മോട്ടറോളയുടെ സ്മാര്‍ട്‌വാച്ച് മോട്ടോ 360; ഇതുവരെ അറിഞ്ഞത്...
മോട്ടറോളയുടെ സ്മാര്‍ട്‌വാച്ചായ മോട്ടോ 360 താമസിയാതെ ലോഞ്ച് ചെയ്യാന്‍ പോവുകയാണ്. ഏതാനും ചിത്രങ്ങളും പ്രത്യേകതകളുമൊഴിച്ചാല്‍ വാച്ചിനെ കുറിച്ച് കൂടുതലൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വില എത്രയാകുമെന്നതും അറിവായിട്ടില്ല.
മോട്ടറോള മോട്ടോ X സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
ഇതുവരെ ലഭ്യമായ ചിത്രങ്ങള്‍ പ്രകാരം വാച്ച് എന്നതിനേക്കാള്‍ മോട്ടോ 360-യെ ഒരു ടൈംപീസ് എന്നു വിളിക്കുകന്നതാവും ഉചിതം. എന്തായാലും വാച്ചിനെ കുറിച്ച് ടെക്‌ലോകത്തെ പൊതുവെ പറഞ്ഞു കേള്‍ക്കുന്ന കുറെ കാര്യങ്ങളുണ്ട്. അതെന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു. മോട്ടറോള പുറത്തുവിട്ട വിവരങ്ങളും ഇതില്‍ ഉള്‍പ്പെടും.

#1
മോട്ടോ 360 വാട്ടര്‍ റെസിസ്റ്റന്റ് ആയിരിക്കും. എന്നുകരുതി വെള്ളത്തില്‍ മുക്കിയിടാന്‍ പറ്റില്ല. മഴ നനയുകയോ അതുപോലെ ചെറിയ രീതിയില്‍ വെള്ളം തെറിച്ചാല്‍ ഉള്ളിലേക്കു കയറില്ലെന്നു മാത്രം.

#2
യു.എസ്.ബി വഴയായിരിക്കില്ല ഫോണ്‍ ചാര്‍ജ് ചെയ്യുന്നതെന്നാണ് മോട്ടറോള അറിയിച്ചിരിക്കുന്നത്. ഒരപക്ഷെ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമായിരിക്കും ഉണ്ടായിരിക്കുക എന്നാണ് സൂചന.

#3
ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ റിസ്റ്റ് ബാന്‍ഡ് മാറ്റാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിവിധ സൈസിലും നിറത്തിലും ഇത് ലഭ്യമാവും.

#4
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീനോ അതിനു മുകളിലോ ഉള്ള സ്മാര്‍ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവയുമായി മോട്ടോ 360 കണക്റ്റ് ചെയ്യാം.

#5
ആന്‍ഡ്രോയ്ഡ് വെയര്‍ ആയിരിക്കും സ്മാര്‍ട്‌വാച്ചിലെ ഒ.എസ്. നിരവധി പ്രത്യേകതകളുള്ള ആന്‍ഡ്രോയ്ഡ് വെയര്‍ ഉപയോഗിച്ച് ഇറങ്ങുന്ന ആദ്യ സ്മാര്‍ട് വാച്ചും മോട്ടോ 360 ആയിരിക്കും.

#6
ധരിക്കുന്നതിനനുസരിച്ച് യൂസര്‍ ഇന്റര്‍ഫേസ് മാറിക്കൊണ്ടിരിക്കും. അതായത് തിരിച്ചും മറിച്ചും കൈയില്‍ കെട്ടാം. അതിനനുസരിച്ച് ഇന്റര്‍ഫേസ് മാറും.

#7
മോട്ടോ 360-ല്‍ ക്യാമറ ഉണ്ടാവില്ല. സ്മാര്‍ട്‌ഫോണിനു പകരം വയ്ക്കാനുള്ള ഉപകരണമായിട്ടല്ല സ്മാര്‍ട് വാച്ച് നിര്‍മിക്കുന്നതെന്നും അതുകൊണ്ട് വാച്ചില്‍ ക്യാമറ ആവശ്യമില്ലെന്നുമാണ് കമ്പനിയുടെ നിലപാട്.

#8
മോട്ടോ X സ്മാര്‍ട്‌ഫോണിലെ ചില സാങ്കേതികതകള്‍ മോട്ടോ 360-യിലും ഉണ്ട്. മോട്ടോ X-ല്‍ സ്‌ക്രീന്‍ അണ്‍ലോക് ആക്കാന്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തുവച്ചാല്‍ മതി. അതുപോലെ മോട്ടോ 360-യില്‍ സമയമറിയാനായി വാച്ച് കെട്ടിയ കൈ ഉയര്‍ത്തിയാല്‍ സ്‌ക്രീന്‍ തനിയെ അണ്‍ലോക് ആവും.

#9
ഘട്ടം ഘട്ടമായിട്ടാണെങ്കിലും എല്ലാ വിപണിയിലും സ്മാര്‍ട്‌വാച്ച് എത്തിക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications








