ചാർജർ നൽകാമെങ്കിൽ വിറ്റാൽ മതി; ഐഫോൺ വിൽപ്പന നിരോധിച്ച് ബ്രസീൽ: അ‌പ്പീൽ നൽകുമെന്ന് ആപ്പിൾ

|

സാ​വോപോളോ: ചാർജറില്ലാ​തെയുള്ള ഐഫോൺ വിൽപ്പന രാജ്യത്ത് നിരോധിച്ച് ബ്രസീൽ നീതിന്യായ മന്ത്രാലയം. ആപ്പിൾ കമ്പനി നടത്തിയത് ഉപഭോക്താക്കളോടുള്ള വഞ്ചനയാ​ണെന്ന് വിലയിരുത്തിയ മന്ത്രാലയം കമ്പനിക്ക് 24 ലക്ഷം ഡോളർ പിഴയും ചുമത്തി. പുതിയ മോഡലുകളായ ഐഫോൺ12, ഐഫോൺ13 എന്നിവയോ​ടൊപ്പം ചാർജർ നൽകിയില്ല എന്നുകാട്ടിയാണ് ആപ്പിൾ കമ്പനിക്കെതിരേ ബ്രസീലിയൻ സർക്കാർ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ആപ്പിൾ കമ്പനിയുടേത് ഉപഭോക്താക്കൾ​ക്കെതിരേയുള്ള ബോധപൂർവമായ നടപടിയാണ് എന്നാണ് ബ്രസീലിയൻ നീതിന്യായ മന്ത്രാലയം നി​രോധന ഉത്തരവിൽ പറയുന്നത്.

പരിസ്ഥിതി പ്രശ്നങ്ങൾ

പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്താണ് ചാർജർ നൽകാത്തത് എന്നുള്ള ആപ്പിൾ കമ്പനിയുടെ വാദം ബ്രസീൽ അ‌ധികൃതർ തള്ളി. കമ്പനി അ‌വകാശപ്പെടുന്നതുപോലുള്ള യാതൊരു മാറ്റവും രാജ്യത്ത് കാണാനാകുന്നില്ലെന്നും നീതിന്യായ മന്ത്രാലയം ഉത്തരവിൽ ചൂണ്ടിക്കാട്ടി. അതേസമയം ബ്രസീലിയൻ അ‌ധികൃതരുടെ നടപടിക്കെതിരേ അ‌പ്പീൽ നൽകുമെന്ന് ആപ്പിൾ പ്രതികരിച്ചു. ആശങ്കകൾ പരിഹരിക്കുന്നതിനായി ബ്രസീലിയൻ ഉപഭോക്തൃ സംരക്ഷണ ഏജൻസിയായ സെനാകോണുമായി ബന്ധപ്പെടുമെന്നും കമ്പനി അ‌റിയിച്ചു. എല്ലാ ഫോണുകൾക്കൊപ്പവും ചാർജർ നൽകുന്നത് ഇ-വേസ്റ്റ് കുന്നുകൂടുന്നതിന് ഇടയാക്കുമെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.

7,000 രൂപയിൽ താഴെ ഇതുപോലൊരു ഫോണോ? ഞെട്ടിച്ച് റെഡ്മി7,000 രൂപയിൽ താഴെ ഇതുപോലൊരു ഫോണോ? ഞെട്ടിച്ച് റെഡ്മി

ഫോണുകൾ

ഉപഭോക്താക്കൾ അ‌വരുടെ ഫോണുകൾ ചാർജ് ചെയ്യാനുള്ള വഴികളെപ്പറ്റി ബോധാവാന്മാരാണ് എന്നാണ് തങ്ങൾ കരുതുന്ന​തെന്നും ആപ്പിൾ കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ ആപ്പിൾ ഫോൺ ഉള്ളവർക്ക് അ‌തേ ചാർജർ ഉപയോഗിച്ച് പുതിയ ഫോൺ ചാർജ് ചെയ്യാം എന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ചാർജർ വിഷയത്തിൽ ​ചൊവ്വാഴ്ചയാണ് ബ്രസീലിയൻ അ‌ധികൃതർ ആപ്പിൾ കമ്പനിക്ക് പിഴ ചുമത്തിയത്. ഇന്ന് തങ്ങളുടെ പുത്തൻ ഐഫോൺ14 പുറത്തിറക്കാനിരിക്കെ ഉണ്ടായ നി​രോധനവും പിഴയും ആപ്പിളിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഡിസംബർ

ചാർജറില്ലാതെയുള്ള വിൽപ്പനയ്ക്കെതിരേ കഴിഞ്ഞ ഡിസംബർ മുതൽ ആപ്പിളിനെതിരെ ബ്രസീൽ ഭരണകൂടം നടപടികൾ ആരംഭിച്ചിരുന്നു. ഇതേ വിഷയത്തിൽ മുമ്പ് ബ്രസീൽ ഭരണകൂടം ആപ്പിൾ കമ്പനിക്ക് പിഴചുമത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം അ‌വഗണിച്ച് കമ്പനി വിൽപ്പനയുമായി മുന്നോട്ടു പോകുകയായിരുന്നു. ചാർജറിന് പണം പ്രത്യേകമായി നൽകണമെന്ന ആപ്പിളിന്റെ നയത്തിനെതിരേ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഇടയിൽ വ്യാപക പരാതിയും വിമർശനങ്ങളും ഉ​ണ്ട്. എന്നാൽ കമ്പനി അ‌വയെല്ലാം അ‌വഗണിച്ച് തങ്ങളുടെ നയവുമായി മുന്നോട്ടു പോകുകയായിരുന്നു.

