ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുവാൻ പോകുന്ന സ്മാർട്ഫോണുകളെ പരിചയപ്പെടാം

|

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഗൂഗിൾ അതിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. സാംസങ് ബജറ്റ് സ്മാർട്ഫോണുകളിലും ഇപ്പോൾ ആൻഡ്രോയിഡ് 10 ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. സാംസങ്, റിയൽ‌മി, ഷവോമി, നോക്കിയ തുടങ്ങിയ ബ്രാൻ‌ഡുകൾ‌ തങ്ങളുടെ സ്മാർട്ട്ഫോണുകൾ‌ ആൻഡ്രോയിഡ് 10 ലേക്ക് അപ്‌ഗ്രേഡുചെയ്യാൻ‌ ഒരുങ്ങുകയാണെന്ന് ഇതിനകം വെളിപ്പെടുത്തി. ഗൂഗിളിന് പുറമെ, ഫോണുകൾ‌ക്കായി ആൻഡ്രോയിഡ് 10 അപ്‌ഡേറ്റ് പുറത്തിറക്കിയ ആദ്യത്തെ കമ്പനിയാണ് വൺ‌പ്ലസ്. വൺപ്ലസ് 7, വൺപ്ലസ് 7 പ്രോ, വൺപ്ലസ് 6, വൺപ്ലസ് 6 ടി ഉപകരണങ്ങൾക്ക് ഇതിനകം തന്നെ ഏറ്റവും പുതിയ ആൻഡ്രോയിഡ് OS അപ്‌ഡേറ്റ് ലഭിച്ചു. താഴെ പറയുന്ന ബജറ്റ് സ്മാർട്ഫോണുകൾക്കാണ് ഇപ്പോൾ ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ് 10
 

ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പതിനേഴാമത്തെ പതിപ്പാണ് ആൻഡ്രോയിഡ് 10. 2019 സെപ്റ്റംബർ മൂന്നിനാണ് ഇത് അവതരിപ്പിച്ചത്. മറ്റ് ചൈനീസ് ഫോണുകളായ ഷവോമി റെഡ്മി കെ 20 പ്രോ ഇതിനകം തന്നെ ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്നുണ്ട്. ഗാലക്‌സി എസ് 10 സീരീസ്, ഗാലക്‌സി എം 30, ഗാലക്‌സി എം 20 എന്നിവയ്‌ക്കായി സാംസങ് അടുത്തിടെ അതേ ആൻഡ്രോയിഡ് 10 അപ്‌ഡേറ്റ് പുറത്തിറക്കി. ഇത് യൂണിറ്റുകൾക്ക് ലഭിക്കുമെന്നതിനാൽ അതിശയകരമാണ് കൂടാതെ, ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 OS ധാരാളം ഉപയോഗപ്രദമായ സവിശേഷതകൾ നൽകുന്നു. എന്നാൽ ആൻഡ്രോയിഡ് 10 ഓഫർ ചെയ്യുന്ന ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന് സിസ്റ്റം വൈഡ് ഡാർക്ക് തീം ആണ്. ഇതാ ഇരുപതിനായിരം രൂപയ്ക്ക് താഴെ ആൻഡ്രോയിഡ് 10 അപ്‌ഡേഷൻ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ.

സാംസങ് ഗാലക്‌സി M20

സാംസങ് ഗാലക്‌സി M20

ആൻഡ്രോയിഡ് 8.1 ഓറിയോയിലാണ് സാംസങ് ഗാലക്‌സി M20 സാംസങ് അവതരിപ്പിച്ചത്. M205FDDU3CSL4 എന്ന സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ നമ്പറിലാണ് അപ്‌ഡേഷൻ ലഭിക്കുക. സെറ്റിങ്സിൽ നിന്നും സോഫ്റ്റ്‌വെയർ അപ്ഡേറ്റ് തിരഞ്ഞെടുത്തതിന് ശേഷം ഡൗൺലോഡ് ആൻഡ് ഇൻസ്റ്റാൾ ഓപ്‌ഷൻ തിരഞ്ഞെടുത്ത് അപ്‌ഡേറ്റ് നൽകാം. 6.3-ഇഞ്ച് ഫുൾ HD+ ഇൻഫിനിറ്റി-V ഡിസ്‌പ്ലേയാണ് ഹാൻഡ്സെറ്റിനുള്ളത്. 1.8GHz ഒക്ട-കോർ എക്‌സിനോസ്‌ 7904 പ്രോസെസ്സറിലാണ് ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. 5000 mAh ആണ് ബാറ്ററി. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്.

സാംസങ് ഗാലക്‌സി M30

സാംസങ് ഗാലക്‌സി M30

ഫുൾ എച്ച്.ഡി പ്ലസ് റസല്യൂഷനുള്ള 6.4-ഇഞ്ച് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി M30 സ്മാർട്ഫോണിനുള്ളത്. 1.8GHz ഒക്ട-കോർ എക്‌സിനോസ് 7904 പ്രോസസ്സർ ആണ് ഹാൻഡ്‌സെറ്റിലുള്ളത്. 5000 mAh ആണ് ബാറ്ററി കപ്പാസിറ്റി. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്‌ഷനുകളിലും, 4 ജിബി, 6 ജിബി എന്നിങ്ങനെ റാം ഓപ്‌ഷനുകളിലുമാണ് സാംസങ് ഗാലക്‌സി M30 ലഭ്യമായിട്ടുള്ളത്. M305FDDU3CSL4 വേർഷൻ നമ്പറിലാണ് അപ്ഡേറ്റ് എപ്പോൾ ലഭിക്കുന്നത്. ഈ ഫോണിലെ സെറ്റിങ്സിൽ നിന്നും സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ക്ലിക്ക് ചെയ്ത് ഈ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും സാധിക്കുന്നതാണ്.

അസൂസ് സെന്‍ഫോണ്‍ 5Z
 

അസൂസ് സെന്‍ഫോണ്‍ 5Z

18,999 രൂപയുള്ള അസൂസ് സെന്‍ഫോണ്‍ 5Z ലും ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ആദ്യഘട്ടത്തിൽ തന്നെ ലഭ്യമാണ്. ഫോണിലെ സെറ്റിങ്സിൽ നിന്നും എബൌട്ട് എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് സിസ്റ്റം അപ്ഡേറ്റ് തീരരഞ്ഞെടുത്താൽ ചെക്ക് അപ്ഡേറ്റ് എന്ന ഓപ്‌ഷൻ കാണാം. ഈ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്താൽ പുതിയ ആൻഡ്രോയിഡ് അപ്ഡേറ്റ് ലഭ്യമാകും. 6.2 ഇഞ്ച് ഫുൾ HD പ്ലസ് ഡിസ്‌പ്ലേയുള്ള ഹാൻഡ്‌സെറ്റിന് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ആണുള്ളത്. ഇരട്ട റിയർ ക്യാമറകളാണ് ഫോണിന്റെ പ്രധാന ആകർഷണം. എട്ട് മെഗാപിക്സലുള്ള ഫ്രണ്ട് ക്യാമറയും ഹാൻഡ്‌സെറ്റിലുണ്ട്. 3300 mAh ആണ് ബാറ്ററി.

​മോട്ടോറോള വൺ പവർ

​മോട്ടോറോള വൺ പവർ

മോട്ടോറോളയുടെ വൺ പവർ ഹാൻഡ്സെറ്റിലും ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭ്യമാണ്. ജനുവരി 10 ന് മുൻപ് എല്ലാ ഫോണുകളിലും ഈ അപ്‌ഡേഷൻ പൂർത്തിയാകും എന്നാണ് മോട്ടോറോള പറയുന്നത്. QPT30.61-18 ആണ് പുതിയ വേർഷന്റെ ബിൽഡ് നമ്പർ. മോട്ടോറോള വൺ പവർ ഹാൻഡ്‌സെറ്റ് ഉപയോഗിക്കുന്നവർക്ക് സെറ്റിംഗ്സ്-സിസ്റ്റം-അഡ്വാൻസ്ഡ്-സിസ്റ്റം അപ്ഡേറ്റ്സ് എന്ന ക്രമത്തിൽ ആൻഡ്രോയിഡ് 10 അപ്‌ഡേഷൻ ലഭ്യമാണോ എന്ന് പരിശോദിക്കാനാവും. നല്ല വൈ-ഫൈ കണക്ഷനുണ്ടെങ്കിൽ മാത്രമേ ഈ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുകയുള്ളൂ.

നോക്കിയ 8.1

നോക്കിയ 8.1

15,189 രൂപ പ്രൈസ് ടാഗുള്ള നോക്കിയ 8.1 ന്. 6.18 ഇഞ്ച് ഫുള്‍ HD പ്ലസ് ഡിസ്‌പ്ലേയാനുള്ളത്. ഹാൻഡ്‌സെറ്റിൽ സെറ്റിംഗ്സ് - എബൌട്ട് ഫോൺ സിസ്റ്റം അപ്ഡേറ്റ്സ് എന്നിങ്ങനെ തിരഞ്ഞെടുത്താൽ ഏറ്റവും പുതിയ അപ്ഡേറ്റ് കാണാൻ സാധിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 എസ്ഒസി പ്രോസസര്‍ ആണ് ഹാൻഡ്സെറ്റിനുള്ളത്. രണ്ട് റിയര്‍ ക്യാമറകള്‍, 20 എംപിയുടെ സെല്‍ഫി ക്യാമറ, 3500 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്ട്. നോക്കിയയുടെ അഞ്ച് ഫോണുകൾക്ക് ജനുവരിയാകും മുൻപേ ആൻഡ്രോയിഡ് 10 നൽകുമെന്ന് നോക്കിയയുടെ മാതൃകമ്പനിയായ എച്ച്എംഡി ഗ്ലോബൽ നേരത്തെ വ്യക്തമാക്കിയിരുന്നു. നോക്കിയ 6.1, നോക്കിയ 6.1 പ്ലസ്, നോക്കിയ 7 പ്ലസ്, നോക്കിയ 6.2 , നോക്കിയ 7.2 എന്നീ ഫോണുകളിലാണ് അപ്ഡേറ്റുകൾ ലഭിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
A couple of months back, Google unveiled its latest Android 10 operating system. Brands like Samsung, Realme, Xiaomi, and Nokia have already revealed when they are planning to upgrade most of their phones to Android 10. Apart from Google, OnePlus was the first company in India to release the Android 10 update for its phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X