അ‌മേരിക്കയിലെ അ‌തേ പ്രശ്നം ഇന്ത്യയിലും; ഈ 'അ‌യൽപ്പക്ക' ദോഷം ഉണ്ടെങ്കിൽ വീട്ടിൽ 5ജി കിട്ടാൻ ​വൈകും!

|

രാജ്യത്ത് 5ജി(5G) സേവനങ്ങൾ ​ഔദ്യോഗികമായി ആരംഭിക്കുകയും ജിയോയും എയർടെലും തങ്ങളുടെ 5ജി സർവീസുകൾ ഓരോ നഗരങ്ങളിലായി വ്യാപിപ്പിക്കുകയും ചെയ്തുവരികയാണ്. എപ്പോഴാണ് 5ജി തങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുക എന്ന ആകാംക്ഷയിലാണ് ഉപയോക്താക്കൾ. കേരളത്തിൽ ഉടൻ എത്തില്ലെന്നു കരുതിയിരുന്ന 5ജി സേവനങ്ങൾ ചില പ്രദേശങ്ങളിൽ ലഭ്യമായിത്തുടങ്ങിയതോടെ 5ജി ഉപയോഗിക്കാൻ കാത്തിരിക്കുന്നവരുടെ ആകാംക്ഷയും ആവേശവും മലയാളികൾക്കിടയിലും കൂടിയിട്ടുണ്ട്.

 

2023 ൽ

2023 ൽ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും 5ജി എത്തിക്കുമെന്നാണ് ജിയോയും എയർടെല്ലും പറയുന്നത്. എന്നാൽ തൊട്ടടുത്ത് വരെ 5ജി എത്തിയാലും 2023 ൽ വീട്ടിൽ 5ജി ലഭ്യമാകാത്ത കുറെയേറെ ആളുകൾ ഇന്ത്യയിലുണ്ട്. വിമാനത്താവളങ്ങൾക്ക് സമീപം താമസിക്കുന്നവരാണ് ആ നിർഭാഗ്യവാന്മാർ. 5ജി നെറ്റ്വർക്ക് എത്രവേഗത്തിൽ ഇന്ത്യയിൽ വ്യാപിച്ചാലും വിമാനത്താവളങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് 5 ജി കിട്ടണമെങ്കിൽ ഡിജിസിഎ നടത്തിക്കൊണ്ടിരിക്കുന്ന ചില മാറ്റങ്ങൾ പൂർത്തിയാക്കേണ്ടിവരും.

തോന്നുന്നതെല്ലാം എടുത്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കരുത്; 'പണി'തരാൻ പുത്തൻ ഫീച്ചർ വരുന്നുണ്ട്തോന്നുന്നതെല്ലാം എടുത്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കരുത്; 'പണി'തരാൻ പുത്തൻ ഫീച്ചർ വരുന്നുണ്ട്

വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ പരിധിയിൽ

ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ പരിധിയിൽ 5ജി സി-ബാൻഡ് ബേസ് സ്റ്റേഷനുകൾ സ്ഥാപിക്കരുതെന്ന് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവയുൾപ്പെടെയുള്ള ടെലിക്കോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം, ടെലികോം കമ്പനികൾ സി-ബാൻഡിൽ ഉപയോഗിക്കുന്ന ഫ്രീക്വൻസികൾ നിർണായകമായ വിമാന ഉപകരണങ്ങളെ തടസ്സപ്പെടുത്തും.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ
 

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിലവിൽ എല്ലാ വിമാന റേഡിയോ ഓൾട്ടിമീറ്റർ ഫിൽട്ടറുകളും മാറ്റിസ്ഥാപിക്കുന്ന പ്രക്രിയയിലാണ്. അത് പൂർത്തിയാകുന്നതുവരെ, ഇന്ത്യയിലെ വിമാനത്താവളങ്ങൾക്ക് സമീപം 5ജി വരാൻ സാധ്യതയില്ല. ഇതേ പ്രശ്നം അമേരിക്കയിലും ഉണ്ടായിട്ടുണ്ട്. യുഎസിൽ, സി-ബാൻഡ് 5ജി ലോഞ്ച് ചെയ്യുന്നത് ടെലികോം കമ്പനികൾക്ക് നിരവധി തവണ ​വൈകിപ്പിക്കേണ്ടിവന്നു.

ഇന്ത്യയിൽ നിന്ന് തുടങ്ങി സൃഷ്ടിയുടെ തൂണുകളും ശുദ്ധോർജവും വരെ; 2022-ലെ വലിയ നേട്ടങ്ങളും സംഭവങ്ങളുംഇന്ത്യയിൽ നിന്ന് തുടങ്ങി സൃഷ്ടിയുടെ തൂണുകളും ശുദ്ധോർജവും വരെ; 2022-ലെ വലിയ നേട്ടങ്ങളും സംഭവങ്ങളും

സി-ബാൻഡിലെ 5ജി ഫ്രീക്വൻസികൾ

സി-ബാൻഡിലെ 5ജി ഫ്രീക്വൻസികൾ വിമാനത്തിനുള്ളിലെ റേഡിയോ ഓൾട്ടിമീറ്റർ ഫ്രീക്വൻസികളെ ബാധിക്കുമെന്ന ആശങ്ക
എഫ്എഫ്എ (ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ) പ്രകടിപ്പിച്ചു. ഇതിനെത്തുടർന്നാണ് യുഎസിൽ വിമാനത്താവളങ്ങൾക്ക് സമീപം 5ജി ​വൈകിപ്പിച്ചത്. വിമാനത്തിന്റെ റേഡിയോ (റഡാർ) ആൾട്ടിമീറ്ററുകൾ പറന്നുയരുമ്പോഴും ലാൻഡിങ് സമയത്തും ഏറെ നിർണായകമാണ്.

