700 രൂപയിൽ താഴെ വിലയുള്ള, വാലിഡിറ്റി കൂടിയ എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ
എയർടെലും വോഡഫോൺ ഐഡിയയും (വിഐ) തങ്ങളുടെ ഉപയോക്താക്കൾക്ക് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. കഴിഞ്ഞ മാസം, അവർ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരുന്നു. പ്രീപെയ്ഡ് താരിഫുകളിൽ 20 മുതൽ 25 ശതമാനം വരെയാണ് വർധനവ് കൊണ്ട് വന്നത്. ഒപ്പം അവ നൽകിയിരുന്ന ആനുകൂല്യങ്ങൾ കുറയ്ക്കുകയും ചെയ്തു. പിന്നാലെ ഏതാനും പുതിയ പ്രീപെയ്ഡ് പ്ലാനുകളും എയർടെലും വിഐയും അവതരിപ്പിക്കുകയും ചെയ്തു. ഇടയ്ക്കിടെ പ്ലാനുകളിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിനാൽ സ്ഥിരം പ്ലാനുകൾ പിന്തുടർന്നിരുന്ന ഉപയോക്താക്കൾ ആശയക്കുഴപ്പത്തിലാകുന്നുണ്ട്. പ്രത്യേകിച്ചും നല്ലൊരു പ്ലാൻ തിരഞ്ഞെടുക്കുന്നതിൽ.

ഒപ്പം എല്ലാ മാസവും റീചാർജ് ചെയ്യാൻ ആഗ്രഹിക്കാത്തവരും കാണും. അത്തരത്തിൽ എല്ലാ മാസവും റീചാർജ് ചെയ്യാൻ താത്പര്യമില്ലാത്ത ഉപയോക്താക്കളെ സഹായിക്കാനാണ് ഈ ലേഖനം. എയർടെലും വിഐയും ഓഫർ ചെയ്യുന്ന വാലിഡിറ്റി കൂടിയ, എന്നാൽ മികച്ച ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന ചില പ്രീപെയ്ഡ് പ്ലാനുകൾ നമ്മുക്ക് പരിചയപ്പെടാം. ഇവയെല്ലാം 28 ദിവസത്തിന് മുകളിൽ വാലിഡിറ്റി ഉള്ള എന്നാൽ 700 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ ആണ്.

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ
എയർടെലിന് 700 രൂപയിൽ താഴെയുള്ള അഞ്ച് പ്ലാനുകൾ ഉണ്ട്. ഇതിൽ 56 ദിവസം മുതൽ 84 ദിവസം വരെയുള്ള വ്യത്യസ്ത വാലിഡിറ്റി റേഞ്ചുകളിലാണ് ഈ പ്ലാനുകൾ എയർടെൽ ഓഫർ ചെയ്യുന്നത്. ഈ പ്ലാനുകൾക്ക് എല്ലാം 400 രൂപയ്ക്ക് മുകളിൽ വില വരും. എയർടെൽ താങ്ക്സ് ആപ്പ്, ആമസോൺ പ്രൈം മൊബൈൽ പതിപ്പിന്റെ 30 ദിവസത്തെ സൗജന്യ ട്രയലിലേക്ക് ആക്‌സസ് എന്നിവയും ഈ പ്ലാനുകൾക്കൊപ്പം യൂസേഴ്സിന് ലഭ്യമാകും. പ്ലാനുകളുടെ ഡാറ്റ, എസ്എംഎസ്, കോൾ പരിധികൾ എന്നിവയടക്കമുള്ള വിശദാംശങ്ങൾക്കായി താഴേക്ക് വായിക്കുക.

77 ദിവസത്തെ വാലിഡിറ്റിയുള്ള എയർടെൽ 666 രൂപ പ്രീപെയ്ഡ് പ്ലാൻ
666 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റിൽ ചേരുന്ന ഏറ്റവും പുതിയ ഓഫറാണ്. പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു.
56 ദിവസത്തെ വാലിഡിറ്റിയുള്ള എയർടെൽ 699 രൂപ പ്രീപെയ്ഡ് പ്ലാൻ
കൂടുതൽ ഡാറ്റ ആക്‌സസ് ആഗ്രഹിക്കുന്ന വരിക്കാർക്ക് 699 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 3 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംസുകൾ എന്നിവ ഓഫർ ചെയ്യുന്നു. മറ്റ് പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി, ഈ പ്ലാനിൽ 56 ദിവസത്തെ ആമസോൺ പ്രൈം അംഗത്വമുണ്ട്.

