അമ്മയുടെ രണ്ടാം വിവാഹം നടത്തിക്കൊടുത്തത് മകന്‍; വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഒരു പ്രായം കഴിഞ്ഞാല്‍ പുനര്‍വിവാഹം കഴിക്കുന്നവരെ പാടെ എതിര്‍ക്കുന്ന സാഹചര്യമാണിന്ന് നിലവിലുള്ളത്. ഇത്തരക്കാരെ പലപ്പോഴും സമൂഹം അംഗീകരിക്കാറില്ല. എന്നാല്‍ സ്വന്തം അമ്മയുടെ രണ്ടാം വിവാഹം നടത്തിക്കൊടുത്ത ഗോകുല്‍ ശ്രീധറെന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

കൊല്ലം ജില്ലയില്‍ താമസക്കാരനായ ഗോകുല്‍ 23 വയസ് പ്രായമുള്ളൊരു എഞ്ചിനീയറാണ്. അമ്മയുടെ ദയനീയമായ കുടുംബജീവിതം വര്‍ഷങ്ങളായി കാണുകയാണ് ഗോകുല്‍. തനിക്കുവേണ്ടിയാണ് എല്ലാ യാതനകളും സഹിച്ച് ഇത്രയും കാലം അമ്മ കൂടെ നിന്നത്. അദ്ധ്യാപികയായിരുന്ന അമ്മ ജോലിപോലും ഉപേക്ഷിച്ചെന്നും ഗോകുല്‍ പറയുന്നു.
'അച്ഛന്റെ ഉപദ്രവം കാരണം തലപൊട്ടി ചോരയൊലിച്ചു നില്‍ക്കുന്ന അമ്മയെ ഞാന്‍ കണ്ടിട്ടുണ്ട്. ഇത്രയും യാതനകള്‍ എന്തിനു സഹിക്കുന്നു എന്ന ചേദ്യത്തിന് എല്ലാം മകനുവേണ്ടി എന്ന മറുപടിയാണ് ലഭിച്ചത്. മകനുവേണ്ടി ഇനിയും യാതനകള്‍ സഹിക്കാനും തയ്യാറാണെന്നും അമ്മ പറഞ്ഞു' - ഗോകുല്‍ ഫെയ്‌സ്ബുക്കില്‍ എഴുതി.
ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ നേതാവുകൂടിയാണ് ഗോകുല്‍ ശ്രീധര്‍. അമ്മയോട് പലതവണ മറ്റൊരു വിവാഹം കഴിക്കാന്‍ പറഞ്ഞിട്ടും കേട്ടില്ല. പിന്നെ ഏറെ നിര്‍ബന്ധിച്ചിട്ടാണ് സുഹൃത്തുക്കളില്‍ നിന്നും പുതിയൊരു ആലോചന വന്നത്. ആദ്യമൊന്നും അമ്മ സമ്മതിച്ചില്ല. ഏറെ നിര്‍ബന്ധിച്ചോള്‍ സമ്മതിക്കുകയായിരുന്നു. - ഗോകുല്‍ പറയുന്നു.

ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ ഞാന്‍ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓര്‍മ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്. അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാന്‍ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്. - ഗോകുല്‍ കുറിച്ചു.
ഗോകുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ
അമ്മയുടെ വിവാഹമായിരുന്നു.
ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.
സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..
ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.
അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്...
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്....കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..
അമ്മ💜 Happy Married Life..


Click it and Unblock the Notifications








