മനുഷ്യ ടിഷ്യു ഉപയോഗിച്ചുള്ള ആദ്യ 3ഡി പ്ലിന്റഡ് ഹൃദയം സജ്ജം
മിന്നസോട്ട സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ട്രാന്‍സ്‌പെരന്റ് എലിയുടെ സ്‌കള്‍ ഉപയോഗിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിച്ചുവരികയുമാണ്.
മനുഷ്യനുവേണ്ടി ഹൃദയം നിര്‍മിക്കാമെന്ന ശാസ്ത്രജ്ഞന്മാരുടെ ഏറെക്കാലത്തെ ആശയം ഒടുവില്‍ യാഥാര്‍ത്ഥ്യത്തിന് അരികിലെത്തിയിരിക്കുകയാണ്. ഇസ്രയേലിലെ അവിവ് സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേക്ഷകരാണ് പുത്തന്‍ കണ്ടുപിടിത്തത്തിനു പിന്നില്‍. മനുഷ്യ ടിഷ്യുവും വെസ്സലുമുപയോഗിച്ച് ഇവര്‍ 3ഡി പ്രിന്റഡ് ഹൃദയം നിര്‍മിച്ചതായി അഡ്വാന്‍സ്ഡ് സയന്‍സ് പ്രസിദ്ധീകരണത്തില്‍ പറയുന്നു.


പുത്തന്‍ കണ്ടുപിടിത്തം
ഒരു മുഴുവന്‍ ആകൃതിയിലുള്ള ഹൃദയമല്ല ശാസ്ത്രജ്ഞര്‍ നിര്‍മിച്ചത്. മറിച്ച് ഒരു മുയലിന്റെ ഹൃദയത്തിന്റെ വലിപ്പമുള്ളതാണ് ഇത്. എന്നിരുന്നാലും പുത്തന്‍ കണ്ടുപിടിത്തം ഏറെ വഴിത്തിരിവാകുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

കൃതൃമ ഹൃദയം
'കോശങ്ങളും ധമനികളും ചേംബറുമെല്ലാം ഉള്‍ക്കൊള്ളിച്ച് കൃതൃമ ഹൃദയം നിര്‍മിക്കുന്നത് ഇതാദ്യമായാണ്. ' - പ്രൊഫസര്‍ ടാല്‍ ഡവിര്‍ പറയുന്നു. ഇതിനു മുന്‍പും 3ഡി പ്രിന്റഡ് ഹൃദയം പലരും നിര്‍മിച്ചിരുന്നെങ്കിലും കോശങ്ങളും ധമനികളും ചേംബറുമെല്ലാം ഉള്‍ക്കൊള്ളിച്ച ഹൃദയം ഇതാദ്യമായാണ് നിര്‍മിക്കുന്നത് - ഡവിര്‍ പറയുന്നു.

3ഡി പ്രിന്റഡ്
3ഡി പ്രിന്റഡ് ഹൃദയമുപയോഗിച്ച് വലിയ മാറ്റങ്ങള്‍ ഈ രംഗത്തു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. മുറിവു സംഭവിച്ച സ്ഥലങ്ങളില്‍ സ്‌കിന്‍ ഉപയോഗിച്ച് മറയ്ക്കാനുള്ള പ്രവര്‍ത്തികളും ടോറന്റോ സര്‍വകലാശാലയിലെ ഗവേക്ഷകര്‍ നടത്തിവരികയാണ്. മിന്നസോട്ട സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ട്രാന്‍സ്‌പെരന്റ് എലിയുടെ തലയോട്ടി ഉപയോഗിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിച്ചുവരികയുമാണ്.

ടിഷ്യു മോഡലുകള്‍
രോഗികളില്‍ നിന്നും ശേഖരിക്കുന്ന കൊഴുപ്പേറിയ ടിഷ്യു ഉപയോഗിച്ചാണ് 3ഡി പ്രിന്റിംഗിനായി മഷിയുണ്ടാക്കുന്നത്. കാരണം ടിഷ്യു മോഡലുകള്‍ തയ്യാറാക്കുിന്നതിന് ഇതാവശ്യമാണ്. ചില പരീക്ഷണങ്ങളില്‍ ഹൃദയം ചുരുങ്ങുന്നുണ്ട്. എന്നാല്‍ വികസിക്കുന്നുമില്ല. ഇതിനായി പ്രത്യേക രീതിയില്‍ പരീക്ഷണം നടത്താനും ഗവേക്ഷകര്‍ ഉദ്ദേശിക്കുന്നുണ്ട്.

ഓര്‍ഗന്‍ പ്രിന്ററുണ്ടാകും
'ഏതാനും പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ എല്ലാ പ്രധാന ആശുപത്രികളിലും ഒരു ഓര്‍ഗന്‍ പ്രിന്ററുണ്ടാകും.' - ഡവിര്‍ പറയുന്നു.


Click it and Unblock the Notifications