കണ്ണഞ്ചിപ്പിക്കുന്ന ഡാറ്റ സ്പീഡ് നൽകുന്ന യു ബ്രോഡ്ബാൻഡ് പ്ലാനുകൾ

|

മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ പലപ്പോഴും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കുറഞ്ഞ ഡാറ്റ സ്പീഡ്. നെറ്റ്വർക്ക് കവറേജ് അടക്കമുള്ള പ്രശ്നങ്ങളും പലപ്പോഴും ബാധിക്കും. ഇത്തരം സാഹചര്യങ്ങളിലാണ് നാം കൂടുതലായും ബ്രോഡ്ബാൻഡ് സേവനങ്ങളിലേക്ക് തിരിയുന്നത്. ഹൈ സ്പീഡ് ഇന്റർനെറ്റ് ആവശ്യമുള്ളവർക്കെല്ലാം ഏറ്റവും പ്രായോഗികമായ ഓപ്ഷനായിരിക്കും ബ്രോഡ്‌ബാൻഡ് കണക്ഷൻ എടുക്കുന്നത്. ഇന്ന് വിപണിയിൽ കിട്ടാവുന്നതിൽ വച്ച് വളരെ ലാഭകരവും, മികച്ച ഡാറ്റ സ്പീഡുമുള്ള ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്ന കമ്പനിയാണ് യു ബ്രോഡ്ബാൻഡ്. വോഡഫോൺ ഐഡിയയുടെ ഫൈബർ ബ്രോഡ്‌ബാൻഡ് സബ്‌സിഡിയറിയാണ് യു ബ്രോഡ്ബാൻഡ് എന്നും യൂസേഴ്സ് മനസിലാക്കണം.

 

അൺലിമിറ്റഡ് ഡാറ്റ വാലിഡിറ്റി

വമ്പിച്ച ഓഫറുകൾക്ക് പുറമെ അൺലിമിറ്റഡ് ഡാറ്റ വാലിഡിറ്റിയും ഈ ബ്രോഡ്ബാന്റ് പ്ലാനുകളുടെ പ്രത്യേകതയാണ്. ദീർഘകാല പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് യു ബ്രോഡ്ബാൻഡ് അധിക വാലിഡിറ്റി നൽകുന്നു. രാജ്യത്ത് ആദ്യമായി 350 എംബിപിഎസ്, 300 എംബിപിഎസ് ഡാറ്റ സ്പീഡ് പ്ലാനുകൾ ഓഫർ ചെയ്യുന്ന സർവീസ് പ്രൊവൈഡറാണ് യു ബ്രോഡ്ബാൻഡ്. 1,750 രൂപയ്‌ക്കാണ് യു ബ്രോഡ്ബാൻഡ് തങ്ങളുടെ 350 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ ഓഫറുകൾ സ്റ്റാർട്ട് ചെയ്യുന്നത്. യു ബ്രോഡ്ബാന്റിന്റെ 350 എംബിപിഎസ്, 300 എംബിപിഎസ് പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക.

വോഡാഫോൺ ഐഡിയ ഇനിയും റീചാർജ് പ്ലാനുകൾക്ക് വില കൂട്ടിയേക്കും, നഷ്ടം നികത്തുക ലക്ഷ്യംവോഡാഫോൺ ഐഡിയ ഇനിയും റീചാർജ് പ്ലാനുകൾക്ക് വില കൂട്ടിയേക്കും, നഷ്ടം നികത്തുക ലക്ഷ്യം

