Just In
- 1 hr ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 2 hrs ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 10 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 12 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
Don't Miss
- News
60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്തണം; മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ കുറിപ്പ് വൈറല്‍
- Movies
ഭാര്യ അറിഞ്ഞ് കൊണ്ട് നടനായ ഭര്‍ത്താവ് തന്റെ പിന്നാലെയാണെന്ന് കങ്കണ; നടി ലക്ഷ്യം വെച്ചത് ആലിയ-രണ്‍ബീറിനെ?
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
1 രൂപ അഡ്വാൻസിൽ കച്ചവടം ഉറപ്പിക്കാം; വമ്പൻ ഓഫറുകളുടെ ബിഗ് ബില്യൺ ഡേ തീയതി പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട്
ഡിസ്കൗണ്ടുകളുടെ പെരുമഴയുമായി ഓൺലൈൻ കച്ചവടത്തിന്റെ ഉത്സവമായ ബിഗ് ബില്യൺ ഡേ 2022 ന്റെ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട്. സെപ്റ്റംബർ 23 മുതൽ 30 വരെയാണ് ആ ഉത്സവനാളുകൾ. അതേസമയം ഫ്ലിപ്കാർട്ടിന്റെ പ്ലസ് ഉപഭോക്താക്കൾക്ക് നേരത്തെതന്നെ ഈ ഓഫറുകൾ ലഭ്യമാക്കാനും കമ്പനി തയാറായിട്ടുണ്ട്.

ബിഗ് ബില്യൺ ഡേയുടെ 9-ാം എഡിഷനാണ് 23 ന് ആരംഭിക്കാൻ പോകുന്നത്. മുൻ വർഷങ്ങളിലെ ഓഫറുകളെ വെല്ലുന്ന രീതിയിലുള്ള ഓഫറുകൾ ഇക്കുറി ഉണ്ടാകുമോ എന്ന ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് ഉപഭോക്താക്കളുടെ കാത്തിരിപ്പ്. ഒരു രൂപ മാത്രം അഡ്വാൻസ് നൽകി ലക്ഷങ്ങളുടെ വരെ കച്ചവടം മുൻകൂർ ഉറപ്പിക്കാനുള്ള അവസരം ഫ്ലിപ്കാർട്ട് ഒരുക്കിയിട്ടുണ്ട്.

കോർപറേറ്റ് ഭീമനായ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിന്റെ ഈ സംരംഭത്തിൽ പ്രമുഖരായ 90 -ൽ അധികം ബ്രാൻഡുകളാണ് പ്രത്യേക ഓഫറുകളുമായി അണിനിരക്കുന്നത്. ഇത് ബിഗ് ബില്യൺ ഡേയെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ വിശാലമായ തെരഞ്ഞെടുപ്പാക്കി മാറ്റുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഒന്നൊഴിയാതെ നൽകാനുള്ള തയാറെടുപ്പിലാണ് ഫ്ലിപ്കാർട്ട്.

ബിഗ് ബില്യൺ ഡേയിൽ ഓഡർ ചെയ്യപ്പെടുന്ന ആദ്യത്തെ ഉൽപ്പന്നം മുതൽ അവസാനത്തെ ഓഡറിന്റെ ഉൽപ്പന്നം വരെ കൃത്യതയോടെയും സമയനിഷ്ഠയോടെയും സൂക്ഷ്മതയോടെയും ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പുകളും കമ്പനി പൂർത്തിയാക്കിക്കഴിഞ്ഞു. നൂറിലധികം ഡെലിവറി ഹബ്ബുകളാണ് ബിഗ് ബില്യൻ ഡേയോട് അനുബന്ധിച്ച് പുതിയതായി ഫ്ലിപ് കാർട്ട് തുടങ്ങിയിരിക്കുന്നത്.

