ബ്രോഡ്ബാൻഡ് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സാങ്കേതികവിദ്യകൾ

|

രാജ്യത്തെ ബ്രോഡ്ബാൻഡ് ഉപയോഗം സമാനകളില്ലാത്ത വളർച്ചയാണ് നേടുന്നത്. യൂസേഴ്സിന് ഏത് സാഹചര്യത്തിലും ആശ്രയിക്കാവുന്നതും സ്റ്റേബിളുമായ വൈഫൈ കണക്റ്റിവിറ്റി ഓഫർ ചെയ്യുന്നുവെന്നതാണ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷന്റെ സവിശേഷത. എന്നാൽ പലപ്പോഴും ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഹാക്ക് ചെയ്യപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. നിരവധി വയർലെസ് ഡിവൈസുകൾ ഒരേ സമയം കണക്റ്റ് ചെയ്യപ്പെടുന്നുവെന്നതാണ് ഹാക്കിങ് സാധ്യത വർധിപ്പിക്കുന്നത്. ബ്രോഡ്ബാൻഡിന്റെ സുരക്ഷിത്വം ഉറപ്പിക്കാൻ സഹായിക്കുന്ന വിവിധ സെക്യൂരിറ്റി സ്റ്റാൻഡേർഡ്സും പ്രോട്ടോക്കോളുകളും നിലവിൽ ഉണ്ട്.

 

കമ്പനികൾ

സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ച് ഈ പ്രോട്ടോക്കോളുകളിൽ നിരവധി മാറ്റങ്ങളും പരിഷ്കാരങ്ങളും കമ്പനികൾ കൊണ്ട് വരുന്നുമുണ്ട്. ബ്രോഡ്ബാൻഡ് അല്ലൈങ്കിൽ വൈഫൈ സുരക്ഷിതമാക്കുന്നതിലൂടെ നിങ്ങളുടെ ഗാഡ്ജറ്റുകളുടെ സുരക്ഷിതത്വം കൂടിയാണ് ഉറപ്പിക്കുന്നത്. ബ്രോഡ്ബാൻഡ് സെക്യൂരിറ്റി പ്രോട്ടോക്കോളുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബ്രോഡ്ബാൻഡ് എടുത്തോ? ബാൻഡ് വിഡ്തും ലേറ്റൻസിയും എന്താണെന്ന് അറിഞ്ഞിരിക്കണംബ്രോഡ്ബാൻഡ് എടുത്തോ? ബാൻഡ് വിഡ്തും ലേറ്റൻസിയും എന്താണെന്ന് അറിഞ്ഞിരിക്കണം

ബ്രോഡ്ബാൻഡ് സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ

ബ്രോഡ്ബാൻഡ് സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ

വൈഫൈ പ്രൊട്ടക്‌റ്റഡ് ആക്‌സസ് (WPA), വൈഫൈ പ്രൊട്ടക്‌റ്റഡ് ആക്‌സസ് 2 (WPA2), വയർഡ് ഇക്വിവലന്റ് പ്രൈവസി (WEP), വൈഫൈ പ്രൊട്ടക്‌റ്റഡ് ആക്‌സസ് 3 (WPA3) എന്നിവയാണ് ബ്രോഡ്ബാൻഡ് സുരക്ഷിതത്വം ഉറപ്പ് നൽകുന്ന നാല് പ്രോട്ടോക്കോളുകൾ. ഈ ബ്രോഡ്ബാൻഡ് സെക്യൂരിറ്റി പ്രോട്ടോക്കോളുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

സെക്യൂരിറ്റി പ്രോട്ടോക്കോൾ
 

നിലവിൽ ഉപയോഗത്തിലുള്ള ഏറ്റവും പഴയ സെക്യൂരിറ്റി പ്രോട്ടോക്കോൾ (WEP), 1999 സെപ്റ്റംബറിലാണ് പുറത്തിറങ്ങിയത്. 2004ൽ ഈ പ്രോട്ടോക്കോളിന്റെ ഉപയോഗം വൈഫൈ അലയൻസ് അവസാനിപ്പിച്ചിരുന്നു. വൈഫൈ പ്രൊട്ടക്‌റ്റഡ് ആക്‌സസ് പ്രോട്ടോക്കോളാണ് വയർഡ് ഇക്വിവലന്റ് പ്രൈവസി WEPയുടെ പകരക്കാരനായി വന്നത്.

മികച്ച വേഗതയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾമികച്ച വേഗതയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾ

സെക്യൂരിറ്റി

കൂടുതൽ വിപുലമായ സെക്യൂരിറ്റി സെറ്റപ്പുമായാണ് വൈഫൈ പ്രൊട്ടക്‌റ്റഡ് ആക്‌സസ് വന്നത്. WPAയുടെ ആകർഷകമായ സൌകര്യങ്ങളിലൊന്നാണ് ടെംപററി കീ ഇന്റഗ്രിറ്റി പ്രോട്ടോക്കോൾ (TKIP). ഇതൊരു 128 ബിറ്റ് ഡൈനാമിക്ക് കീ കൂടിയാണ്. WEPയുടെ സ്റ്റാറ്റിക്ക് കോൺസ്റ്റന്റ് കീയേക്കാൾ ശക്തമായ സുരക്ഷ ഓഫർ ചെയ്യാനും ഈ പ്രോട്ടോക്കോളിന് സാധിച്ചു.