84 ദിവസത്തെ വാലിഡിറ്റിയുള്ള എയർടെൽ 455 രൂപ പ്രീപെയ്ഡ് പ്ലാൻ
കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്ന വരിക്കാർക്ക്, 455 രൂപ പ്രീപെയ്ഡ് പ്ലാൻ ഒരു മികച്ച ചോയിസാണ്. പ്ലാനിന് കീഴിൽ 84 ദിവസത്തെ വാലിഡിറ്റിയിൽ മൊത്തം 6 ജിബി ഡാറ്റ വരിക്കാരന് ലഭിക്കുന്നു. പ്ലാനിന് ഒപ്പം അൺലിമിറ്റഡ് കോളുകളും 900 എസ്എംഎസുകളും കമ്പനി ഓഫർ ചെയ്യുന്നു.
56 ദിവസത്തെ വാലിഡിറ്റിയുള്ള എയർടെൽ 549 രൂപ പ്രീപെയ്ഡ് പ്ലാൻ
പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ 56 ദിവസത്തേക്ക് ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളുകളും പ്ലാനിന് ഒപ്പം ലഭ്യമാണ്.
56 ദിവസത്തെ വാലിഡിറ്റിയുള്ള എയർടെൽ 479 രൂപ പ്രീപെയ്ഡ് പ്ലാൻ
പ്രതിദിനം 1.5 ജിബി ഡാറ്റ പരിധി മതിയാകും എന്നുള്ള യൂസേഴ്സിന് ഈ പ്ലാൻ അനുയോജ്യമാണ്. പ്ലാനിന് ഒപ്പം പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളുകളും ലഭ്യമാകും.

വിഐ പ്രീപെയ്ഡ് പ്ലാനുകൾ
പ്രൈസ് ടാഗുകളുടെയും ഡാറ്റ ഓഫറിങ്ങുകളുടെയും കാര്യത്തിൽ മിക്ക വിഐ പ്രീപെയ്ഡ് പ്ലാനുകളും എയർടെലിന് സമാനമാണ്. വിഐയുടെ ഫ്ലാഗ്ഷിപ്പ് ഡാറ്റ ഓഫറുകളിൽ മാത്രമാണ് വ്യത്യാസം ഉള്ളത്. ബിങ്ങ് ഓൾ നൈറ്റ് (അർധരാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ സൗജന്യ ഡാറ്റ), വാരാന്ത്യത്തിലേക്കുള്ള ഡാറ്റ റോൾഓവർ (ഉപയോഗിക്കാത്ത ഡാറ്റ വാരാന്ത്യങ്ങളിലേക്ക് മാറ്റുന്നത്), എല്ലാ മാസവും 2 ജിബി അധിക ഡാറ്റ ബാക്കപ്പ്, വിഐ മൂവീസ് ആൻഡ് ടി.വിയിലേക്കുള്ള ആക്‌സസ് എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു. മിക്ക പ്ലാനുകളും ഈ ഫ്ലാഗ്ഷിപ്പ് ഡാറ്റ ഓഫറുകളോടൊപ്പമാണ് വരുന്നതെങ്കിലും, ചിലതിൽ ഈ ആനുകൂല്യങ്ങൾ ഒന്നും ലഭ്യമല്ല. ഇല്ലായിരിക്കാം. വാലിഡിറ്റി കൂടിയ എന്നാൽ 700 രൂപയിൽ താഴെ വില വരുന്ന വിഭാഗത്തിൽ എയർടെലിനെക്കാൾ കൂടുതൽ ഡാറ്റ പ്ലാനുകൾ വിഐയ്ക്കുണ്ട്.

70 ദിവസത്തെ വാലിഡിറ്റിയുള്ള വിഐ 599 രൂപ പ്രീപെയ്ഡ് പ്ലാൻ
ഈ വിഐ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1.5ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 70 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംസുകൾ, കൂടാതെ വിഐയുടെ മുൻനിര ഡാറ്റ ഓഫറുകൾ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നു.
56 ദിവസത്തെ വാലിഡിറ്റിയുള്ള വിഐ 329 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐ ഫ്ലാഗ്ഷിപ്പ് ഡാറ്റ ഓഫറുകൾ അവതരിപ്പിക്കാത്ത ഒരു വിഐ പ്ലാൻ ആണിത്. നിങ്ങൾ ദിവസം മുഴുവൻ മൊബൈൽ ഡാറ്റയെ ആശ്രയിക്കുന്നില്ലെങ്കിൽ, വിഐ 329 രൂപ പ്ലാൻ മതിയാകും, കാരണം ഇത് മൊത്തത്തിൽ 4 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 600 എസ്എംഎസും നൽകുന്നു. വരിക്കാരന് വിഐ സിനിമകളും ടിവിയും ആക്‌സസ് ചെയ്യാനും കഴിയും.

