2 ജിബി പ്രതിദിന ഡാറ്റയും വർഷം മുഴുവൻ വാലിഡിറ്റിയും; ബിഎസ്എൻഎല്ലിന്റെ കലക്കൻ ഡാറ്റ വൌച്ചർ

|

രാജ്യം മുഴുവൻ 4ജി സപ്പോർട്ട് ലഭ്യമാക്കാനുള്ള അന്തിമ നടപടികളിലാണ് ബിഎസ്എൻഎൽ. ഇത് വരെയും 4ജി സേവനങ്ങൾ എല്ലായിടത്തും എത്തിക്കാൻ ആയില്ല എന്നൊരു പോരായ്മ ബിഎസ്എൻഎല്ലിന് ഒരു കളങ്കമായി നിൽപ്പുണ്ട്. എങ്കിലും കഴിഞ്ഞ ഡിസംബറിൽ അടക്കം ഏറ്റവും കൂടുതൽ പുതിയ യൂസേഴ്സിനെ സ്വന്തമാക്കിയതും ബിഎസ്എൻഎൽ തന്നെ. ഇത് എങ്ങനെയെന്ന് ആശ്ചര്യപ്പെടുന്നവർക്കുള്ള മറുപടിയാണ് ബിഎസ്എൻഎല്ലിന്റെ ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളും ഡാറ്റ വൌച്ചറുകളും. കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങളും വാലിഡിറ്റിയും നൽകുന്ന പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റേത്.

 

കമ്പനി

മറ്റ് കമ്പനികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ ആനുകൂല്യങ്ങളും ഒടിടി ആനുകൂല്യങ്ങളും നൽകുന്നത് ബിഎസ്എൻഎൽ തന്നെയാണ്. നവംബറിൽ സ്വകാര്യ കമ്പനികൾ പ്രീപെയ്ഡ് നിരക്ക് ഉയർത്തിയതിന് പിന്നാലെ കൂടുതൽ സൌജന്യ നിരക്കിൽ പ്ലാനുകൾ അവതരിപ്പിച്ചും ബിഎസ്എൻഎൽ ഞെട്ടിച്ചിരുന്നു. 197 രൂപയ്ക്ക് 150 ദിവസം വാലിഡിറ്റിയും 2 ജിബി പ്രതിദിന ഡാറ്റയും നൽകുന്ന പ്ലാൻ ഇത്തരത്തിൽ ഒന്നാണ്. പ്ലാനുകൾ മാത്രമല്ല ജനപ്രിയമായ ഡാറ്റ വൌച്ചറുകളും ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

ക്രിപ്‌റ്റോയുഗത്തിലെ ഡിജിറ്റൽ രൂപയെക്കുറിച്ച് അറിയേണ്ടതെല്ലാംക്രിപ്‌റ്റോയുഗത്തിലെ ഡിജിറ്റൽ രൂപയെക്കുറിച്ച് അറിയേണ്ടതെല്ലാം

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ഡാറ്റ വൌച്ചറുകളിൽ ഏറ്റവും മികച്ച ഓഫറിനേക്കുറിച്ചാണ് ഇനി പറയുന്നത്. ഒരു വർഷം നീണ്ട് നിൽക്കുന്ന വാലിഡിറ്റി വൗച്ചർ ആണിത്. ഈ വൗച്ചർ ഉപയോഗിക്കുന്ന ഒരു സാധാരണ ഉപയോക്താവിന് ആവശ്യത്തിൽ കൂടുതൽ പ്രതിദിന ഡാറ്റയും ബിഎസ്എൻഎൽ ഉറപ്പ് നൽകുന്നു. മറ്റ് കമ്പനികളുടെ ഓഫറുകൾ പരി​ഗണിക്കുമ്പോൾ താങ്ങാൻ കഴിയുന്ന വിലയിൽ ആണ് ഈ വൗച്ച‍ർ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. കൂടുതൽ സമയം പാഴാക്കാതെ, ബിഎസ്എൻഎല്ലിന്റെ ഈ ഡാറ്റ വൗച്ചറിന്റെ വിശദാംശങ്ങൾ പരിശോധിക്കാം.