വൈഫൈ പ്രൊട്ടക്‌റ്റഡ് ആക്‌സസ്

ഇതിന് ശേഷമാണ് വൈഫൈ പ്രൊട്ടക്‌റ്റഡ് ആക്‌സസ് 2 (WPA2) പ്രോട്ടോക്കോളിന്റെ കടന്ന് വരവ്. TKIP (CCMP) ന് പകരമായി കൌണ്ടർ മോഡ് സൈഫർ ബ്ലോക്ക് ചെയിനിങ് മെസേജിങ് ഓതന്റിക്കേഷൻ കോഡ് പ്രോട്ടോക്കോളുമായിട്ടാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കപ്പെട്ടത്. എല്ലാത്തരത്തിലും WPAയുടെ മെച്ചപ്പെട്ട പതിപ്പായിരുന്നു WPA2. ഡാറ്റ എൻക്രിപ്ഷൻ അടക്കമുള്ള കാര്യങ്ങളിൽ മുൻഗാമിയേക്കാളും മികവ് പുലർത്താനും WPA2 പ്രോട്ടോക്കോളിന് സാധിച്ചു.

ബിഎസ്എൻഎൽ വരിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന നാല് കിടിലൻ പ്ലാനുകൾബിഎസ്എൻഎൽ വരിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന നാല് കിടിലൻ പ്ലാനുകൾ

വൈഫൈ

2006ൽ എല്ലാ വൈഫൈ ഡിവൈസുകളിലും WPA2 പ്രോട്ടോക്കോൾ സ്റ്റാൻഡേർഡ് ഫീച്ചറാക്കുകയും ചെയ്തു. വലിയ ജനപ്രീതി നേടാനും WPA2 പ്രോട്ടോക്കോളിന് കഴിഞ്ഞിരുന്നു. നിലവിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വൈഫൈ സെക്യൂരിറ്റി പ്രോട്ടോക്കോൾ കൂടിയാണിത്. പുറത്തിറങ്ങുന്ന എല്ലാ വൈഫൈ ഡിവൈസുകൾക്കും ഈ പ്രോട്ടോക്കോൾ നിർബന്ധവുമാണ്.

വൈഫൈ സെക്യൂരിറ്റി പ്രോട്ടോക്കോൾ

2019ൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ വൈഫൈ സെക്യൂരിറ്റി പ്രോട്ടോക്കോൾ ആണ് വൈഫൈ പ്രൊട്ടക്‌റ്റഡ് ആക്‌സസ് 3 (WPA3). 2019 മുതൽ പുറത്തിറങ്ങുന്ന ഡിവൈസുകളിലാണ് ഈ പ്രോട്ടോക്കോൾ ഉൾപ്പെടുത്തിത്തുടങ്ങിയത്. ഓപ്പൺ ആക്സസ് വൈഫൈ നെറ്റ്വർക്കുകളെ ഹാക്കർമാരിൽ നിന്നും സംരക്ഷിക്കുവാൻ ലക്ഷ്യമിട്ടാണ് വൈഫൈ പ്രൊട്ടക്‌റ്റഡ് ആക്‌സസ് 3 (WPA3) വികസിപ്പിച്ചത്.

ജിയോ 5ജി പ്രഖ്യാപിച്ചു; ലോകത്തിലെ ഏറ്റവും വലിയ 5ജി നെറ്റ്വർക്കെന്ന് അംബാനിജിയോ 5ജി പ്രഖ്യാപിച്ചു; ലോകത്തിലെ ഏറ്റവും വലിയ 5ജി നെറ്റ്വർക്കെന്ന് അംബാനി

നെറ്റ്വർക്ക് ഡീറ്റെയ്ൽസ്

നിങ്ങളുടെ വൈഫൈ, ബ്രോഡ്ബാൻഡ് ഡിവൈസുകളെ സുരക്ഷിതമാക്കി നിർത്തുന്ന പ്രോട്ടോക്കോളുകളാണ് ഇവ. ഇവയേക്കുറിച്ച് അറിഞ്ഞില്ലെങ്കിൽ വൈഫൈ ഉപയോഗിക്കാൻ പറ്റില്ല എന്ന പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ ഈ ബ്രോഡ്ബാൻഡ് പ്രോട്ടോക്കോളുകളെക്കുറിച്ച് അടിസ്ഥാന ധാരണ നേടുകയെന്നത് എപ്പോഴും നല്ലതാണ്. നിങ്ങളുടെ ഡിവൈസിലെ വൈഫൈ സെറ്റിങ്സ് ആക്സസ് ചെയ്യുന്നതിലൂടെയും നെറ്റ്വർക്ക് ഡീറ്റെയ്ൽസ് നോക്കിയും നെറ്റ്വർക്കിലെ സെക്യൂരിറ്റി പ്രോട്ടോക്കോൾ മനസിലാക്കാൻ കഴിയും.

Best Mobiles in India

English summary
Broadband usage in the country is experiencing unprecedented growth. Broadband internet connections are characterized by offering reliable and stable Wi-Fi connectivity to users in any situation. But there are also frequent incidents of hacked broadband connections.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X