ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി ആപ്പിള്‍

By GizBot Bureau
|

ആപ്പിള്‍ ഐഫോണും വാച്ചുകളും ലോകത്തിലെ ഒന്നാംകിട ഉപകരണങ്ങളായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ബാറ്ററിയുടെ കാര്യം വരുമ്പോള്‍ ഈ ഖ്യാതി ആപ്പിളിനില്ല. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കളാണ് ബാറ്ററിയുടെ പ്രവര്‍ത്തനത്തകരാറുമായി ബന്ധപ്പെട്ട പരാതികളുമായി ആപ്പിള്‍ അധികൃതരുടെ സൈ്വരം കെടുത്തുന്നത്. ഇതോടെ ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന പുത്തന്‍ സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആപ്പിള്‍. ഐഫോണിന്റെ മാത്രമല്ല ആപ്പിള്‍ വാച്ചുകളുടെ ബാറ്ററിയും ഇനി നിങ്ങള്‍ക്ക് തലവേദ സൃഷ്ടിക്കുകയില്ല!

ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി ആപ്

ഇതിനായി കമ്പനി പുതിയതരം ബാക്ക്‌പ്ലെയ്ന്‍ ടിഎഫ്ടി ഉപയോഗപ്പെടുത്തുമെന്നാണ് വിവരം. ലോ ടെമ്പറേച്ചര്‍ പോളിക്രിസ്റ്റലൈന്‍ ഓക്‌സൈഡിന് (എല്‍ടിപിഒ) വേണ്ടി മൂന്ന് പേറ്റന്റുകള്‍ക്ക് കമ്പനി ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് ഡിസ്‌പ്ലേയ്‌സ് വിത്ത് സെമികണ്ടക്ടിംഗ് ഓക്‌സൈഡ് ആന്റ് സിലിക്കണ്‍ തിന്‍ ഫിലിം ട്രാന്‍സിസ്റ്റേഴ്‌സ്, ഡിസ്‌പ്ലേയ്‌സ് വിത്ത് സിലിക്കണ്‍ ആന്റ് സെമികണ്ടക്ടിംഗ് ഓക്‌സൈഡ് തിന്‍ ഫിലിം ട്രാന്‍സിസ്റ്റേഴ്‌സ്, മെത്തേഡ്‌സ് ഓഫ് പ്രൊട്ടക്ടിംഗ് സെമികണ്ടക്ടര്‍ ഓക്‌സൈഡ് ചാനല്‍ ഇന്‍ ഹൈബ്രിഡ് ടിഎഫ്ടി പ്രോസസ്സ് ഫ്‌ളോ എന്നിവയാണ് അവ.

സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീന്‍, പിക്‌സല്‍സ് എന്നിവയുമായി ബന്ധപ്പെട്ടതാണ് ബാക്ക്‌പ്ലെയ്ന്‍ സാങ്കേതികവിദ്യ. ഇത് ഓരോ പിക്‌സലിനെയും ഓണ്‍ ആക്കുകയും ഓഫ് ആക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം ബാറ്ററിയുടെ ഉപയോഗം കണക്കാക്കുകയും ചെയ്യും. സിപിയുവിലെ ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ് ശക്തിപ്പെടുത്തി ഫ്രെയിം മെമ്മറി ഒഴിവാക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. ഇതുവഴി ബാറ്ററിയുടെ ഉപയോഗം കാര്യമായി കുറയ്ക്കാന്‍ കഴിയും.

ആപ്പിള്‍ എല്‍ടിപിഒ സാങ്കേതിവിദ്യയിലേക്ക് മാറാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ മറ്റുപല കാരണങ്ങളുമുണ്ട്. ഇതുവഴി OLED സാങ്കേതികവിദ്യ കൂടുതല്‍ വഴക്കമുള്ളതാക്കാനും ചെലവ് കുറയ്ക്കാനും സാധിക്കും. മാത്രമല്ല ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിക്കും. സ്‌ക്രീന്‍ റെസല്യൂഷന്‍ കാര്യമായി വര്‍ദ്ധിപ്പിക്കാനും എല്‍ടിപിഒ സാങ്കേതികവിദ്യ സഹായിക്കുമെന്ന് നിസ്സംശയം പറയാം.

ഐഫോണ്‍ X-ല്‍ ആപ്പിള്‍ AMOLED സ്‌ക്രീനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അടുത്ത് പുറത്തിറങ്ങാന്‍ പോകുന്ന മൂന്ന് മോഡലുകളില്‍ ചുരുങ്ങിയത് രണ്ടെണ്ണത്തില്‍ AMOLED സ്‌ക്രീന്‍ തന്നെ ഉപയോഗിക്കാനാണ് സാധ്യത.

നിങ്ങളുടെ ഫോണിന്റെ പാസ്സ്‌വേർഡ് മറന്നുപോയാൽ എന്തുചെയ്യണം?നിങ്ങളുടെ ഫോണിന്റെ പാസ്സ്‌വേർഡ് മറന്നുപോയാൽ എന്തുചെയ്യണം?

Best Mobiles in India

Read more about:
English summary
Here’s how Apple plans to improve the battery life of iPhones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X