ജിയോ ഫൈബർ 1 ജിബിപിഎസ് പ്ലാനുകളും പ്രത്യേകതകളും

|

അടുത്ത കാലത്തായി രാജ്യത്തെ ഇന്റർനെറ്റ് ഉപയോഗം വലിയ രീതിയിൽ കൂടിയിരുന്നു. ബ്രോഡ്ബാൻഡ് സർവീസ് സബ്സ്ക്രൈബ് ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. വീണ് കിട്ടിയ അവസരം മുതലാക്കി ഇന്റർനെറ്റ് സേവന ദാതാക്കൾ ( ഐഎസ്പികൾ ) കൂടുതൽ പ്ലാനുകളും ആനുകൂല്യങ്ങളും അവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ പ്രൈസ് ടാഗുകളിൽ വ്യത്യസ്തമായ ഡാറ്റ സ്പീഡ് നൽകുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളാണ് ഇവയെല്ലാം. 1 ജിബിപിഎസ് വരെ ഇന്റർനെറ്റ് വേഗം നൽകുന്ന പ്ലാനുകളും ഇക്കൂട്ടത്തിൽ പെടുന്നു. മികച്ച ആനുകൂല്യങ്ങളും ജിയോയുടെ 1 ജിബിപിഎസ് പ്ലാനിന് ഒപ്പം ലഭിക്കുന്നു.

ബ്രോഡ്‌ബാൻഡ്

മികച്ച 1 ജിബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനിനെക്കുറിച്ച് സംസാരിക്കുമ്പോൾ, മുൻനിര ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ആയ റിലയൻസ് ജിയോയുടെ പ്ലാനുകൾ എടുത്ത് പറയേണ്ടവയാണ്. 1 ജിബിപിഎസ് ഇന്റർനെറ്റ് നൽകുന്ന രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളാണ് ജിയോ ഫൈബർ അവതരിപ്പിക്കുന്നത്. ഒടിടി സ്ബ്സ്ക്രിപ്ഷനുകൾ അടക്കമുള്ള ആനുകൂല്യങ്ങളും റിലയൻസ് ജിയോയുടെ 1 ജിബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. ജിയോ നൽകുന്ന രണ്ട് 1 ജിബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഇനി ഈ എയർടെൽ പ്ലാനുകളിൽ ആനുകൂല്യങ്ങൾ കുറയും, മാറ്റം വരുത്തിയത് നാല് പ്ലാനുകളിൽഇനി ഈ എയർടെൽ പ്ലാനുകളിൽ ആനുകൂല്യങ്ങൾ കുറയും, മാറ്റം വരുത്തിയത് നാല് പ്ലാനുകളിൽ

ജിയോ 1 ജിബിപിഎസ് പ്ലാനുകൾ

ജിയോ 1 ജിബിപിഎസ് പ്ലാനുകൾ

വ്യത്യസ്ത ഡാറ്റ ലിമിറ്റുകൾ ഉള്ള രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകൾ ആണ് റിലയൻസ് ജിയോ ഓഫർ ചെയ്യുന്നത്. 3,999 രൂപ വില വരുന്നതാണ് ജിയോ ഫൈബർ ഓഫർ ചെയ്യുന്ന ആദ്യ ബ്രോഡ്ബാൻഡ് പ്ലാൻ. ഒരു മാസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. ജിഎസ്ടി ചാർജുകൾ ഉൾപ്പെടുത്താതെയാണ് ഈ നിരക്ക് എന്നതും ശ്രദ്ധിക്കേണ്ടതാണ്. 1 ജിബിപിഎസ് ഹൈ പീഡ് കണക്റ്റിവിറ്റിയ്ക്കൊപ്പം സൗജന്യ വോയ്‌സ് കോളുകളും 3,999 രൂപ വില വരുന്ന പ്ലാനിൽ ലഭിക്കും.