ബ്രോഡ്ബാൻഡ്
 

യു ബ്രോഡ്ബാൻഡ് നാല് വ്യത്യസ്ത ടൈപ്പ് പ്ലാനുകളാണ് തങ്ങളുടെ യൂസേഴ്സിന് ലഭ്യമാക്കുന്നത്. ഇതിലെ ഏറ്റവും അട്രാക്റ്റീവായ ഓഫർ എന്ന് പറയാവുന്നത് 1,750 രൂപയ്ക്ക് ലഭ്യമായ പ്രതിമാസ ഓഫറാണ്. ഈ ഓഫറിൽ നിങ്ങൾക്ക് 350 എംബിപിഎസ് സ്പീഡ് ലഭ്യമാകും. നികുതികളോടൊപ്പം പ്ലാനിന്റെ മൊത്തം തുക പ്രതിമാസം ഏകദേശം 2,065 രൂപയാകും. ഇതിന് പുറമെ, ആകർഷകമായ മൂന്ന് മാസം, ആറ് മാസം, പന്ത്രണ്ട് മാസം പ്ലാനുകളും ഉപയോക്താക്കൾക്ക് യു ബ്രോഡ്ബാൻഡ് ലഭ്യമാക്കിയിട്ടുണ്ട്. വാലിഡിറ്റി കൂടിയ പ്ലാനുകൾക്ക് മികച്ച സർവീസ് ഓഫറുകളും യു ബ്രോഡ്ബാൻഡ് നൽകുന്നു. ഉദാഹരണത്തിന് മൂന്ന് മാസം പ്ലാനിനൊപ്പം, യു ബ്രോഡ്‌ബാൻഡ് അഞ്ച് ദിവസത്തെ അധിക സേവനവും, ആറ് മാസം പന്ത്രണ്ട് മാസം പ്ലാനുകൾക്കൊപ്പം, പത്ത് ദിവസവും പതിനഞ്ച് ദിവസവും ഉപയോക്താക്കൾക്ക് മറ്റ് ചിലവുകളില്ലാതെ എക്സ്ട്രാ വാലിഡിറ്റി ഫ്രീയായി ലഭിക്കും.

ഡെപ്പോസിറ്റ്  തുക

ആറ് മാസം, പന്ത്രണ്ട് മാസം പ്ലാനുകൾക്ക് യഥാക്രമം 6,195 രൂപ, 12,390 രൂപ, 24,780 രൂപ എന്നിങ്ങനെയാണ് നിരക്ക്. എല്ലാ നികുതികളും ഉൾപ്പെടുന്ന നിരക്കാണ് ഇതെന്ന് ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പ്രതിമാസം 3.5 ടിബി ഡാറ്റയാണ് യു ബ്രോഡ്ബാൻഡ് ഈ പ്ലാനുകൾക്കൊപ്പം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷനൊപ്പം ഒരു നിശ്ചിത സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയ്ക്ക് കമ്പനിയിൽ നിന്ന് ഒരു റൂട്ടറും മോഡവും ആവശ്യമെങ്കിൽ യൂസേഴ്സിന് സ്വന്തമാക്കാവുന്നതാണ്.

300 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ വർക്ക് ഫ്രം ഹോം പ്ലാനുകൾ300 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ വർക്ക് ഫ്രം ഹോം പ്ലാനുകൾ

പ്ലാൻ

കുറച്ച് കൂടി സ്പീഡ് കുറഞ്ഞ 300 എംബിപിഎസ് പ്ലാൻ പ്രതിമാസം നികുതികളുൾപ്പെടെ 2,006 രൂപയ്ക്ക് ലഭിക്കുന്നതാണ്. മുകളിൽ പറഞ്ഞ 350 എംബിപിഎസ് പ്ലാനിനെ പോലെ തന്നെ, മൂന്ന് മാസം, ആറ് മാസം, പന്ത്രണ്ട് മാസം എന്നീ വാലിഡിറ്റി പാക്കേജുകൾ ഈ പ്ലാനിനും ലഭ്യമാണ്. മേൽപ്പറഞ്ഞ പ്ലാനുകൾ യഥാക്രമം 6,018 രൂപയ്ക്കും 12,036 രൂപയ്ക്കും 24,072 രൂപയ്ക്കും ഉപയോക്താക്കൾക്ക് ലഭ്യമാകുന്നതാണ്. ഈ പ്ലാനിനൊപ്പവും 350 എംബിപിഎസ് പ്ലാനിൽ വരുന്ന പോലെയുള്ള 3.5 ടിബി ഡാറ്റ ആനുകൂല്യവും ലഭിക്കുന്നു.

സെക്യൂരിറ്റി

റൂട്ടറിനും മോഡത്തിനും ഉപഭോക്താക്കൾ നൽകേണ്ട സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക 1, 999 രൂപയാണ്. ഇത് ഒറ്റത്തവണ റീഫണ്ട് ചെയ്യാവുന്ന നിക്ഷേപമായി കാണാവുന്നതാണ്. 3.5 ടിബി ഡാറ്റ പാക്കേജുകൾ വരുന്ന നിരവധി ഗംഭീര ഓഫറുകളാണ് വൊഡാഫോൺ ഐഡിയ കൂട്ട് കെട്ടിൽ പിറന്ന യു ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കായി വിപണിയിൽ ഇറക്കിയിരിക്കുന്നത്.

ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന വിഐ, എർടെൽ പ്രീപെയ്ഡ് പ്ലാനുകൾഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന വിഐ, എർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Low data speed is one of the common problems faced by mobile internet users. Broadband connection is the most practical option for those who need high speed internet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X