BSNL 4Gയിങ്ങെത്തുമ്പോൾ VIയ്ക്ക് എന്ത് സംഭവിക്കും?

|

5ജി സ്പെക്ട്രം ലേലത്തിൽ ഏറ്റവും പിന്നിലായിപ്പോയ സ്വകാര്യ ടെലിക്കോം കമ്പനിയായ വിഐയ്ക്ക് നിലവിൽ പിടിച്ച് നിൽക്കണമെങ്കിൽ ഏറെ പണിപ്പെടേണ്ട സാഹചര്യം ആണ് ഉള്ളത്. റിലയൻസ് ജിയോയും എയർടെലും രാജ്യവ്യാപക 5ജി റോൾഔട്ടിനൊരുങ്ങുകയാണ്. ലേലത്തിൽ പങ്കെടുത്ത് 18,799 കോടി രൂപ ചിലവിൽ 6,228 മെഗാഹെർട്സ് സ്പെക്ട്രം വാങ്ങിയെങ്കിലും 5ജി റോൾഔട്ടിനെക്കുറിച്ച് VI കാര്യമായൊന്നും പറയുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയാൻ തുട‍ർന്ന് വായിക്കുക.

വിഐ

നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് വീണ് കൊണ്ടിരിക്കുന്ന വിഐയുടെ ഏക ആശ്വാസം 4ജി സേവനങ്ങൾ ഒന്ന് രണ്ട് വർഷത്തേക്കെങ്കിലും തരക്കേടില്ലാത്ത വരുമാനം നൽകുമെന്നതാണ്. വളരെക്കുറച്ച് ഡാറ്റ ഉപയോഗിക്കുന്നവരും കുറഞ്ഞ പൈസയ്ക്ക് റീചാർജ് ചെയ്യുന്നവരുമാണ് വിഐ യൂസേഴ്സിൽ നല്ലൊരു ശതമാനവും. ടെലിക്കോം കമ്പനികളിൽ തന്നെ ഏറ്റവും കുറഞ്ഞ എആർപിയു ( ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം ) ഇതിന് തെളിവാണ്.

VI: തിരിച്ചെത്തുമോ വിഐ? വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളുംVI: തിരിച്ചെത്തുമോ വിഐ? വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളും

128 രൂപ

128 രൂപയാണ് വിഐയുടെ എആർപിയു. ജിയോയ്ക്ക് 175.7 രൂപയും എയർടെലിന് 183 രൂപയുമാണ് എആർപിയു. ഇത് ഉയ‍ർത്തുകയെന്നതും വിഐയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. എആ‍‍ർപിയു കൂട്ടാൻ ഇനിയൊരു നിരക്ക് വ‍ർധനവ് വിഐ നടപ്പിലാക്കുമോയെന്നതും കാത്തിരുന്ന് കാണണം. വിഐയ്ക്ക് കടുത്ത പ്രഹരമായിരിക്കും ബിഎസ്എൻഎൽ 4ജി. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

4ജി
 

4ജി സേവനങ്ങളുമായിട്ടെങ്കിലും വിപണിയിൽ പിടിച്ച് നിൽക്കാമെന്ന് കരുതുന്ന വിഐയ്ക്ക് വലിയ വെല്ലുവിളിയാണ് പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യുന്നത്. സർക്കാർ കണ്ണുരുട്ടുന്നതിനാൽ 4ജി ലോഞ്ച് ഇനിയും വച്ച് താമസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബിഎസ്എൻഎൽ ഉള്ളത്. അതിനാൽ ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് ഉടൻ തന്നെ ലോഞ്ച് ചെയ്യുമെന്നും നമ്മുക്ക് പ്രതീക്ഷിക്കാം.

Airtel 5G: എന്നെത്തും ഇന്ത്യ മുഴുവൻ എയർടെൽ 5ജി? കാത്തിരിക്കേണ്ടി വരുമെന്ന് കമ്പനിAirtel 5G: എന്നെത്തും ഇന്ത്യ മുഴുവൻ എയർടെൽ 5ജി? കാത്തിരിക്കേണ്ടി വരുമെന്ന് കമ്പനി

ബിഎസ്എൻഎൽ 4ജി സേവനങ്ങൾ

ബിഎസ്എൻഎൽ 4ജി സേവനങ്ങൾ എത്ര മികവോടെ പ്രവർത്തിക്കുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. എങ്കിലും ഇന്ത്യയിലെ മൊബൈൽ യൂസേഴ്സ് എതൊക്കെ രീതികളിൽ ചിന്തിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയുന്ന കാര്യമല്ല. 4ജി നെറ്റ്വർക്കിന്റെ ശേഷിയുടെ കാര്യത്തിൽ വിഐയും ബിഎസ്എൻഎല്ലും തമ്മിൽ കാര്യമായ മത്സരം ഉണ്ടാകില്ലെങ്കിലും ശരാശരി ഇന്ത്യൻ യൂസേഴ്സിന്റെ ഈ മാനസികാവസ്ഥയാണ് വിഐ ഇൻവെസ്റ്റേഴ്സിനെ ആശങ്കപ്പെടുത്തുന്നത്.

