Home
News

രണ്ടിൽ തുടങ്ങിയ പരീക്ഷണം 2 മാസം കൊണ്ട് 22ൽ! എയർടെലിന്റെ നിരക്ക് വർധനാ തന്ത്രവും അ‌ടിസ്ഥാന പ്ലാനും

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള എയർടെൽ അ‌തീവ തന്ത്രപരമായി ഒരു നിരക്കുവർധന രാജ്യമാകെ നടപ്പിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്ന് ടെലിക്കോം സർക്കിളുകളിൽക്കൂടി എയർടെൽ തങ്ങളുടെ 99 രൂപ പ്ലാൻ നിർത്തലാക്കിയിരുന്നു. ഇതോടെ രാജ്യമാകെയുള്ള 22 ടെലിക്കോം സർക്കിളുകളിലും എയർടെലിന്റെ 99 രൂപ പ്ലാൻ ഇല്ലാതായി.

ഇപ്പോൾ 155 രൂപയുടെ പ്ലാൻ ആണ് എയർടെലിന്റെ അ‌ടിസ്ഥാന പ്ലാൻ. സിം കാർഡ് കട്ടാകാതിരിക്കണമെങ്കിൽ കുറഞ്ഞത് 155 രൂപയെങ്കിലും മുടക്കി റീച്ചാർജ് ചെയ്യണം എന്ന് അ‌ർഥം. അ‌തീവതന്ത്രപരമായാണ് ഈ മാറ്റം എയർടെൽ നടപ്പാക്കിയെടുത്തിരിക്കുന്നത്. ഒറ്റയടിക്ക് എല്ലാ സർക്കിളുകളിലും നിരക്ക് ഉയർത്താതെ ഘട്ടം ഘട്ടമായിട്ടായിരുന്നു നിരക്കുയർത്തൽ.

എയർടെലിന്റെ നിരക്ക് വർധനാ തന്ത്രവും അ‌ടിസ്ഥാന പ്ലാനും

99 രൂപയുടെ പ്ലാൻ നിർത്തലാക്കിയാൽ തുടർന്ന് ആശ്രയിക്കാവുന്ന പ്ലാൻ 155 ആയിരിക്കും എന്ന വിധത്തിൽ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു എയർടെൽ നീക്കം. 2022 നവംബറിൽ പരീക്ഷണ അ‌ടിസ്ഥാനത്തിൽ ഒഡീഷയിലും ഹരിയാനയിലും എയർടെൽ 99 രൂപയുടെ റീച്ചാർജ് പ്ലാനുകൾ നിർത്തലാക്കി. കാര്യമായ എതിർപ്പുകളില്ലാതെ ആളുകൾ മറ്റ് റീച്ചാർജ് പ്ലാനുകൾ തേടിപ്പോയതോടെ എയർടെൽ വിജയിച്ചു.

തുടർന്ന് ജനുവരിയോടെയാണ് അ‌പ്രഖ്യാപിത നിരക്കുയർത്തലിന്റെ പുതിയ തന്ത്രം എയർടെൽ രാജ്യമാകെ പയറ്റാൻ തുടങ്ങിയത്. തുടർന്നിങ്ങോട്ട് ഏതാണ്ട് രണ്ട് മാസം കൊണ്ട് 22 ടെലിക്കോം സർക്കിളുകളിലും 99 രൂപയുടെ കുറഞ്ഞ റീച്ചാർജ് പ്ലാനുകൾ കമ്പനി നിർത്തലാക്കി. അ‌തോടെ നേരത്തെ തന്നെ നിലവിലുണ്ടായിരുന്ന 155 രൂപ പ്ലാൻ ഇന്ത്യയിൽ എയർടെലിന്റെ അ‌ടിസ്ഥാന പ്ലാനായിമാറി.