പ്ലാൻ
 

3,999 രൂപ വില വരുന്ന പ്ലാൻ ഒരു ട്രൂലി അൺലിമിറ്റഡ് പ്ലാൻ കൂടിയാണിത്. ജിയോയിൽ നിന്നുമുള്ള എല്ലാ അൺലിമിറ്റഡ് പ്ലാനുകൾക്കും ഒരു കൊമേഴ്സ്യൽ യൂസേജ് പോളിസി ബാധകമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. 3300 ജിബി അല്ലെങ്കിൽ 3.3 ടിബി വരെയാണ് 3,999 രൂപ പ്ലാനിലെ അതിവേഗ ഡാറ്റ പരിധി. റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന രണ്ടാമത്തെ 1 ജിബിപിഎസ് പ്ലാനിനെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ജിയോയും എയർടെലും നൽകുന്ന വില കുറഞ്ഞ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾജിയോയും എയർടെലും നൽകുന്ന വില കുറഞ്ഞ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ

വാലിഡിറ്റി

വാലിഡിറ്റി

ലിസ്റ്റിലെ രണ്ടാമത്തെ പ്ലാനും ഒരു മാസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. ജിഎസ്ടി ഒഴികെ 8,499 രൂപയാണ് ഈ പ്ലാനിന് വില വരുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് അല്ലെന്ന കാര്യം യൂസേഴ്സ് മനസിലാക്കണം. 6,600 ജിബിയാണ് ഈ പ്ലാനിന്റെ ഡാറ്റ ലിമിറ്റ്. സൗജന്യ വോയ്‌സ് കോളുകളും 8,499 രൂപയുള്ള പ്ലാനിന് ഒപ്പം ലഭിക്കുന്നു. റിലയൻസ് ജിയോയിൽ നിന്നുള്ള ഈ രണ്ട് പ്ലാനുകളും 1 ജിബിപിഎസ് ഡാറ്റാ പരിധി വരെ സമാനമായ ഡൗൺലോഡ് അപ്‌ലോഡ് വേഗത ഓഫർ ചെയ്യുന്നു.

ജിയോ

ജിയോയുടെ 1 ജിബിപിഎസ് പ്ലാനുകളെ കൂടുതൽ ആകർഷകമാക്കുന്നത് സർവീസ് പ്രൊവഡർ ബണ്ടിൽ ചെയ്യുന്ന ഒടിടി ആനുകൂല്യങ്ങളാണ്. നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, വൂട്ട് സെലക്ട്, ഇറോസ് നൗ, സോണി ലിവ് എന്നിങ്ങനെ 17 ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ജിയോയുടെ 1 ജിബിപിഎസ് പ്ലാനുകൾ ആക്സസ് ഓഫർ ചെയ്യുന്നു.

കൂടുതൽ ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ കിടിലൻ പ്ലാനുകൾകൂടുതൽ ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ കിടിലൻ പ്ലാനുകൾ

ആമസോൺ പ്രൈം

ജിയോയുടെ 1 ജിബിപിഎസ് പ്ലാനുകൾക്ക് ഒപ്പം ബണ്ടിൽ ചെയ്‌തിരിക്കുന്ന ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തെ വാലിഡിറ്റിയാണ് യൂസേഴ്സിന് നൽകുന്നത്. യോഗ്യതയുള്ള പ്ലാനുകളിൽ നൽകിയിരിക്കുന്ന ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ജിയോ എസ്ടിബിയിൽ പ്രവർത്തിക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒടിടി ആപ്ലിക്കേഷനുകളിലേക്കുള്ള ദീർഘകാല സബ്‌സ്‌ക്രിപ്‌ഷൻ തുടർച്ചയായി റീചാർജ് ചെയ്യുന്നതിന് അനുസരിച്ചായിരിക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്.

Best Mobiles in India

English summary
Internet usage in the country has increased tremendously. There has also been a huge increase in the number of people subscribing to the broadband service. Internet service providers (ISPs) are taking advantage of the opportunity and offering more plans and benefits. These are all broadband plans that offer different data speeds at different price tags.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X