ചൊവ്വയിലെ നാസയുടെ "ജീവനുളള സ്ത്രീ" എന്നതിന്റെ സത്യാവസ്ഥ ഇതാ...!

Written By:

നാസാ ചൊവ്വാ ഗ്രഹത്തിലെ ഒരു ചിത്രം അടുത്തിടെ പുറത്ത് വിട്ടത് ആളുകളുടെ ഇടയില്‍ വലിയ ആശ്ചര്യങ്ങള്‍ക്കാണ് വഴി വച്ചത്. ഒരു സ്ത്രീയുടെ രൂപവുമായി സാമ്യമുളള ഈ ചിത്രം ആളുകള്‍ക്ക് ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടെന്ന പ്രതീതി ജനിപ്പിച്ചു.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

എന്നാല്‍ ഇതിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചിത്രങ്ങളില്‍ പാറ്റേണുകളും, അര്‍ത്ഥങ്ങളും, മുഖങ്ങളും വരെ വിചിത്രമായി കണ്ടെത്തുന്നതിന് മനുഷ്യ തലച്ചോറ് പ്രാപ്തമാണ്. പരിഡൊലിയ (pareidolia) എന്ന പ്രതിഭാസമാണ് ഇതെന്ന് വിദഗ്ദ്ധര്‍ പറയുന്നത്.

നിങ്ങള്‍ക്ക് ജോലി കിട്ടാന്‍ സാധ്യതയില്ലാത്ത "കാലഹരണപ്പെട്ട" 10 സങ്കേത നിപുണതകള്‍...!

ഇത്തരത്തില്‍ ചൊവ്വയില്‍ കണ്ടെത്തിയ വിചിത്രമായ ചിത്രങ്ങളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇതാണ് ചൊവ്വയില്‍ കണ്ടെത്തിയന്ന് വിശ്വസിക്കപ്പെടുന്ന സ്ത്രീ രൂപത്തിന്റെ ചിത്രം. യഥാര്‍ത്ഥത്തില്‍ ഇത് ഒരു പാറ കഷണം മാത്രമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

 

ജനുവരി 2013-ല്‍ നാസാ എടുത്ത ഈ ചിത്രം ഉടുമ്പാണെന്ന് പലരും തെറ്റിദ്ധരിച്ചു. യഥാര്‍ത്ഥത്തില്‍ ഇത് ഒരു പാറ കഷണം മാത്രമാണ്.

 

ബഹിരാകാശ വാഹനമായ സ്പിരിറ്റ് 2007-ല്‍ മനുഷ്യനെ പോലെ തോന്നുന്ന ഈ ചിത്രം ഒപ്പിയെടുക്കുകയായിരുന്നു. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഇത് പാറയാണെന്ന് വിധിച്ചു.

 

മാര്‍ച്ച് 2013-ല്‍ ബഹിരാകാശ വാഹനമായ ക്യൂരിയോസിറ്റി എലിയെപ്പോലെ തോന്നിക്കുന്ന ഈ ചിത്രം എടുക്കുകയായിരുന്നു. എന്നാല്‍ ഇതും വെറും പാറ കഷണം മാത്രമാണെന്ന് ശാസ്ത്രജ്ഞര്‍ വിധിയെഴുതി.

 

ചൊവ്വയില്‍ നിന്ന് കണ്ടെത്തിയ തുടയെല്ല് എന്ന് തോന്നിപ്പിക്കുന്ന ഈ വസ്തുവും പാറ കഷണം മാത്രമാണ്.

 

2006-ല്‍ ബഹിരാകാശ വാഹനമായ സ്പിരിറ്റ് പകര്‍ത്തിയ ഈ ചിത്രത്തില്‍ തലയോട്ടി എന്ന് തോന്നിപ്പിക്കുന്ന പാറ കഷണമാണ് ഉളളത്.

 

ജനുവരി 2014-ല്‍ ഡോനട്ട് എന്ന് തോന്നിപ്പിക്കുന്ന ഈ ചിത്രം ഓപര്‍ച്ച്യൂണിറ്റി എന്ന ബഹിരാകാശ വാഹനം പകര്‍ത്തിയതാണ്. എന്നാല്‍ നാസാ ഇത് ബഹിരാകാശ വാഹനം അത് സഞ്ചരിക്കുന്ന പാത തന്നെ ഒപ്പിയെടുത്താതാണ് എന്ന് വിലയിരുത്തി.

 

2013-ല്‍ ക്യൂരിയോസിറ്റി എന്ന ബഹിരാകാശ വാഹനം പകര്‍ത്തിയ ഹെല്‍മെറ്റിനെപ്പോലെ തോന്നിപ്പിക്കുന്ന ഈ ചിത്രം തീര്‍ച്ചയായും പാറ കഷണം മാത്രമാണ്.

 

2013-ല്‍ ചൊവ്വയില്‍ നിന്ന് കണ്ടെത്തിയ വാതില്‍പ്പിടി എന്ന് തോന്നിക്കുന്ന ഈ ചിത്രവും കാറ്റ് കൊണ്ട് മിനുസപ്പെട്ട പാറ കഷണമാണ്.

 

2012-ല്‍ ചൊവ്വയില്‍ നിന്ന് പകര്‍ത്തിയ പൂ പൊലെ തോന്നിപ്പിക്കുന്ന ഈ ചിത്രവും ശാസ്ത്രജ്ഞര്‍ ജീവനുളള ഒരു വസ്തുവിന്റേതാണെന്ന് വിധിയെഴുതാന്‍ വിസമ്മതിക്കുകയായിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here's The Truth About NASA's 'Woman On Mars'.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot