വാട്‌സാപ്പ് നിങ്ങളെ ബ്ലോക്ക് ചെയ്‌തോ? ഡാറ്റ നഷ്ടപ്പെടാതെ തിരികെ വരാം

|

ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പ് ആണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ്. അതുകൊണ്ട് തന്നെ വാട്‌സാപ്പിന്റെ വ്യാജപതിപ്പുകള്‍ നിരവധിയാണ്. കൂടുതല്‍ സൗകര്യപ്രദമാണെന്ന് ധരിച്ച് വ്യാജന്മാരുടെ പിറകെ പോകുന്ന ഉപയോക്താക്കളുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ വാട്‌സാപ്പ് മൂന്നാംകക്ഷി ആപ്പുകളെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന വസ്തുത അറിയാതെയാണ് പലരും വ്യാജന്മാരുടെ കെണിയില്‍ വീഴുന്നത്.

വാട്‌സാപ്പ് നിങ്ങളെ ബ്ലോക്ക് ചെയ്‌തോ? ഡാറ്റ നഷ്ടപ്പെടാതെ തിരികെ വരാം

GBവാട്‌സാപ്പ്, വാട്‌സാപ്പ്+ എന്നിവയാണ് വാട്‌സാപ്പിന്റെ പകരക്കാരായ പ്രധാന മൂന്നാംകക്ഷി ആപ്പുകള്‍. സേവനവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ലംഘിക്കുന്നതിനാലാണ് മൂന്നാംകക്ഷി ആപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കാത്തതെന്ന് വാട്‌സാപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇവയുടെ സെക്യൂരിറ്റി ലൈസന്‍സുകള്‍ സ്ഥിരീകരിക്കാന്‍ കഴിയാത്തത് സുരക്ഷാ ഭീഷണിയാണ്.

മൂന്നാംകക്ഷി ആപ്പുകള്‍

മൂന്നാംകക്ഷി ആപ്പുകള്‍

സ്വകാര്യതയും വ്യക്തി വിവരങ്ങളുടെ സുരക്ഷയ്ക്കും വലിയ പ്രധാന്യമുള്ള കാലത്താണ് നാം ജീവിക്കുന്നത്. മൂന്നാംകക്ഷി ആപ്പുകള്‍ ഇത്തരം വിവരങ്ങള്‍ ഏതുവിധത്തിലാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുകയില്ല. മാത്രമല്ല വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലുമാണ്.

കര്‍ശന നിയന്ത്രണം

കര്‍ശന നിയന്ത്രണം

മൂന്നാംകക്ഷി ആപ്പുകള്‍ക്ക് വാട്‌സാപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിന്റെ കാരണം വ്യക്തമായിക്കാണുമല്ലോ? വാട്‌സാപ്പിന്റെ അനധികൃത പതിപ്പുകള്‍ ഉപയോഗിക്കുന്നവരെ ചിലപ്പോള്‍ വാട്‌സാപ്പ് നിരോധിക്കാറുണ്ട്. അത്തരത്തില്‍ വിലക്ക് നേരിടുന്ന ആളാണോ നിങ്ങള്‍? പേടിക്കേണ്ട, വിലപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടുത്താതെ തന്നെ നിങ്ങള്‍ യഥാര്‍ത്ഥ വാട്‌സാപ്പിലേക്ക് മടങ്ങിവരാം.

ചാറ്റ് സെറ്റിംഗ്‌സ്

ചാറ്റ് സെറ്റിംഗ്‌സ്

ഇതിനായി ചാറ്റ് സെറ്റിംഗ്‌സ് എടുക്കുക.

ബാക്ക്അപ്പ് ചാറ്റ്‌സ് തിരഞ്ഞെടുക്കുക. ഇതുവഴി ചാറ്റ് നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യാന്‍ കഴിയും.

ഫയല്‍ മാനേജര്‍ ആപ്പ് തുറന്ന് GBവാട്‌സാപ്പ് ഫോള്‍ഡര്‍ എടുത്ത് ഫയലിന്റെ പേര് വാട്‌സാപ്പ് എന്നാക്കുക.

മൂന്നാംകക്ഷി വാട്‌സാപ്പ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക

പ്ലേസ്റ്റോറില്‍ നിന്ന് അംഗീകൃത വാട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

ഇന്‍സ്‌റ്റോള്‍ ചെയ്യുന്ന സമയത്ത് 'ബാക്ക്അപ്പ് ഫൗണ്ട്. ഡു യു വാണ്ട് ടു റിസ്റ്റോര്‍?' എന്ന സന്ദേശം പ്രത്യക്ഷപ്പെടും.

Yes-ല്‍ ക്ലിക്ക് ചെയ്യുക.

ഔദ്യോഗിക വാട്‌സാപ്പിലേക്ക് മാറുക

ഔദ്യോഗിക വാട്‌സാപ്പിലേക്ക് മാറുക

ഏത് മൂന്നാംകക്ഷി വാട്‌സാപ്പ് ആപ്പിലെ ചാറ്റ് ഉള്‍പ്പെടെയുള്ളവ ഈ രീതിയില്‍ സുരക്ഷിതമാക്കാം. എത്രയും വേഗം ഔദ്യോഗിക വാട്‌സാപ്പിലേക്ക് മാറുക. അല്ലെങ്കില്‍ നിങ്ങളെ എന്നെന്നേക്കുമായി വാട്‌സാപ്പ് വിലക്കിയേക്കാം.

Best Mobiles in India

Read more about:
English summary
Trying to ride on this humongous user base, a number of counterfeit apps have cropped up in recent times. Some users prefer these knock-offs as they offer more functions and features than the original WhatsApp. However, WhatsApp does not support these third-party apps as they pose a security risk and wants to prevent users from using them.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X