ജിയോ/എയർടെൽ, കണക്ഷൻ ഏതുമാകട്ടെ, നെറ്റ്ഫ്ലിക്സ് സൗജന്യമായി കിട്ടണമെങ്കിൽ ഈ പ്ലാനുകൾ തെരഞ്ഞെടുക്കാം!
ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കൾ ഒടിടി സേവനങ്ങൾ സൗജന്യമായി ആസ്വദിക്കാൻ ഏറെ ഇഷ്ടപ്പെടുന്നു. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ശക്തമായ ഈ ശീലം ഇന്ന് വളരെ സ്വാഭാവികമായി മാറിയിരിക്കുന്നു. യുവതലമുറയിലെ ഭൂരിഭാഗം പേർക്കും വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഉണ്ടാകും. ബാക്കിയുള്ളവരിൽ വലിയൊരു വിഭാഗമാകട്ടെ സബ്സ്ക്രിപ്ഷൻ നേടാൻ ആഗ്രഹിക്കുന്നുമുണ്ട്.
എന്നാൽ ഒടിടി സബ്സ്ക്രിപ്ഷൻ എടുക്കണമെങ്കിൽ തെരഞ്ഞെടുക്കുന്ന കാലയളവ് അനുസരിച്ച് നിശ്ചിത തുക ഫീസായി നൽകേണ്ടതുണ്ട്. എന്നാൽ ഇങ്ങനെ ഫീസ് നൽകി ഒടിടി സേവനങ്ങൾ ആസ്വദിക്കുന്നതിനെക്കാൾ ലാഭകരമാണ് ഒടിടി സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്ന റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നത്. അധികതുക മുടക്കാതെ ഒടിടി പ്ലാറ്റ്ഫോമുകൾ ആസ്വദിക്കാൻ ഇത് സഹായിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയും രണ്ടാം നമ്പർ കമ്പനിയായ എയർടെലും വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ തങ്ങളുടെ റീച്ചാർജ് പ്ലാനുകൾക്കൊപ്പം സൗജന്യമായി നൽകുന്നുണ്ട്. ഡാറ്റ, കോളിങ് അടക്കമുള്ള ടെലിക്കോം സേവനങ്ങൾക്കായി മുടക്കുന്ന തുകയ്ക്ക് (അധിക ചെലവില്ലാതെ) ഒടിടി സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കാൻ ഈ പ്ലാനുകൾ സഹായിക്കുന്നു.
നിലവിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. രാജ്യാന്തര തലത്തിൽ പ്രശ്സതമായ നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ കുറഞ്ഞ ചെലവിൽ സ്വന്തമാക്കാൻ ജിയോയുടെയും എയർടെലിന്റെയും വിവിധ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവസരം ഒരുക്കുന്നുണ്ട്. അധിക പണച്ചെലവില്ലാതെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നേടാൻ സഹായിക്കുന്ന ജിയോ, എയർടെൽ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

1,199 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 150GB ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം നെറ്റ്ഫ്ലിക്സ് ബേസിക, ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഈ പ്രതിമാസ പ്ലാനിൽ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് ട്രൂ 5ജിക്കും അർഹത നേടാം.
1,499 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ഈ പുതിയ എയർടെൽ പ്ലാൻ അടിസ്ഥാന നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനോടു കൂടിയാണ് എത്തുന്നത്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 3GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് 5G ഡാറ്റ, എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ എന്നിവയും ഈ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
699 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: റിലയൻസ് ജിയോ 699 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, 100 ജിബി ഡാറ്റ, 3 അധിക സിം കണക്ഷനുകൾ, നെറ്റ്ഫ്ലിക്സ് അടിസ്ഥാന സബ്സ്ക്രിപ്ഷൻ, ആമസോൺ പ്രൈം മെമ്പർഷിപ്പ്, ഓരോ അധിക സിമ്മിനും അധിക 5 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകും.

1,499 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് കോളിംഗ്, 300 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 500 ജിബി വരെ ഡാറ്റ റോൾഓവർ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതിന് പുറമേ, നെറ്റ്ഫ്ലിക്സ് (മൊബൈൽ), ആമസോൺ പ്രൈം മെമ്പർഷിപ്പ് എന്നിവ അധിക ആനുകൂല്യമായി ഈ പ്ലാൻ നൽകുന്നുണ്ട്.
1,099 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: നിലവിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന പ്രീപെയ്ഡ് പ്ലാനാണ് ഇത്. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് പുറമേ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
1,499 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിൽ ലഭിക്കുക. അൺലിമിറ്റഡ് കോളിംഗ്, 3 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് 5 ജി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.


Click it and Unblock the Notifications








