84 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും ലാഭകരമായ 4ജി പ്രീപെയ്ഡ് പ്ലാൻ എതെന്ന് അറിയാം

|

രാജ്യത്തെ ടെലിക്കോം സേവന ദാതാക്കൾ തങ്ങളുടെ യൂസേഴ്സിനായി ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. അനുയോജ്യമായ വാലിഡിറ്റി പിരീയഡിനൊപ്പം ധാരാളം ആനുകൂല്യങ്ങളും സബ്സ്ക്രിപ്ഷനുകളും ഒക്കെയായിട്ടാണ് ഈ പ്രീപെയ്ഡ് പ്ലാനുകൾ കമ്പനികൾ ഓഫർ ചെയ്യുന്നത്. 84 ദിവസത്തെ സർവീസ് വാലിഡിറ്റി ഉള്ള 4ജി പ്രീപെയ്ഡ് പ്ലാനിന്റെ കാര്യം തന്നെ നോക്കാം. ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ( ബിഎസ്എൻഎൽ ), റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ ( വിഐ ), ഭാരതി എയർടെൽ എന്നിവയുൾപ്പെടെ എല്ലാ ടെലിക്കോം ഓപ്പറേറ്റർമാരും നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ നൽകുന്നു.

 

സർവീസ്

84 ദിവസത്തെ സർവീസ് വാലിഡിറ്റി എന്ന ഘടകം ഒഴിച്ച് നിർത്തിയാൽ ഈ 4ജി പ്രീപെയ്ഡ് പ്ലാനുകൾ എല്ലാം തന്നെ വ്യത്യസ്തമായ വിലയും വ്യത്യസ്തമായ ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും ലാഭകരമായ ഓഫർ എതാണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകാം. അവർക്ക് വേണ്ടിയാണ് ഈ ലേഖനം. രാജ്യത്തെ വിവിധ ടെലിക്കോം കമ്പനികൾ നൽകുന്ന, 84 ദിവസത്തെ വാലിഡിറ്റി ഉള്ള 4ജി പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും ലാഭകരവും മികച്ചതുമായ ഓഫർ എതെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാംജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

വാലിഡിറ്റി

84 ദിവസത്തെ സർവീസ് വാലിഡിറ്റിയിൽ ഏറ്റവും മികച്ച 4ജി പ്രീപെയ്ഡ് പ്ലാൻ നൽകുന്നത് റിലയൻസ് ജിയോയാണ്. 1.5 ജിബി ഡെയിലി ഡാറ്റ ആനുകൂല്യമാണ് റിലയൻസ് ജിയോ 84 ദിവസത്തേക്ക് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും ഈ പ്ലാനിന് ഒപ്പം റിലയൻസ് ജിയോ നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിന് ഒപ്പം ലഭിക്കും. ഇത്തരം ആനുകൂല്യങ്ങൾക്ക് പുറമെ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിനൊപ്പം കമ്പനി ഓഫർ ചെയ്യുന്നു. 20 ശതമാനം ജിയോമാർട്ട് മഹാ ക്യാഷ് ബാക്ക് ഓഫറും സബ്സ്ക്രൈബേഴ്സ് മറക്കരുത്.

റിലയൻസ്
 

റിലയൻസ് ജിയോ നൽകുന്ന, 84 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിന് 666 രൂപയാണ് വില വരുന്നത്. നിലവിൽ രാജ്യത്ത് ലഭ്യമായ, 84 ദിവസം വാലിഡിറ്റി ഉള്ള പായ്ക്കുകളിൽ ഏറ്റവും മികച്ച പ്ലാൻ ആണിതെന്ന് നിസംശയം പറയാം. ഇപ്പോൾ തന്നെ ജിയോമാർട്ട് ക്യഷ്ബാക്ക് കയ്യിലുള്ളവർക്ക് ജിയോയുടെ ഔദ്യോഗിക ആപ്പ് വഴി റീചാർജ് ചെയ്യാം. അങ്ങനെ ചെയ്താൽ ഈ പ്ലാൻ ഇതിലും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം.

വെറും 250 രൂപയിൽ താഴെ വിലയിൽ ജിയോഫോൺ ഉപയോക്താക്കൾക്കുള്ള പ്ലാനുകൾവെറും 250 രൂപയിൽ താഴെ വിലയിൽ ജിയോഫോൺ ഉപയോക്താക്കൾക്കുള്ള പ്ലാനുകൾ

ജിയോ

എന്നിരുന്നാലും, നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ഈ റീചാർജിൽ നിങ്ങൾക്ക് 200 രൂപ വരെ ( 20 ശതമാനം ) ക്യാഷ് ബാക്ക് ലഭിക്കും, അത് നിങ്ങൾക്ക് അടുത്ത റീചാർജിനായി ഉപയോഗിക്കാം. അല്ലെങ്കിൽ ഏതെങ്കിലും റിലയൻസ് റീട്ടെയിൽ സ്റ്റോറുകളിലും ഈ ക്യാഷ് ബാക്ക് ഉപയോഗിക്കാൻ സാധിക്കും. ഇപ്പോൾ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന രാജ്യത്തെ ഏറ്റവും മികച്ച 84 ദിവസത്തെ ഡീൽ ആണിത്. ഭാരതി എയർടെലും വോഡഫോൺ ഐഡിയയും സമാന ആനുകൂല്യങ്ങളുള്ള പ്ലാൻ 719 രൂപയ്ക്കാണ് നൽകുന്നത്. അതിനാൽ തന്നെ ജിയോ പ്ലാൻ കൂടുതൽ അഫോഡബിൾ ആണെന്ന് പറയാം.