വോഡഫോൺ ഐഡിയ

4ജി നെറ്റ്വർക്കിലും സേവനങ്ങളിലും ബിഎസ്എൻഎല്ലിനെ അപേക്ഷിച്ച് ഏറെ മുന്നിലാണ് വോഡഫോൺ ഐഡിയ. നിലവിൽ തരക്കേടില്ലാത്ത 4ജി യൂസർ ബേസും കമ്പനിയ്ക്ക് ഉണ്ട് ( ബിഎസ്എൻഎല്ലിനെ അപേക്ഷിച്ച് ). എങ്കിലും ബിഎസ്എൻഎല്ലിന്റെ കടന്ന് വരവോടെ കമ്പനിയുടെ 4ജി യൂസർ ബേസിന് തിരിച്ചടി നേരിടാനുള്ള സാധ്യതയും കാണുന്നുണ്ട്. ഇതെങ്ങനെയെന്ന് വിശദമായി നോക്കാം.

5G In India: എയർടെലും ജിയോയും പിന്നെ വിഐയും; 5ജിയ്ക്കായി യൂസേഴ്സ് ആരോടൊപ്പം പോകണം?5G In India: എയർടെലും ജിയോയും പിന്നെ വിഐയും; 5ജിയ്ക്കായി യൂസേഴ്സ് ആരോടൊപ്പം പോകണം?

വിപണി

ബിഎസ്എൻഎൽ 4ജി കൂടി വിപണിയിൽ എത്തുന്നതോടെ വിഐ യൂസേഴ്സിന് രണ്ട് ഓപ്ഷനുകൾ ലഭിക്കും. ഒന്ന് ഏകദേശം വിഐയ്ക്ക് സമാനമായ നിരക്കിൽ 4ജി സേവനങ്ങൾ ഓഫർ ചെയ്യുന്ന എയർടെലാണ്. നിലവിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെലിന്റെ പ്രീമിയം നെറ്റ്വർക്കിലേക്ക് പോകുന്നത് ശേഷി കൂടിയ 5ജി സേവനങ്ങളിലേക്ക് ആക്സസ് ലഭിക്കാനും സഹായിക്കും.

ബിഎസ്എൻഎൽ

രണ്ടാമത്തെ ഓപ്ഷനാണ് എപ്പോഴും കുറഞ്ഞ താരിഫിൽ സേവനങ്ങൾ ഓഫർ ചെയ്യുന്ന ബിഎസ്എൻഎൽ. പുതിയ നെറ്റ്വർക്ക് ആയതിനാൽ അധികം ട്രാഫിക്ക് ഇല്ലാത്ത, വേഗതയേറിയ 4ജി സേവനം യൂസേഴ്സിന് ആസ്വദിക്കാം. സെക്കൻഡറി സിം കാർഡുകൾ ഉപയോഗിക്കുന്നവർക്കും കുറഞ്ഞ നിരക്കിൽ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ ഓപ്ഷൻ ഉപയോഗിക്കാം.

Jio 5G: വീണ്ടും വിളയാടാൻ ജിയോ; 1,000 നഗരങ്ങളിൽ 5ജി കവറേജ്Jio 5G: വീണ്ടും വിളയാടാൻ ജിയോ; 1,000 നഗരങ്ങളിൽ 5ജി കവറേജ്

4ജി വരിക്കാർ

കാര്യങ്ങൾ എന്തായാലും വിഐ തങ്ങളുടെ 4ജി വരിക്കാരുടെ വിപണി വിഹിതം കൂട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക തന്നെ വേണം. കമ്പനി നിരവധി പുതിയ പ്ലാനുകളും ഓഫറുകളും അവതരിപ്പിക്കുന്നുണ്ടെങ്കിലും അത്രയധികം 4ജി വരിക്കാർ കമ്പനിയ്ക്ക് ഇല്ലെന്നതാണ് യാഥാർഥ്യം. സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 0.9 ദശലക്ഷം പുതിയ 4ജി ഉപയോക്താക്കൾ മാത്രമാണ് വിഐ സേവനങ്ങൾ സെലക്റ്റ് ചെയ്യാൻ തയ്യാറായത്.

പുതിയ തന്ത്രങ്ങൾ

ഈ രീതിയിൽ മുന്നോട്ട് പോയാൽ വിഐ കൂടുതൽ പ്രതിസന്ധിയിലാകും എന്നതിൽ തർക്കമില്ല. തകർച്ചയിൽ നിന്ന് കര കയറാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നത് മാത്രമാണ് വിഐയുടെ മുന്നിലുള്ള ഏക പോംവഴി. ഇന്ത്യൻ വിപണിയിൽ തുടരാൻ വിഐ എന്തൊക്കെ ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.

പണിയെടുക്കാമോ? ഇല്ലെങ്കിൽ വീട്ടിലിരിക്കാം, 'സ‍‍ർക്കാരി' ഭാവം വേണ്ട, BSNL ജീവനക്കാരെ വിരട്ടി കേന്ദ്രംപണിയെടുക്കാമോ? ഇല്ലെങ്കിൽ വീട്ടിലിരിക്കാം, 'സ‍‍ർക്കാരി' ഭാവം വേണ്ട, BSNL ജീവനക്കാരെ വിരട്ടി കേന്ദ്രം

Best Mobiles in India

English summary
VI has the lowest ARPU among telecom companies. The ARPU of VI is Rs. 128. Jio's ARPU is Rs 175.7 and Airtel's ARPU is Rs 183. Raising this is one of the objectives of VI. We have to wait and see if another rate hike will come with VI to increase ARPU. BSNL 4G will be the next blow to VI.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X