70 രൂപ ഡൗണ്‍പേയ്‌മെന്റ് നല്‍കി ഓപ്പോ R17 എങ്ങനെ നിങ്ങള്‍ക്കു വാങ്ങാം?

|

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഓപ്പോ ബജാജ് ഫിനാന്‍സുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് ഓപ്പോ ഫോണിന് വന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് അടുത്തിടെ വിപണിയില്‍ ഇറങ്ങിയ ഓപ്പോ R17 പ്രോയ്ക്ക് 70 on 70 പ്രമോഷണല്‍ ഓഫര്‍ നല്‍കിയിരിക്കുന്നു.

 
70 രൂപ ഡൗണ്‍പേയ്‌മെന്റ് നല്‍കി ഓപ്പോ R17 എങ്ങനെ നിങ്ങള്‍ക്കു വാങ്ങാം?

ഇതിന്റെ ഭാഗമായി ആദ്യം 70 രൂപ പേയ്‌മെന്റ് നല്‍കിയാല്‍ തുടര്‍ന്നുളള ആറ് EMI ബജാജ് ഫിനാന്‍സിലൂടെ അടയ്ക്കാവുന്നതാണ്. ജനുവരി 22 മുതല്‍ 31 വരെ ഇന്ത്യയിലെ എല്ലാ ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലും ഈ ഓഫര്‍ ലഭ്യമാണ്. ഇതു കൂടാതെ ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് SuperVOCC കാര്‍ ചാര്‍ജ്ജര്‍ ഫെബ്രുവരി 9ന് ശേഷം ലഭ്യമാകും.

ഓപ്പോ R17 പ്രോ സവിശേഷതകള്‍

6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഓപ്പോ R17 പ്രോയ്ക്ക്. 2080x2340 പിക്‌സലാണ് റെസല്യൂഷന്‍. 19.5:9 റേഷ്യോ ആണ് ആസ്‌പെക്ട് റേഷ്യോ. ഓപ്പോയുടെ R സീരീസില്‍ എല്ലാം തന്നെ മികച്ച മികവാണ് നല്‍കിയിരിക്കുന്നത്. പിന്നില്‍ രണ്ട് ക്യാമറകളാണ് ഉപയോഗിച്ചിരിക്കുന്നത്. 12 മെഗാപിക്‌സലിന്റെ ക്യാമറ സെന്‍സറും 20 മെഗാപിക്‌സലിന്റെ രണ്ടു സെന്‍സറുകളുമാണ് ഇവ.

മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. ചിത്രമെടുക്കുന്നതോടൊപ്പം നിരവധി സവിശേഷതകളും മുന്‍ ക്യാമറയില്‍ നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയ ColourOS 5.2 യിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്.

8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ മെമ്മറി എന്നിവയാണ് ഫോണില്‍. 3700എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉയരങ്ങൾ കീഴടക്കാൻ വൻ ബഹിരാകാശ പദ്ധതിയുമായി നാസ തയാറെടുപ്പിൽഉയരങ്ങൾ കീഴടക്കാൻ വൻ ബഹിരാകാശ പദ്ധതിയുമായി നാസ തയാറെടുപ്പിൽ

Best Mobiles in India

English summary
Here's how you can buy the Oppo R17 Pro with a down payment of Rs 70

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X