ബിഎസ്എൻഎൽ 1,498 രൂപ ഡാറ്റ വൗച്ചർ
 

ബിഎസ്എൻഎൽ 1,498 രൂപ ഡാറ്റ വൗച്ചർ

1,498 രൂപ പ്രൈസ് ടാഗിലാണ് ബിഎസ്എൻഎൽ ഈ വൌച്ചർ അവതരിപ്പിക്കുന്നത്. 365 ദിവസത്തെ വാലിഡിറ്റിയും 1,498 രൂപയുടെ ഡാറ്റ വൗച്ചർ യൂസേഴ്സിന് നൽകുന്നു. ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് 1,498 രൂപയുടെ വൌച്ചർ നൽകുന്നത്. അതിന് ശേഷം ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. 1,498 രൂപയുടെ ഡാറ്റ വൗച്ചറിൽ ഒരു വർഷത്തെ വാലിഡിറ്റിയിൽ മൊത്തം 730 ജിബി ഹൈ സ്പീഡ് ഡാറ്റ യൂസേഴ്സിന് ലഭിക്കുന്നു.

ആയുഷ്മാൻ ഭാരത് സൌജന്യ ഇൻഷൂറൻസിന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതെങ്ങനെ?ആയുഷ്മാൻ ഭാരത് സൌജന്യ ഇൻഷൂറൻസിന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതെങ്ങനെ?

പ്രീപെയ്ഡ്

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്ന ഏറ്റവും ചെലവേറിയ പ്രീപെയ്ഡ് ഡാറ്റ വൗച്ചറാണിത്. സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർ അവരുടെ ഉപയോക്താക്കൾക്ക് ഇത്തരം പ്ലാനുകളൊന്നും ഓഫർ ചെയ്യുന്നില്ല. നിങ്ങൾക്ക് ഇത്തരമൊരു ദീർഘകാല വാലിഡിറ്റിയുള്ള ഡാറ്റ വൗച്ചർ ആവശ്യമില്ലെങ്കിലും 2 ജിബി പ്രതിദിന ഡാറ്റ ആവശ്യമുണ്ടെങ്കിൽ, ബിഎസ്എൻഎൽ നൽകുന്ന ഹ്രസ്വ കാല ഓപ്ഷനുകൾ പരിഗണിക്കാവുന്നതാണ്. പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ ഹ്രസ്വ കാല ഓഫറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഓഫർ

ബിഎസ്എൻഎൽ നൽകുന്ന എസ്ടിവി_198 50 ദിവസത്തെ സേവന വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. കൂടാതെ ഈ ഓഫർ സെലക്ട് ചെയ്യുന്ന ഉപയോക്താക്കൾക്ക് 2 ജിബി പ്രതിദിന ഡാറ്റയും ബിഎസ്എൻഎൽ നൽകുന്നു. ലോക്ധൂണിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും എസ്ടിവി_198 ഓഫറിനൊപ്പം ലഭിക്കും. 198 രൂപ നിരക്കിൽ 50 ദിവസത്തെ വാലിഡിറ്റിയുമായി വരുന്ന ഈ ഡെയിലി 2 ജിബി പ്ലാൻ മികച്ച ഓഫർ തന്നെയാണ്. നിങ്ങൾക്ക് കമ്പനിയിൽ നിന്ന് കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ ഉള്ള ഡാറ്റ വൗച്ചറുകളും ലഭിക്കും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

അടിപൊളി ഫീച്ചറുകളുമായി ബോട്ട് വേവ് പ്രോ 47 സ്മാർട്ട് വാച്ച് വിപണിയിൽ എത്തിഅടിപൊളി ഫീച്ചറുകളുമായി ബോട്ട് വേവ് പ്രോ 47 സ്മാർട്ട് വാച്ച് വിപണിയിൽ എത്തി

ഡാറ്റ ആനുകൂല്യങ്ങൾ

കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ ഉള്ള ഡാറ്റ വൗച്ചറുകളും ബിഎസ്എൻഎൽ നൽകുന്നു. ഡാറ്റ_ഡബ്ല്യൂഎഫ്എച്ച്_151 അത്തരം ഒരു ഡാറ്റ വൌച്ചർ ആണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ വൌച്ചർ നൽകുന്നത്. 40 ജിബി ഡാറ്റയും ഡാറ്റ_ഡബ്ല്യൂഎഫ്എച്ച്_151 വൌച്ചർ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. സിംഗ് പ്ലാറ്റ്ഫോമിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ വൌച്ചറിന്റെ പ്രത്യേകതയാണ്. കുറഞ്ഞ വാലിഡിറ്റി കാലയളവിലേക്ക് കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഡാറ്റ വൌച്ചർ ആണിത്. ഇത് പോലെ തന്നെ കുറഞ്ഞ വാലിഡിറ്റിയിൽ ഇതിലും കൂടുതൽ ഡാറ്റ ഓഫർ ചെയ്യുന്ന ബിഎസ്എൻഎൽ വൌച്ചറിനേക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ബിഎസ്എൻഎൽ ഓഫർ

ഡാറ്റ_ഡബ്ല്യൂഎഫ്എച്ച്_251 വൌച്ചർ കുറഞ്ഞ കാലയളവിലേക്ക് വളരെയധികം ഡാറ്റ നൽകുന്ന വൌച്ചർ ആണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ വൌച്ചറിനും ഉള്ളത്. എന്നാൽ വാലിഡിറ്റി കാലയളവിലേക്ക് 70 ജിബി അതിവേഗ ഇന്റർനെറ്റ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. സിംഗ് പ്ലാറ്റ്ഫോമിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ വൌച്ചറിന്റെ പ്രത്യേകതയാണ്. ഹെവി ഡാറ്റ യൂസേജ് ഉള്ള വർക്ക് ഫ്രം ഹോം ജീവനക്കാർക്ക് തിരഞ്ഞെടുക്കാവുന്ന വൌച്ചറുകളിൽ ഒന്നാണ് ഇത്. 100 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന ലംപ് സം ഡാറ്റ വൗച്ചറുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്

100 ജിബി ഡാറ്റ ഓഫർ

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ഏറ്റവും വിലയേറിയ ലംപ് സം ഡാറ്റ വൗച്ചറാണ് 100 ജിബി ഡാറ്റ ഓഫർ ചെയ്യുന്നത്. ലംപ് സം ഡാറ്റ വൗച്ചർ എസ്ടിവി_447, 60 ദിവസത്തെ വാലിഡിറ്റിയും ഓഫർ ചെയ്യുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലംപ് സം ഡാറ്റ വൗച്ചർ എസ്ടിവി_447 നൽകും. ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് സേവനങ്ങൾ എന്നിവയിലേക്കുള്ള ആക്സസും ഈ വൌച്ചറിന്റെ പ്രത്യേകതയാണ്. ബിഎസ്എൻഎൽ വെബ്‌സൈറ്റിലേക്കോ സെൽഫ് കെയർ മൊബൈൽ ആപ്പിലേക്കോ പോയി ബിഎസ്എൻഎൽ നൽകുന്ന എല്ലാ വൗച്ചറുകളും നിങ്ങൾക്ക് പരിശോധിക്കാൻ കഴിയും.

Best Mobiles in India

English summary
BSNL's lack of access to 4G services is a stigma attached to it. However, BSNL also acquired the largest number of new users, including last December. BSNL's popular prepaid plans and data vouchers are the answer for those who wonder how this works.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X