കൂടാതെ തങ്ങളുടെ ഏറ്റവും വലിയ ഗോഡൗൺ അടുത്തിടെ ഹരിയാനയിൽ സ്ഥാപിച്ചും ഫ്ലിപ്കാർട്ട് ഇന്ത്യയിലെ ഉത്സവ കച്ചവടം പൊടിപൊടിക്കാൻ തയാറെടുത്തിരുന്നു. ദിവസം ആയിരക്കണക്കിന് ഉൽപ്പന്നങ്ങളാകും ബിഗ് ബില്യൺ ഡേയിൽ ഫ്ലിപ്കാർട്ട് കൈകാര്യം ചെയ്യേണ്ടിവരിക. ഇതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞു എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഡെലിവറികളുടെ ബാഹുല്യം ഇന്ത്യൻ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന കാർബൺ ആഘാതം കുറയ്ക്കാൻ ആയിരക്കണക്കിന് ഇലക്ട്രിക് വാഹനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫ്ലിപ്കാർട്ട് വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത പിൻ കോഡുകളിൽ നൽകി വന്നിരുന്ന ഓപ്പൺ ബോക്സ് ഡെലിവറി സർവീസ് ഓഫർ തുടരുമെന്നും കമ്പനി ഇതോടൊപ്പം വ്യക്തമാക്കുന്നു.

ബിഗ് ബില്യൺ ഡേ 2022 ഓഫറുകൾ
ഫ്ലിപ്കാർട്ടിന്റെ വരാൻ പോകുന്ന ബിഗ് ബില്യൺ ഡേയിൽ തെരഞ്ഞെടുക്കപ്പെട്ട ഡെബിറ്റ് - ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പ്രീ-പെയ്ഡ് ഇടപാടുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് പേ ലേറ്റെർ സ്കീമിൽ ഉൾപ്പെടുത്തി 1,00,000 രൂപ വരെ ക്രെഡിറ്റ് നൽകാമെന്നും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നുണ്ട്.

പ്രധാന ഓഫറുകൾ
വരാനിരിക്കുന്ന വാർഷിക വിൽപ്പനയുടെ മുന്നോടിയായി ഇതിനോടകം ഏതാനും ഓഫറുകൾ ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ മൊബൈൽ ബ്രാൻഡായ ഗൂഗിൾ പിക്സലിന്റെ ഗൂഗിൾ പിക്സൽ 6 എ മോഡൽ 27,699 രൂപയ്ക്ക് തങ്ങൾ നൽകും എന്നാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. ഇതു കൂടാതൈ നത്തിങ് ഫോൺ(1) 28,999 രൂപയ്ക്കും ഈ ദിവസങ്ങളിൽ ഫ്ലിപ്കാർട്ടിലൂടെ ലഭിക്കും.

പ്രമുഖ സ്മാർട്ട്ഫോൺ
മറ്റൊരു പ്രമുഖ സ്മാർട്ട്ഫോൺ മോഡലായ പോക്കോ എഫ്1 വൻ വിലക്കുറവോടെ 21,999 രൂപയ്ക്കാണ് ഫ്ളിപ്കാർട്ട് വിൽക്കുക. മോട്ടറോളയുടെ എഡ്ജ് 30 ന് 22,749 രൂപയാണ് ഡിസ്കൗണ്ടോടെ വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലേതു പോലെ ആപ്പിളിന്റെ ഐഫോൺ മോഡലുകളും വിലക്കുറവിൽ ഫ്ലിപ്കാർട്ട് വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

ഉപ്പ് തൊട്ട് കർപ്പൂരം വരെ കിട്ടുന്ന കട എന്ന് പണ്ട് നാം ആലങ്കാരികമായി പറയാറുണ്ട്. എന്നാൽ അത് രാജ്യവ്യാപകമായി പ്രാവർത്തികമാക്കിയ കോർപറേറ്റ് രൂപമാണ് ഫ്ലിപ്കാർട്ട്. അതി വിപുലമായ വിതരണ ശ്രിംഖലയിലൂടെ വളർന്ന ഫ്ലിപ്കാർട്ടിന്റെ സേവനം ഇന്ന് കടന്നുചെല്ലാത്ത ഏരിയകൾ രാജ്യത്ത് കുറവാണെന്നുതന്നെ പറയാം. വമ്പൻ ഓഫറുകളുമായി ഈ ഉത്സവനാളുകളിൽ ഫ്ലിപ്കാർട്ട് എത്തുമ്പോൾ ഉപഭോക്താക്കളും വൻ പ്രതീക്ഷയിൽ ആണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470