സ്മാർട്ട്ഫോൺ വാങ്ങാൻ പോകുകയാണോ? ഇതാവും നിങ്ങളുടെ ആദ്യ ചോയ്സ്സ്മാർട്ട്ഫോൺ വാങ്ങാൻ പോകുകയാണോ? ഇതാവും നിങ്ങളുടെ ആദ്യ ചോയ്സ്

ചാർജർ

അതേസമയം ചാർജർ സംബന്ധിച്ച വിവാദങ്ങൾ ​ശക്തമാകുന്നതിനിടയിലും ചാർജിങ് പോർട്ടുകൾ പോലുമില്ലാത്ത പുതിയ ഡിസൈനിന്റെ പണിപ്പുരയിലാണ് ആപ്പിൾ എന്നാണ് പുറത്തുവരുന്ന മറ്റൊരു കൗതുകകരമായ വാർത്ത. പോർട്ടുകൾ ഇല്ലെന്ന് പറഞ്ഞാൽ വയർലെസ് ചാർജിങ് മാത്രമായിരിക്കും ഡിവൈസിൽ സാധ്യമാകുക. ഒപ്പം ഐഫോൺ 14 മോഡലുകളിൽ നിന്നും സിംകാർഡ് സ്ലോട്ട് പൂർണമായും ഒഴിവാക്കുന്നത് കമ്പനിയുടെ പരിഗണനയിലുണ്ടായിരുന്നെന്നും പറയപ്പെടുന്നു.

ഇ-സിം കണക്റ്റിവിറ്റി

ബ്ലൂംബർഗിന്റെ മാർക്ക് ഗുർമൻ പുതിയ ഐഫോൺ ഡിസൈനിനെക്കുറിച്ച് പുറത്തിറക്കിയ ന്യൂസ് ലെറ്ററിലാണ് പൂർണമായും ഇ-സിം കണക്റ്റിവിറ്റിയിലേക്ക് മാറാൻ ഉള്ള ആപ്പിളിന്റെ താത്പര്യം സംബന്ധിച്ച പരാമർശങ്ങൾ നടത്തിയത്. ആപ്പിളിന്റെ ചാർജർ നയത്തെ അ‌നുകരിച്ച് മറ്റു കമ്പനികളും ചാർജർ ഒ​ഴിവാക്കി വിൽപ്പന തുടങ്ങിയിട്ടുണ്ട്. അ‌ടുത്തിടെ ഇന്ത്യയിലും ഇത്തരത്തിൽ ഒരു ​ചൈനീസ് കമ്പനി തങ്ങളുടെ പുതിയ ഫോൺ പുറത്തിറക്കിയിരുന്നു.

പോക്കോ എം5 4ജി വാങ്ങാൻ കാത്തിരിക്കുകയാണോ, സെപ്‌റ്റംബർ 13 ന്‌ ആണ്‌ ആ ബിഗ്‌ ഡേപോക്കോ എം5 4ജി വാങ്ങാൻ കാത്തിരിക്കുകയാണോ, സെപ്‌റ്റംബർ 13 ന്‌ ആണ്‌ ആ ബിഗ്‌ ഡേ

രൂപകൽപ്പന

ഐഫോൺ മോഡലുകളുടെ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ആപ്പിൾ പരിശ്രമിക്കുകയാണ്. ഐഫോൺ 11 മുതലുള്ള ഡിവൈസുകൾ ഏകദേശം സമാനമായ ഡിസൈനിൽ തുടരുന്നതിനാലാണ് ഇത്. ഇതിനെക്കുറിച്ചുള്ള ചർച്ചകളും വിലയിരുത്തലുകളും നടക്കുന്നുണ്ട്. യൂസേഴ്സിനെ ആകർഷിക്കുക എന്നത് ഏതൊരു പ്രോഡക്ടിന്റെയും വിജയത്തിൽ നിർണായകമാണ്. നിലവിൽ ഉപയോഗിക്കുന്ന ഐഫോൺ മോഡലുകളിൽ മനസ് ഉറപ്പിച്ച് നിൽക്കുന്ന യൂസേഴ്സിനെ പുതിയ സീരീസിലേക്ക് ആകർഷിക്കുക എന്നതിനായുള്ള പരീക്ഷണങ്ങൾ ആപ്പിൾ തുടരു​കതന്നെ ചെയ്യും. കാത്തിരിക്കാം ആപ്പിളിന്റെ പുതിയ ടെക് തന്ത്രങ്ങൾക്കായി.

Best Mobiles in India

English summary
The Brazilian Ministry of Justice has banned the sale of iPhones without chargers in the country. The ministry assessed that the Apple company was a fraud to the customers and imposed a fine of 24 lakh dollars on the company. The Brazilian government has taken strict action against the Apple company for not providing a charger with the new iPhone 12 and iPhone 13 models.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X