60 ദിവസത്തെ വാലിഡിറ്റിയുള്ള വിഐ 537 രൂപ പ്രീപെയ്ഡ് പ്ലാൻ
മിക്കവാറും ടെലിക്കോം കമ്പനികൾ 60 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ ഓഫർ ചെയ്യുന്നില്ലെന്നതാണ് സത്യം. വിഐയുടെ 537 രൂപ പ്ലാൻ പ്രകാരം, വരിക്കാരന് 50 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കുന്നു. ഇത് വിഐ ഫ്ലാഗ്ഷിപ്പ് ഡാറ്റ ഓഫറുകൾ അവതരിപ്പിക്കാത്ത മറ്റൊരു പ്ലാൻ കൂടിയാണ്.
56 ദിവസത്തെ വാലിഡിറ്റിയുള്ള വിഐ 539 രൂപ പ്രീപെയ്ഡ് പ്ലാൻ
നിങ്ങൾക്ക് വിഐയുടെ മുൻനിര ഡാറ്റ ഓഫറുകൾ ലഭിക്കണമെങ്കിൽ, 537 രൂപ പ്ലാനിനേക്കാൾ 539 രൂപ പ്ലാൻ മികച്ചതാണ്. പ്ലാൻ 56 ദിവസത്തേക്ക് 2 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഓഫർ ചെയ്യുന്നു. സൂചിപ്പിച്ചത് പോലെ, ഇതിനൊപ്പം ബിങ് ഓൾനൈറ്റ് ഓഫർ, ഡാറ്റ റോൾഓവർ, എല്ലാ മാസവും അധികമായി 2ജിബി, വിഐ മൂവീസിലേക്കും ടിവിയിലേക്കുമുള്ള ആക്സസ് എന്നിവയും ലഭ്യമാണ്.

56 ദിവസത്തെ വാലിഡിറ്റിയുള്ള വിഐ 699 രൂപ പ്രീപെയ്ഡ് പ്ലാൻ
സബ്‌സ്‌ക്രൈബർമാർക്ക് പ്ലാനിന് കീഴിൽ പ്രതിദിനം 3 ജിബി, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംസുകൾ എന്നിവ ലഭിക്കും. വിയുടെ മുൻനിര ഡാറ്റ ഓഫറുകളും പ്ലാനിൽ കമ്പനി അവതരിപ്പിക്കുന്നു.
77 ദിവസത്തെ വാലിഡിറ്റിയുള്ള വിഐ 666 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെലിന്റെ 666 രൂപ പ്രീപെയ്ഡ് പ്ലാനിന് സമാനമായി വിഐയുടെ 666 രൂപ പ്ലാൻ പ്രതിദിനം 1.5ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംസുകളും അൺലിമിറ്റഡ് കോളുകളും 77 ദിവസത്തേക്ക് ഓഫർ ചെയ്യുന്നു. വിഐയുടെ മുൻനിര ഡാറ്റ ഓഫറുകളും പ്ലാനിൽ ലഭ്യമാണ്.

84 ദിവസത്തെ വാലിഡിറ്റിയുള്ള വിഐ 459 രൂപ പ്രീപെയ്ഡ് പ്ലാൻ
ഡാറ്റ ആനുകൂല്യങ്ങളേക്കാൾ 84 ദിവസത്തെ വാലിഡിറ്റി ആവശ്യമുള്ള വിഐ സബ്‌സ്‌ക്രൈബർമാർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാൻ ആണിത്. പ്ലാൻ 6 ജിബി ഡാറ്റ ആനുകൂല്യം, 1,000 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവ ഓഫർ ചെയ്യുന്നു. പ്ലാനിന് കീഴിൽ വിഐ മൂവീസ്, ടിവി എന്നിവയിലേക്കും ആക്‌സസ് ഉണ്ട്.
56 ദിവസത്തെ വാലിഡിറ്റിയിൽ വിഐ 479 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെലിന്റെ 479 രൂപ പ്ലാനിന് സമാനമായി പ്രതിദിനം 1.5 ജിബി ഡാറ്റ പരിധി, പ്രതിദിനം 100 എസ്എംസുകൾ, അൺലിമിറ്റഡ് കോളുകൾ എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാൻ ഓഫർ ചെയ്യുന്നു. വിഐയുടെ മുൻനിര ഡാറ്റ ഓഫറുകളും വിഐ സിനിമകളിലേക്കും ടിവിയിലേക്കുമുള്ള ആക്‌സസും ഈ പ്ലാനിനെ മികച്ചതാക്കുന്നു.


Click it and Unblock the Notifications








