സൈബര്‍ ബുള്ളിയിംഗില്‍ നിന്നും രക്ഷനേടാന്‍ കൃതൃമബുദ്ധിയുടെ സഹായത്തോടെ ക്രോം എക്‌സ്‌റ്റെന്‍ഷന്‍

|

ദൈനംദിന ഉപയോഗത്തിനായി കണ്ടുപിടിച്ച് ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നാണ് ഇന്റര്‍നെറ്റ്. കടുപ്പമേറിയ പല പ്രവര്‍ത്തികളും വളരെ ലളിതമാക്കിനല്‍കുന്നതില്‍ ഇന്റര്‍നെറ്റിന്റെ സഹായം ചെറുതല്ല. എന്നാല്‍ പലപ്പോളും ഇന്റര്‍നെറ്റ് ഒരു വില്ലനായി മാറാറുണ്ട്. അതില്‍ പ്രധാനിയാണ് സൈബര്‍ ബുള്ളിയിംഗ്. മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമായാണ് ഇതിനെ ഉപയോഗപ്പെടുത്തുന്നത്.

 

എക്‌സ്റ്റെന്‍ഷന്‍ ലക്ഷ്യമിടുന്നത്.

എക്‌സ്റ്റെന്‍ഷന്‍ ലക്ഷ്യമിടുന്നത്.

സൈബര്‍ ബുള്ളിയിംഗിനെ തടയുക ലക്ഷ്യമിട്ട് കൃതൃമബുദ്ധിയുടെ സഹായത്തോടെ ഒരു ക്രോം എക്‌സ്‌റ്റെന്‍ഷന്‍ പ്രവര്‍ത്തിക്കന്നുണ്ട്. ജിഗ്‌സോ എന്ന പേരില്‍ ആല്‍ഫബെറ്റിനു കീഴില്‍ 2017ലാണ് ഈ എക്‌സ്റ്റെന്‍ഷന്‍ ആരംഭിക്കുന്നത്. ഇന്റര്‍നെറ്റിലൂടെയുള്ള ആശയവിനിമയം കൂടുതല്‍ സുതാര്യമാക്കുകയാണ് എക്‌സ്റ്റെന്‍ഷന്‍ ലക്ഷ്യമിടുന്നത്.

 പ്രവര്‍ത്തിക്കുന്നത്.

പ്രവര്‍ത്തിക്കുന്നത്.

മെഷീന്‍ ലേണിംഗ് മോഡല്‍ ഉപയോഗിച്ചാണ് എക്‌സ്റ്റെന്‍ഷന്‍ പ്രവര്‍ത്തിക്കുന്നത്. ഒരാളിടുന്ന കമന്റ് സോഷ്യല്‍ ഇംപാക്ട് ഉണ്ടാക്കുമോ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണോ എന്നെല്ലാം മെഷീന്‍ ലേണിംഗിലൂടെ മനസിലാക്കും. എന്നിട്ട് ഇത്തരം കമന്റുകള്‍ മോഡറേറ്റര്‍മാര്‍, അഡ്മിന്‍, ഡെവലപ്പര്‍മാര്‍ എന്നിവര്‍ക്കായി കൈമാറുകയും ചെയ്യും. അവര്‍ക്കത് ആവശ്യമെങ്കില്‍ പരിഗണിക്കാം. അല്ലെങ്കില്‍ വേണ്ടെന്നു വെയ്ക്കാവുന്നതാണ്.

ഉപയോഗം സാധ്യമാകും.
 

ഉപയോഗം സാധ്യമാകും.

സംഭവം കൂടുതല്‍ ജനകീയമാക്കുന്നതിനായാണ് ഗൂഗിള്‍ ക്രോം എക്‌സ്റ്റെന്‍ഷന്‍ കൂടി തയ്യാറാക്കിയത്. സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുള്ള കണ്ടന്റുകളെ എക്‌സ്റ്റെന്‍ഷന്‍ സ്വമേധയാ കണ്ടെത്തും. ഇതിലൂടെ വളരെ സുതാര്യമായ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകും. ട്യൂണ്‍ എന്നത് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഇത്തരത്തിലൊരു ക്രോം എക്‌സ്റ്റെന്‍ഷനാണ്.

ഈ സേവനം

ഈ സേവനം

സോഷ്യല്‍ മീഡിയയില്‍ അനാവശ്യ കമന്റ്‌സിനെ നിയന്ത്രിക്കാന്‍ ട്യൂണ്‍ ക്രോം എക്‌സ്റ്റെന്‍ഷന്‍ നിങ്ങളെ സഹായിക്കും. ജിഗ്‌സോയുടെ തന്നെ ക്രോം എക്‌സ്റ്റെന്‍ഷനാണ് ട്യൂണ്‍. അനാവശ്യമായ കണ്ടന്റിനെ പൂര്‍ണമായി ഹൈഡ് ചെയ്യാനായി 'സെന്‍ മോഡ്' ക്രമീകരിച്ചിരിക്കുന്നു. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഡിസ്‌കസ്, റെഡിറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ഈ സേവനം ഉപയോഗിക്കാം.

 

 

കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍

കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍

മെഷീന്‍ ലേണിഗില്‍ അധിഷ്ടിതമായാണ് ട്യൂണിന്റെ പ്രവര്‍ത്തനം. വളരെ ചുരുങ്ങിയ സമയംകൊണ്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ട്യൂണിന് കഴിയുന്നുണ്ട്. ഓണ്‍ലൈന്‍ ഹറാസ്‌മെന്റ് കൃത്യമായി മനസിലാക്കാന്‍ മെഷീന്‍ ലേണിംഗിലൂടെ ട്യൂണിനു കഴിയുന്നു എന്നത് ചെറിയ കാര്യമല്ല. ക്രോം എക്‌സ്‌റ്റെന്‍ഷനായതു കൊണ്ടുതന്നെ ക്രമീകരിക്കുകയും വളരെ എളുപ്പമാണ്. കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ട്യൂണ്‍ മറക്കില്ല.

Best Mobiles in India

Read more about:
English summary
Here’s A Chrome Extension That Tries To Save You From Cyberbullying, Using AI

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X