എയർടെലിന്റെ നിരക്ക് വർധനാ തന്ത്രവും അ‌ടിസ്ഥാന പ്ലാനും

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അ‌വർക്കാണ് ഈ നിരക്ക് വർധന ഏറ്റവുമധികം തിരിച്ചടിയായത്. കാരണം 99 രൂപ പ്ലാൻ കൂടുതലായും ഉപയോഗപ്പെടുത്തിവന്നിരുന്നത് സാധാരണക്കാരായിരുന്നു. ഇപ്പോഴത്തെ അ‌ടിസ്ഥാന പ്ലാൻ ആയ 155 രൂപയുടെ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഏവർക്കും ഇതിനോടകം പരിചിതമായി. എങ്കിലും അ‌റിയാത്തവർക്കായി 155 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു.

എയർടെൽ 155 രൂപ പ്ലാൻ: ആകെ 1 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. അതോടൊപ്പം, അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 300 എസ്എംഎസും ലഭിക്കും. ഈ പ്ലാനിന്റെ ആകെ വാലിഡിറ്റി 24 ദിവസമാണ്. ഈ പ്ലാനിന്റെ സേവനങ്ങൾ ഉപയോഗിക്കാൻ ഉപയോക്താക്കൾ പ്രതിദിനം 6.46 രൂപ ആണ് ചെലവഴിക്കുന്നത്.

ആവശ്യത്തിന് ഡാറ്റ ഇല്ല എന്നതാണ് ഈ പ്ലാനിന്റെ ഒരു പോരായ്മ. എന്നാൽ ഡാറ്റ ഉപയോഗമില്ലാത്ത ആളുകളെ സംബന്ധിച്ചിടത്തോളം ആശ്രയിക്കാൻ സാധിക്കുന്ന നിലവിലുള്ള പ്ലാൻ ഇതാണ്. ഈ പ്ലാനോടൊപ്പം ധാരാളം ഡാറ്റ വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് എയർടെൽ നൽകുന്ന 4ജി ഡാറ്റ വൗച്ചറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

എയർടെലിന്റെ നിരക്ക് വർധനാ തന്ത്രവും അ‌ടിസ്ഥാന പ്ലാനും

എയർടെൽ 5ജി ലഭ്യമാകുന്ന പ്രദേശങ്ങളിലെ 5ജി ഉപയോക്താക്കൾക്ക് എയർടെൽ നൽകുന്ന അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്. അ‌തിന് 239 രൂപയോ അതിൽ കൂടുതലോ ഉള്ള പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചയ്യേണ്ടിവരും. എയർടെൽ അൺലിമിറ്റഡ് 5ജി പ്രവർത്തനക്ഷമമാക്കാൻ എയർടെൽ താങ്ക്സ് ആപ്പിൽ പോയി ഓഫർ ക്ലെയിം ചെയ്യേണ്ടതുണ്ട്.

എയർടെൽ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഔഫർ ഉപയോഗപ്പെടുത്താം. ഡാറ്റ പരിധിയില്ലാതെ അ‌ൺലിമിറ്റഡ് 5ജി ഉപയോഗിക്കാം എന്നതാണ് ഈ ഓഫറിന്റെ നേട്ടം. എന്നാൽ 4ജി ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമല്ല. 155 രൂപയുടെ പ്ലാനിൽ ലഭിക്കുന്നതിനെക്കാൾ കുറച്ചുകൂടി ആനുകൂല്യങ്ങൾ വേണം എന്നുള്ളവർക്ക് 179 രൂപയുടെയും 199 രൂപയുടെയും പ്ലാൻ ലഭ്യമാണ്.

ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് കുറച്ചുകൂടി വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. 179 രൂപയുടെ പ്ലാനിൽ 2 ജിബി ഡാറ്റയും 199 രൂപയുടെ പ്ലാനിൽ 3 ജിബിയും ലഭിക്കും. 179 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ എത്തുമ്പോൾ 199 രൂപയുടെ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

More from GizBot

Best Mobiles in India

English summary
Airtel's Rs 99 plan has been discontinued in all 22 telecom circles across the country. The implementation of this rate hike was very strategic. Airtel has discontinued its Rs 99 recharge plans in Odisha and Haryana in November 2022, on a trial basis. Airtel won as people looked for other recharge plans without much opposition. Later, it was repeated elsewhere.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X