വിമാനങ്ങൾ പറക്കുന്ന ഉയരം

വിമാനങ്ങൾ പറക്കുന്ന ഉയരം കണ്ടെത്താനുള്ള ഉപകരമായ റേഡിയോ ഓൾട്ടിമീറ്ററുകളുടെ ഫ്രീക്വൻസിയും സി-ബാൻഡ് ടവറുകളിൽ നിന്നുള്ള ഫ്രീക്വൻസിയും തമ്മിൽ കൂടിക്കലരുമെന്നാണ് ആശങ്ക. ഓൾട്ടിമീറ്ററിനെ 5ജി തരംഗങ്ങൾ ബാധിച്ചാൽ, ഉയരം കണക്കാക്കുന്നതിൽ പിഴവ് വരാനും അനുബന്ധ സുരക്ഷാ സംവിധാനങ്ങൾ അപകടത്തിലാകാനും ഇടയുണ്ട്. പർവതങ്ങളിൽ ഇടിക്കുന്നത് ഒഴിവാക്കാനും വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനങ്ങളിലും ഓൾട്ടിമീറ്റർ ഡേറ്റ നിർണായകമാണ്.

തെക്കോട്ട് വിട്ടാൽ വടക്കോട്ട് പോകും, പിന്നാലെ ഠിം; യൂറോപ്പിന്റെ റോക്കറ്റ് ദുഖം തീർക്കാൻ ഇസ്രോയുംതെക്കോട്ട് വിട്ടാൽ വടക്കോട്ട് പോകും, പിന്നാലെ ഠിം; യൂറോപ്പിന്റെ റോക്കറ്റ് ദുഖം തീർക്കാൻ ഇസ്രോയും

വീടുകിൽ 5ജി ഉടൻ എത്തില്ല

വിമാനത്താവളത്തിനു സമീപമുള്ള നഗരങ്ങളിൽ 5ജി എത്തിയാലും വിമാനത്താവളത്തി​ന്റെ നിശ്ചിത പരിധിയിലുള്ള വീടുകിൽ 5ജി ഉടൻ എത്തില്ല. എയർക്രാഫ്റ്റ് റേഡിയോ ഓൾട്ടിമീറ്ററുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതു വരെ ഈ നിയന്ത്രണം തുടരും. വിമാനത്താവളങ്ങൾക്ക് സമീപം താമസിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ 5ജി അനുഭവിക്കാൻ കഴിയില്ലെങ്കിലും, അവർ പോകുന്ന നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 5ജി ലഭ്യമാകും.

 ജിയോ ഇപ്പോഴും ബീറ്റ ഘട്ടത്തിലാണ്

ഇന്ത്യയിലെ 50 ലധികം നഗരങ്ങളിൽ ഇപ്പോൾ 5ജി നെറ്റ്‌വർക്കുകൾ ഉണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ഇപ്പോൾ എയർടെൽ മാത്രമാണ് 5ജി സേവനം നൽകുന്നത്. ജിയോ ഇപ്പോഴും ബീറ്റ ഘട്ടത്തിലാണ്, ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും 5ജി ഉപയോഗിച്ച് കവർ ചെയ്ത ശേഷമേ ജിയോ വാണിജ്യപരമായി 5ജി നൽകിത്തുടങ്ങൂ. വരും മാസങ്ങളിൽ ഇന്ത്യയുടെ കൂടുതൽ നഗരങ്ങളിലേക്ക് 5ജി എത്തും. എങ്കിലും ഇന്ന് 4ജി വ്യാപകമായി ഉപയോഗിക്കുന്നതു പോലെ എല്ലാവരും 5ജി ഉപയോഗിക്കാൻ എതാനും വർഷങ്ങൾ എടുത്തേക്കും എന്നാണ് വിലയിരുത്തൽ.

വെറുതേ ഫോണിലെ സ്ഥലം കളയേണ്ട; പ്രിയപ്പെട്ട ചിത്രങ്ങൾ സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാം!വെറുതേ ഫോണിലെ സ്ഥലം കളയേണ്ട; പ്രിയപ്പെട്ട ചിത്രങ്ങൾ സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാം!

Best Mobiles in India

Read more about:
English summary
The frequencies used by telecom companies in the C-band can interfere with critical aircraft equipment. Therefore, the Department of Telecommunications (DoT) has asked telecom companies, including Reliance Jio, Bharti Airtel, and Vodafone Idea (VI), not to set up 5G C-band base stations within 2.1 km of airports in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X