പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

പ്രേമം എന്ന സിനിമ വന്‍ ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുമ്പോഴാണ് അതിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചു തുടങ്ങിയത്. കൊല്ലത്തെ പ്ലസ് ടു വിദ്യാര്‍ഥികളാണ് ഇതു സംബന്ധിച്ച അന്വേഷണത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഒന്നരലക്ഷം പേര്‍ പ്രേമത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ ഡൗണ്‍ലോഡ് ചെയ്തത്. പ്രതികളുടെ വയസ് 18 തികയാത്തതിനാല്‍ ഇവരുടെ പേര് മാധ്യമങ്ങളില്‍ വലിച്ചിഴയ്ക്കുന്നത് ആശാസ്യമല്ല. എന്നാലും ഞെട്ടിക്കുന്ന കമ്പ്യൂട്ടര്‍ വിദഗ്ദ്ധതയും ഹാക്കിങിനുളള കഴിവും ഇവരിലെ 16-കാരനെ വേറിട്ടതാക്കുന്നു. ഇത്തരമൊരു പ്രവര്‍ത്തി ചെയ്യുന്നതു മൂലം ഈ കൊച്ചു മിടുക്കന്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ഹാക്കിങ് വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് അപകടമരായ പ്രവണതയാണെങ്കിലും, സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹാക്കിങ് സങ്കേതം ഉപയോഗിക്കുന്നത് ഗുണപരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

ഇതുകൊണ്ട് തന്നെയാണ് ഫേസ്ബുക്ക് പോലുളള ഭീമന്‍ ടെക്ക് കമ്പനികള്‍ അവരുടെ സോഫ്റ്റ്‌വെയറുകളെ തകര്‍ക്കുന്നവര്‍ക്ക് മികച്ച പാരിതോഷികവും ജോലി വാഗ്ദാനങ്ങളും നല്‍കുന്നതെന്ന് ഓര്‍ക്കുക.

പ്ലസ് ടു വിദ്യാര്‍ഥിയായ ഈ 16-കാരന്‍ പിന്തുടര്‍ന്ന ഹാക്കിങ് തന്ത്രങ്ങളെക്കുറിച്ച് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വ്യാജ കനേഡിയന്‍ സെര്‍വറും ഐപി വിലാസവും നിര്‍മിക്കുകയാണ് ആദ്യം ചെയ്തത്.

പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

ലോകത്തെ പല ഹാക്കര്‍മാരുമായും അടുത്ത ബന്ധം ഈ പതിനാറുകാരന് ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു.

പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

തുടര്‍ന്ന് ഛായാഗ്രാഹകന്‍ രാജേഷ് നാരണണന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടു.

പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

രാജേഷ് നാരായണന്‍ ഫേസ്ബുക്ക് അക്കൗണ്ട് തന്റേതല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു.

പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

ആന്റി പൈറസി സെല്‍ ഇതിനെ തുടര്‍ന്ന് അന്വേഷണം വ്യാപിക്കുകയായിരുന്നു.

പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

അന്വേഷണത്തില്‍ ലഭിച്ച ഇമെയില്‍ ഐഡിയിലൂടെയാണ് സിനിമ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥികളിലേക്ക് എത്തപ്പെട്ടത്.

പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

കിക്കാസ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെയാണ് ഈ വിദ്യാര്‍ഥി സിനിമ വിദഗ്ദ്ധതയോടെ പ്രചരിപ്പിച്ചത്.

പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

പിതാവിന്റെയും, മുത്തച്ഛന്റെയും പേരില്‍ നിര്‍മിച്ച ബ്ലോഗുകളും വിദ്യാര്‍ഥി സിനിമ പ്രചരിപ്പിക്കുന്നതിനായി വിനിയോഗിച്ചു.

പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

പ്ലസ് വണ്ണിന് പഠിക്കുന്ന ഈ വിദ്യാര്‍ഥി നിരവധി പൈറസി സൈറ്റുകളെ ആഴത്തില്‍ മനസ്സിലാക്കിയിരുന്നുവെന്ന് പറയപ്പെടുന്നു.

പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

വിനാശകരമായ, ഉപദ്രവകരമായ ഹാക്കിങ് എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും സൃഷ്ടിപരമായ, ക്രിയാത്മകമായ ഹാക്കിങുകള്‍ക്ക് സാങ്കേതിക രംഗത്ത് വന്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് ഓര്‍ക്കപ്പെടേണ്ടതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here's How Techie Student Uploaded the Blockbuster Malayalam Movie Premam.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot