Home
News

രണ്ടാം സിം കാർഡിനായി വില കുറഞ്ഞ ബിഎസ്എൻഎൽ പ്ലാനുകൾ

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ). സ്വകാര്യ ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് വില കുറഞ്ഞ പ്ലാനുകളാണ് ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ ആനുകൂല്യങ്ങളും വാലിഡിറ്റിയും പലപ്പോഴും സ്വകാര്യ ടെലിക്കോം കമ്പനികളേക്കാൾ കൂടുതലും ആയിരിക്കും. അത്തരം സൌകര്യപ്രദമായ പ്ലാനുകളാണ് ബിഎസ്എൻഎൽ വാലിഡിറ്റി എക്സ്റ്റൻഷൻ റീചാർജ് പ്ലാനുകൾ. സെക്കൻഡറി സിം കാർഡുകൾക്കായി തിരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായ പ്ലാനുകൾ ആണിവ.

വാലിഡിറ്റി

പ്രധാന ആകർഷണം ഉയർന്ന വാലിഡിറ്റി കാലയളവ് ആണെങ്കിലും, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ഡാറ്റ തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വാലിഡിറ്റി എക്സ്റ്റൻഷൻ റീചാർജ് പ്ലാനുകൾക്കൊപ്പം വന്നേക്കാം. നിങ്ങളുടെ പ്രദേശമനുസരിച്ച് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ വ്യത്യാസപ്പെടും. ഇതിനാൽ നിങ്ങളുടെ ടെലിക്കോം സർക്കിളിലെ പ്ലാൻ ലഭ്യത മാത്രമായിരിക്കും വെല്ലുവിളി. നിങ്ങളുടെ സെക്കൻഡറി സിം കാർഡ് ആക്ടീവായി നിർത്താൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന താങ്ങാനാവുന്ന ചില ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ മനസിലാക്കാൻ താഴേക്ക് വായിക്കുക.

സെക്കൻഡറി സിം കാർഡിനുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

സെക്കൻഡറി സിം കാർഡിനായി തിരഞ്ഞെടുക്കാവുന്ന ആദ്യ പ്ലാനിന് വെറും 22 രൂപയാണ് വില. 90 ദിവസം വാലിഡിറ്റിയും ലഭിക്കും. 90 ദിവസം വാലിഡിറ്റി ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാനിനായി 22 രൂപ ചെലവഴിക്കുന്നത് വലിയ ലാഭം തന്നെയാണ്. ബിഎസ്എൻഎൽ പ്രീപെയ്ഡ് സെഗ്മെന്റിൽ നൽകുന്ന ലാഭകരമായ പ്ലാനുകളിൽ ഒന്ന് കൂടിയാണിത്. 22 രൂപവോയ്‌സ് വൗച്ചറിൽ ഹോം ലൈസൻസ്ഡ് സർവീസ് ഏരിയയിലെ (എൽഎസ്എ) എല്ലാ ലോക്കൽ, എസ്ടിഡി വോയ്‌സ് കോളുകൾക്കും മിനിറ്റിന് 30 പൈസ ഈടാക്കും.

താരിഫ് വൗച്ചറുകൾ

75 രൂപയ്ക്കും 94 രൂപയ്ക്കും വരുന്ന സ്പെഷ്യൽ താരിഫ് വൗച്ചറുകൾ യഥാക്രമം 50 ദിവസവും 75 ദിവസവും വാലിഡിറ്റി ഓഫർ ചെയ്യുന്നു. 75 രൂപയുടെ സ്പെഷ്യൽ താരിഫ് വൗച്ചർ 50 ദിവസത്തേക്ക് 2 ജിബി സൗജന്യ ഡാറ്റ ഓഫർ ചെയ്യുമ്പോൾ, ബിഎസ്എൻഎല്ലിന്റെ 94 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 75 ദിവസത്തേക്ക് 3 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. രണ്ട് പ്ലാനുകളും ഹോം എൽഎസ്എയിലും ദേശീയ റോമിങിലും 100 മിനിറ്റ് സൗജന്യ വോയ്സ് കോളുകളും നൽകുന്നു.

ഓഫർ

നിങ്ങൾക്ക് പരിഗണിക്കാവുന്ന മറ്റൊരു ഓഫർ ആണ് 88 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ലോക്കൽ / എസ്ടിഡി കോളുകൾ സെക്കൻഡിൽ 0.8 പൈസ നിരക്കിൽ ഈ പ്ലാൻ നൽകുന്നു. 90 ദിവസത്തെ വാലിഡിറ്റിയും ബിഎസ്എൻഎല്ലിന്റെ 88 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു. അടിയന്തര ഉപയോഗത്തിനായി നിങ്ങളുടെ സെക്കൻഡറി നമ്പറിൽ ഒരു ഡാറ്റ ബാക്കപ്പ് ആവശ്യമുണ്ടെങ്കിൽ, 198 രൂപ ഡാറ്റ പ്ലാൻ ഉപയോഗിച്ച് നിങ്ങളുടെ ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്യുന്നത് പരിഗണിക്കാം. 198 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 50 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും ഓഫർ ചെയ്യുന്നു. ഡാറ്റ പരിധി കഴിഞ്ഞാൽ വേഗം 40 കെബിപിഎസ് ആയി കുറയുകയും ചെയ്യും.

പ്രീമിയം പെർ സെക്കൻഡ്

ബിഎസ്എൻഎല്ലിന്റെ പ്രീമിയം പെർ സെക്കൻഡ് പ്ലാനുകളും മികച്ച ഓപ്ഷനുകളാണ്. 106 രൂപയുടെയും 107 രൂപയുടെയും പ്ലാനുകൾ 84 ദിവസത്തെ വാലിഡിറ്റി നൽകുന്നു. രണ്ട് പ്ലാനുകളും 84 ദിവസത്തേക്ക് 3 ജിബി ഡാറ്റയാണ് നൽകുന്നത്. രണ്ട് പ്ലാനുകളും ഹോം എൽഎസ്എയിലും നാഷണൽ റോമിംഗിലും ഏത് നെറ്റിലും 100 മിനിറ്റ് സൗജന്യ കോൾ ഓഫർ ചെയ്യുന്നു. രണ്ട് പ്ലാനുകളും തമ്മിലുള്ള വ്യത്യാസം പൾസ് നിരക്കാണ്. ബില്ലിങ്ങ് ആവശ്യങ്ങൾക്കായി, ബിഎസ്എൻഎൽ 106 രൂപ പ്ലാൻ കോളുകൾ സെക്കന്റുകൾ വച്ച് കണക്കാക്കുന്നു. അതേ സമയം 107 രൂപ പ്ലാനിൽ കോളുകളുടെ ദൈർഘ്യം കണക്കാക്കുന്നത് മിനിറ്റുകൾ അടിസ്ഥാനപ്പെടുത്തിയാണ്.

Best Mobiles in India

English summary
BSNL is the country's largest public sector telecom company. BSNL is offering its users cheaper plans than private telecom companies. The benefits and validity of BSNL prepaid plans are often higher than those of private telecom companies. BSNL Validity Extension Recharge Plans are such convenient plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X