്ള ഷോർട്ട്കട്ട് വിജറ്റും ഉണ്ട്. ഡൈനോ ഗെയിം അത്ര ഇഷ്ടപ്പെടുന്നർക്ക് പുതിയ വിജറ്റ് കാര്യങ്ങൾ വളരെ എളുപ്പമാക്കുന്നു.

ലിങ്ക് ഷെയറിങ് ഫീച്ചർ

ലിങ്ക് ഷെയറിങ് ഫീച്ചർ

പുതിയ ലിങ്ക് ഷെയറിങ് ഫീച്ചർ വളരെ ഉപയോഗപ്രദമാണ്. സാധാരണ ഏതെങ്കിലും ഒരു പേജിൽ ഉള്ള ഒരു പ്രത്യേക കണ്ടന്റ് വായിക്കാനോ ശ്രദ്ധയിൽപ്പെടുത്താനോ നാം ലിങ്കുകൾ ഷെയർ ചെയ്യാറുണ്ട്. അങ്ങനെ ഷെയർ ചെയ്യുമ്പോൾ തന്നെ സ്വീകർത്താവ് ലിങ്ക് തുറക്കുമ്പോൾ പേജിന്റെ ടോപ്പ് സൈഡാവും തുറന്ന് വരിക. അയാളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട കണ്ടന്റ് പെട്ടെന്ന് മനസിലാക്കാൻ സാധിക്കില്ല. ഇതിന് പരിഹാരമാണ് പുതിയ ഫീച്ചർ. ലിങ്ക് പങ്കിടുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് പേജിന്റെ ഒരു പ്രത്യേക ഭാഗം സ്വീകർത്താവിനായി ഹൈലൈറ്റ് ചെയ്യാൻ കഴിയും. ഇങ്ങനെ ഹൈലൈറ്റ് ചെയ്യുന്ന ഭാഗമാവും സ്വീകർത്താവ് ലിങ്ക് തുറക്കുമ്പോൾ ഓപ്പൺ ആവുക.

ബഹിരാകാശത്ത് നിന്നും സെൽഫിയെടുത്ത് ജെയിംസ് വെബ് ടെലസ്കോപ്പ്ബഹിരാകാശത്ത് നിന്നും സെൽഫിയെടുത്ത് ജെയിംസ് വെബ് ടെലസ്കോപ്പ്

ടൂൾബാറിൽ പുതിയ ഡൗൺലോഡ്സ് ഷോർട്ട്കട്ട്

ടൂൾബാറിൽ പുതിയ ഡൗൺലോഡ്സ് ഷോർട്ട്കട്ട്

ഗൂഗിൾ ക്രോം 99 ബീറ്റ ചാനലിലൂടെ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരൊറ്റ ക്ലിക്കിലൂടെ ഡൗൺലോഡ്സ് ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ ഷോർട്ട്കട്ടും പുതിയ അപ്‌ഡേറ്റിനൊപ്പം കമ്പനി പുറത്തിറക്കുന്നു. ബ്രൗസറിന്റെ മുകളിൽ വലത് കോണിലുള്ള ടൂൾബാറിലാണ് ഷോർട്ട്കട്ട് ചേർത്തിരിക്കുന്നത്. ഈ ഷോർട്ട് കട്ട് എഡ്ജ് ബ്രൗസറിൽ കാണുന്നതുമായി സാമ്യമുള്ളതാണ്, എന്തെങ്കിലും ഡൗൺലോഡ് ചെയ്യുമ്പോൾ ഷോർട്ട്കട്ട് നീലയായി മാറുകയും ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ ചാര നിറമാകുകയും ചെയ്യും.

ടാബ് സെർച്ച് ഫീച്ചർ

ടാബ് സെർച്ച് ഫീച്ചർ

ഗൂഗിൾ ക്രോം ബ്രൗസറിൽ അവതരിപ്പിച്ച മറ്റൊരു ഫീച്ചറാണ് ടാബ് സെർച്ച്. ഒന്നിൽ കൂടുതൽ ടാബുകൾ തുറന്നിരിക്കുന്നതിനാൽ, ഒരു പ്രത്യേക ടാബ് കണ്ടെത്തുന്നത് ചിലപ്പോൾ ബുദ്ധിമുട്ടാണ്. ഇതിന് പരിഹാരമായാണ് ടാബ് സെർച്ച് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ക്രോം ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ഉപയോഗിച്ച് ഒരു ടാബ് സെർച്ച് ചെയ്ത് കണ്ട് പിടിക്കാൻ കഴിയും. അങ്ങനെ ചെയ്യുന്നതിന്, നിങ്ങളുടെ ക്രോം വിൻഡോയുടെ മുകളിലുള്ള ടാബ് സെർച്ച് ഐക്കണിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ തിരയാൻ ആഗ്രഹിക്കുന്ന ടാബിനായി ഒരു കീവേഡ് നൽകിയാൽ മതിയാകും.

മികച്ച സവിശേഷതകളുമായി നോക്കിയ ജി21 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തുമികച്ച സവിശേഷതകളുമായി നോക്കിയ ജി21 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

ഓരോ ടാബിനും മ്യൂട്ട് ഓഡിയോ ഫീച്ചർ

ഓരോ ടാബിനും മ്യൂട്ട് ഓഡിയോ ഫീച്ചർ

ക്രോമിലെ ഓരോ ടാബുകളിലും ഓഡിയോ മ്യൂട്ട് ചെയ്യുന്നത് ഗൂഗിൾ എളുപ്പമാക്കുകയാണ്. ക്രോം കാനറിയുടെ ഏറ്റവും പുതിയ ബിൽഡുകൾ "ടാബ് ഓഡിയോ മ്യൂട്ടിംഗ് യുഐ കൺട്രോൾ" എന്ന പുതിയ ഫ്ലാഗോടെയാണ് വരുന്നത്. ഒരിക്കൽ അക്റ്റിവേറ്റ് ചെയ്ത് കഴിഞ്ഞാൽ, ഒരൊറ്റ ക്ലിക്കിലൂടെ ഏത് ആപ്പിലും ഓഡിയോ മ്യൂട്ട് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഫീച്ചർ ഫ്ലാഗ് പ്രവർത്തനക്ഷമമാകും. നിലവിൽ, ഒരു ഓഡിയോ പ്ലേ ചെയ്യുമ്പോൾ ബ്രൗസർ ടാബിൽ സൌണ്ട് ഇൻഡിക്കേറ്റർ കാണാവുന്നതാണ്.

Best Mobiles in India

English summary
Google Chrome is one of the most used web browsers in the world. Google is introducing a number of features for Chrome this year as well. Some of the updates released by Google will be available to all users very soon. Others will initially be available only in beta versions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X