നേരമ്പോക്കിന് അധികം പണം കളയേണ്ട! 150 രൂപയിൽ താഴെ നിരക്കിലുള്ള ഒരു കിടിലൻ എയർടെൽ ഡാറ്റ പ്ലാൻ
ഇന്ത്യയിലെ ടെലിക്കോം സേവനദാതാക്കളിൽ രണ്ടാമനായ എയർടെൽ ഡാറ്റ പ്ലാനുകളുടെ കാര്യത്തിൽ ഏറെ സമ്പന്നനാണ്. എയർടെലിന്റെ ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളുടെ കൂട്ടത്തിൽ ഡാറ്റ പ്ലാനുകൾക്കും ആവശ്യക്കാർ ഏറെയുണ്ട്. ഈ ഡാറ്റ പ്ലാനുകൾ എല്ലാം തന്നെ വ്യത്യസ്തങ്ങളായ ആനുകൂല്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. അതിൽ ഒടിടി അടക്കമുള്ള ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.
ഒടിടി ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. സ്മാർട്ട്ഫോണിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ വിനോദത്തിനും സ്മാർട്ട്ഫോണുകളെ തന്നെ ആശ്രയിക്കാനാണ് ഇപ്പോൾ ഇഷ്ടപ്പെടുന്നത്. ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് തുടങ്ങി നിരവധി ഒടിടി പ്ലാറ്റ്ഫോമുകൾ ഇന്ന് ആളുകൾ സ്ഥിരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

ഒടിടി പ്ലാറ്റ്ഫോമുകളോടുള്ള വരിക്കാരുടെ താൽപര്യം മനസിലാക്കി ടെലിക്കോം കമ്പനികളും തങ്ങളുടെ വിവധ പ്ലാനുകിലെ ആനുകൂല്യങ്ങളുടെ പട്ടികയിൽ സൗജന്യ ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 150 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ഏതെങ്കിലും പ്ലാനിൽ ഒടിടി ആനുകൂല്യങ്ങൾ ഉണ്ടാകുമെന്ന് ഒരിക്കലും ആരും വിശ്വസിച്ചേക്കില്ല. എന്നാൽ അങ്ങനെയും ഒരു പ്ലാനുണ്ട്.
149 രൂപയുടെ എയർടെൽ ഡാറ്റ വൗച്ചറാണ് കുറഞ്ഞ നിരക്കിൽ ഒടിടി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ആ പ്ലാൻ. വ്യത്യസ്തങ്ങളായ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്തക്കൾക്ക് കുറഞ്ഞ നിരക്കിൽ അത് സാധ്യമാക്കാൻ ഏറെ അനുയോജ്യമായ പ്ലാൻ ആണ് 149 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ.

എയർടെൽ എക്സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഈ പ്ലാൻ. അടുത്തിടെ മാത്രമാണ് എയർടെൽ ഈ പ്ലാൻ അവതരിപ്പിച്ചത്. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് ഡാറ്റയും ഒപ്പം ഒടിടി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 149 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.
149 രൂപയുടെ എയർടെൽ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ
149 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ എയർടെൽ എക്സ്ട്രീം പ്രീമിയം ആനുകൂല്യങ്ങളാണ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന വരിക്കാർക്ക് എയർടെൽ എക്‌സ്ട്രീം പ്ലാനിലേക്കുള്ള സൗജന്യ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം ആകെ1 ജിബി ഡാറ്റ ആണ് ലഭിക്കുക. നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിയാണ് ഈ ഡാറ്റ പ്ലാനിലെ ആനുകൂല്യങ്ങൾക്കും ലഭിക്കുക.
ഒരൊറ്റ ആപ്പിന് കീഴിൽ 15+ ഒടിടികളുമായി വരുന്ന എയർടെല്ലിന്റെ ഇൻ-ഹൗസ് ഒടിടി പ്ലാറ്റ്‌ഫോമാണ് എക്‌സ്ട്രീം പ്രീമിയം. എയർടെൽ എക്‌സ്‌ട്രീം ആപ്പ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ഡാറ്റ വൗച്ചറൊന്നുമല്ല ഈ 149 രൂപയുടെ ഡാറ്റ പ്ലാൻ. മറ്റ് പല എയർടെൽ പ്ലാനുകളിലും എക്സ്ട്രീം ആപ്പ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുണ്ട്.

എന്നാൽ, ഈ പ്ലാനുകളിൽ മിക്കവയും എക്‌സ്‌ട്രീം പ്രീമിയത്തിനുള്ളിലെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഏതെങ്കിലും ഒന്നിലേക്ക് മാത്രമേ ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്നുള്ളൂ. പക്ഷേ എയർടെല്ലിൽ നിന്നുള്ള 149 രൂപ ഡാറ്റ വൗച്ചർ ഉപയോഗിച്ച്, എയർടെൽ എക്സ്ട്രീം പ്രീമിയം ആപ്പിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും ആക്‌സസ് ലഭിക്കും.
ഡാറ്റ നൽകുന്നുണ്ട് എങ്കിലും ഇത് ഉപയോക്താക്കളുടെ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ ഇറക്കിയിരിക്കുന്ന ഒരു പ്ലാൻ അല്ല. മറിച്ച് എയർടെൽ തങ്ങളുടെ ഇൻ-ഹൗസ് ഒടിടി പ്ലാറ്റ്ഫോമിനെ കൂടുതൽ ജനകീയമാക്കുന്നതിലും വരിക്കാരുടെ ശ്രദ്ധ ആപ്പിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ട് അവതരിപ്പിച്ചിരിക്കുന്ന പ്ലാൻ ആണ് എന്ന് പറയാം.


Click it and Unblock the Notifications







