ഉള്ളത് കൊണ്ട് ഓണം പോലെ അങ്ങ് കൂടിക്കോണം! വരിക്കാർക്കായി വിഐ നൽകുന്ന 82 രൂപയുടെ പ്ലാൻ ഇതാ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനി എന്ന സ്ഥാനമുളള വൊഡാഫോൺ ഐഡിയ (VI) ഇപ്പോൾ തുടർച്ചയായി പുതിയ പ്ലാനുകൾ പുറത്തിറക്കുകയും പഴയ ചില പ്ലാനുകൾ നിർത്തലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഏത് നിലയ്ക്കും കമ്പനിയെ മുന്നോട്ട് നയിക്കാനും വരിക്കാർ കൊഴിഞ്ഞുപോകുന്നതിന് തടയിടാനും ലക്ഷ്യമിട്ടുകൊണ്ടുള്ള അടിയന്തര രക്ഷാ പ്രവർത്തനങ്ങളാണ് വിഐയിൽ ഇപ്പോൾ നടക്കുന്നത് എന്ന് പറയാം. എന്നാൽ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ മാത്രമല്ല, ഇതിനകം ലഭ്യമായിട്ടുള്ള വിഐയുടെ പഴയ റീച്ചാർജ് പ്ലാനുകളും ആകർഷകമായ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. അതിൽ ഡാറ്റ പ്ലാനുകൾ തേടുന്നവർ പരിചയപ്പെട്ടിരിക്കേണ്ട ഒന്നാണ് 82 രൂപയുടെ വിഐ പ്ലാൻ.
82 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഒരു പുതിയ പ്ലാനല്ല, ഏറെ നാളായി വിഐ വരിക്കാർ ഉപയോഗപ്പെടുത്തുന്ന ഒന്നാണ്. വാലിഡായിട്ടുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന വിഐ വരിക്കാർക്കാണ് ഈ പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കുക. കാരണം ഇതൊരു ഡാറ്റ പ്ലാൻ ആണ്.

നിലവിലുള്ള പ്ലാനിന്റെ ഡാറ്റ പരിധി പിന്നിടുന്ന ഘട്ടത്തിലോ ഡാറ്റ ആവശ്യമായുള്ള മറ്റ് അത്യാവശ്യ ഘട്ടങ്ങളിലോ ഉപയോക്താക്കൾക്ക് ആശ്രയിക്കാൻ കഴിയുന്ന ഡാറ്റ പ്ലാനുകളിൽ ഒന്നാണ് ഇത്. സോണിലിവ് സബ്സ്ക്രിപ്ഷനും ലഭ്യമാകും എന്നതാണ് ഈ ഡാറ്റ പ്ലാനിന്റെ പ്രത്യേകത. അധിക ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന ഡാറ്റ പ്ലാനുകൾ പൊതുവെ കുറവാണ്.
82 രൂപയുടെ വിഐ ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: വോഡഫോൺ ഐഡിയ 82 രൂപയുടെ പ്ലാനിൽ 4 ജിബി ഡാറ്റയാണ് ലഭിക്കുക. ഇതിന് ആകെ 14 ദിവസത്തെ വാലിഡിറ്റി മാത്രമേ ഉണ്ടാകൂ. ഇതിൽ അധിക ആനുകൂല്യമായി SonyLIV മൊബൈൽ ഒടിടി (ഓവർ-ദി-ടോപ്പ്) സബ്‌സ്‌ക്രിപ്‌ഷൻ ബണ്ടിൽ ചെയ്‌തിരിക്കുന്നു.

ഡാറ്റ 14 ദിവസമേ ലഭിക്കൂ എങ്കിലും ഈ പ്ലാനിനൊപ്പം എത്തുന്ന സോണിലിവ് സബ്സ്ക്രിപ്ഷൻ 28 ദിവസ വാലിഡിറ്റിയിൽ ആസ്വദിക്കാം. സോണിലിവ് സബസ്ക്രിപ്ഷൻ അടങ്ങുന്ന വിഐ പ്ലാനുകൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവർക്ക് 369 രൂപ, 698 രൂപ, 903 രൂപ നിരക്കുകളിൽ എത്തുന്ന വിഐ പ്രീപെയ്ഡ് പ്ലാനുകൾ പരിഗണിക്കാം.
ഇതിൽ 698 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഒരു ഡാറ്റ വൗച്ചർ ആണ്. എന്നാൽ, 369 രൂപ, 903 രൂപ പ്ലാനുകൾ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. പരസ്യമില്ലാതെ മികച്ച നിലവാരത്തിൽ സോണിലിവ് കണ്ടന്റുകൾ അധിക തുക മുടക്കാതെ കാണാം എന്നതാണ് വിഐ പ്രീപെയ്ഡ് പ്ലാനുകളിലെ ഈ സൗജന്യ സബസ്ക്രിപ്ഷൻ കൊണ്ടുള്ള നേട്ടം.
ഒടിടി പ്ലാറ്റ്ഫോമുകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന വിഐ വരിക്കാർക്ക് ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷൻ അടുത്തിടെ അവതരിപ്പിച്ച പുതിയ പ്ലാനുകളിലൂടെ വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ആഗ്രഹിക്കുന്നവർക്കായി പുതിയതായി 998 രൂപ, 1399 രൂപ എന്നീ നിരക്കുകളിലാണ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ഡാറ്റ, അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്കൊപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ലഭ്യമാക്കുന്ന 998 രൂപയുടെ പ്ലാൻ 70 ദിവസത്തെ വാലിഡിറ്റിയിലും 1399 രൂപ പ്രീപെയ്ഡ് പ്ലാൻ 84 ദിവസ വാലിഡിറ്റിയിലും ആണ് എത്തുന്നത്. ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ ഇഷ്ടപ്പെടുന്നവർക്ക് വിഐയുടെ പുതിയ 904 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.


Click it and Unblock the Notifications