റിലയൻസ് ജിയോ

അതേ സമയം തന്നെ റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി 395 രൂപ വില വരുന്ന പ്ലാൻ ഓപ്ഷനും നൽകുന്നു. എന്നാൽ മിക്ക ഉപയോക്താക്കൾക്കും ഇത് 'മികച്ച' പ്ലാൻ ആയി തോന്നാൻ സാധ്യത ഇല്ല. കാരണം 84 ദിവസത്തേക്ക് 6 ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാൻ നൽകുന്നത്. 84 ദിവസത്തേക്ക് 6 ജിബി ഡാറ്റ മാത്രം മതിയെന്ന് ഉള്ളവർക്ക് റിലയൻസ് ജിയോ നൽകുന്ന 395 രൂപ വിലയുള്ള പ്ലാൻ സെലക്റ്റ് ചെയ്യാവുന്നതാണ്. റിലയൻസ് ജിയോ നൽകുന്ന 395 രൂപ വിലയുള്ള പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 1000 എസ്എംഎസുകളും ജിയോ ആപ്പുകളും ക്യാഷ്ബാക്കും ലഭിക്കും.

ഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാംഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം

4ജി

റിലയൻസ് ജിയോ നൽകുന്ന പ്ലാനിനേക്കാൾ താങ്ങാനാവുന്ന ഒരു ഓപ്ഷൻ ബിഎസ്എൻഎല്ലിനുണ്ടെന്ന കാര്യം മറക്കരുത്. എന്നാൽ ബിഎസ്എൻഎൽ പ്ലാനുകളുടെ പ്രശ്നം 4ജി നെറ്റ്‌വർക്ക് സപ്പോർർട്ട് ഇപ്പോഴും ലഭിച്ചിട്ടില്ല എന്നതാണ്. അതിനാൽ തന്നെ ഇവിടെ രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികളെ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. എന്നാൽ അധികം താമസിയാതെ, ബിഎസ്എൻഎല്ലിന് 4ജി അവതരിപ്പിക്കാൻ കഴിഞ്ഞാൽ, രാജ്യത്തെ ടെലിക്കോം കമ്പനികൾ തമ്മിലുള്ള മാർക്കറ്റ് ഡൈനാമിക്സിൽ തന്നെ വലിയൊരു മാറ്റം വരുന്നത് കാണാൻ സാധിക്കും.

റിലയൻസ് ജിയോയുടെ പുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോയുടെ പുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോ 2,878 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

2,878 രൂപ വില വരുന്ന പ്ലാനാണ് റിലയൻസ് ജിയോ കൊണ്ട് വന്ന പുതിയ പ്ലാനുകളിൽ ഒന്ന്. റിലയൻസ് ജിയോയുടെ 2,878 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപഭോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഈ പ്ലാൻ യൂസേഴ്സിന് പ്രതിദിനം 2 ജിബി ഡാറ്റയും നൽകുന്നു. വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 730 ജിബി അതിവേഗ ഇന്റർനെറ്റ് ആനുകൂല്യവും യൂസേഴ്സിന് ലഭിക്കുന്നു. 2 ജിബി പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും എന്ന് മാത്രം.

ജിയോ, വിഐ; 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും വിശദാംശങ്ങളുംജിയോ, വിഐ; 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും വിശദാംശങ്ങളും

റിലയൻസ് ജിയോ 2,998 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 2,998 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

120 രൂപ കൂടി മുടക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ റിലയൻസ് ജിയോ നൽകുന്ന 2,998 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കാം. പ്രതിദിനം 2.5 ജിബി ഡാറ്റ ലഭിക്കുന്ന പായ്ക്ക് ആണിത്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പായ്ക്ക് ഓഫർ ചെയ്യുന്നത്. 2,998 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആകെ മൊത്തം 912.5 ജിബി ഡാറ്റ നൽകുന്നു. പ്രതിദിന ഫെയർ യൂസേജ് പോളിസി പരിധിയിൽ അനുസരിച്ച് 2.5 ജിബി ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.

Best Mobiles in India

English summary
Telecom service providers are introducing a number of 4g prepaid plans for their users. These prepaid plans come with a lot of benefits and subscriptions along with a suitable validity period. Consider the 4G prepaid plan which has a service validity of 84 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X