ഇഷ്ടമാകും നൂറുവട്ടം! ഒടിടി ആരാധകരുടെ പ്രിയപ്പെട്ട 359 രൂപയുടെ എയർടെൽ പ്ലാൻ
ഇന്ത്യൻ ടെലിക്കോം നിരയിലെ പ്രധാനിയായ എയർടെൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. മറ്റ് ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് എയർടെൽ പ്ലാനുകൾ അൽപ്പം തലക്കനം ഉള്ളവയാണ്. കാരണം മികച്ച ആനുകൂല്യങ്ങൾ അതിനൊത്ത നിരക്കിൽ തന്നെയാണ് എയർടെൽ നൽകുന്നത്. ഒരു വരിക്കാരനിൽ നിന്ന് നേടാൻ കഴിയുന്ന പരമാവധി വരുമാനം നേടണം എന്നതാണ് എയർടെലിന്റെ പോളിസി. അതിനാൽ മികച്ച ആനുകൂല്യങ്ങൾ അതിനൊത്ത നിരക്കിൽ തന്നെയാണ് എയർടെൽ അവതരിപ്പിക്കാറുള്ളത്. എയർടെൽ വരിക്കാർക്കും അതിനോട് അധികം എതിർപ്പ് ഉള്ളതായി കാണുന്നില്ല. കാരണം ഓരോ വരിക്കാരനും മുടക്കാൻ കഴിയുന്ന തുകയ്ക്ക് അനുയോജ്യമായ ധാരാളം റീച്ചാർജ് പ്ലാനുകൾ എയർടെലിന്റെ പക്കലുണ്ട്.
ഒരുപാട് പ്രീപെയ്ഡ് പ്ലാനുകൾ വിവിധ ആനുകൂല്യങ്ങളുമായി എയർടെൽ അവതരിപ്പിച്ചിരിക്കുന്നു. എങ്കിലും റീച്ചാർജ് സമയമാകുമ്പോൾ വരിക്കാർക്ക് പലപ്പോഴും ചെറിയ ആശയക്കുഴപ്പം ഉണ്ടാകും. ഏത് പ്ലാനാണ് തെരഞ്ഞെടുക്കേണ്ടത് എന്ന്. ഓരോരുത്തരുടെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. ആവശ്യവും മുടക്കാൻ കഴിയുന്ന തുകയും അനുസരിച്ചാണ് റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കേണ്ടത്. മറ്റൊരാളുടെ ആവശ്യവും ഉപയോഗവും ആയിരിക്കില്ല നമ്മുടേത്.

റീച്ചാർജിന് തയാറെടുക്കുന്ന ഒടിടി ആരാധകരായ എയർടെൽ വരിക്കാർ ഉണ്ടെങ്കിൽ അവർ ഏത് പ്ലാൻ തെരഞ്ഞെടുക്കണം എന്ന് അധികം അന്വേഷിച്ച് നടക്കേണ്ടതില്ല. എയർടെലിന്റെ പ്രതിമാസ പ്ലാനുകളിൽ ഒടിടി ആരാധകർക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ 359 രൂപ നിരക്കിൽ എത്തുന്ന പ്രീപെയ്ഡ് പ്ലാനാണ് എന്ന് നിസംശയം പറയാം. കാരണം മികച്ച ആനുകൂല്യങ്ങളാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
പ്രധാന ആനുകൂല്യങ്ങൾക്കൊപ്പം 20-ൽ അധികം ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഒറ്റ ലോഗിനിലൂടെ വാതിൽ തുറക്കുന്നു എന്നതാണ് 359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രധാന ആകർഷണം. എയർടെൽ എക്സ്ട്രീം പ്ലേ എന്ന എയർടെലിന്റെ സ്വന്തം അഗ്രഗേഷൻ പ്ലാറ്റ്‌ഫോം ഉണ്ട്. ഇതുവഴിയാണ് ഈ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് നേടാനാകുക.

ഒരൊറ്റ വിൻഡോയിൽ ലോഗിൻ ചെയ്യാനും എല്ലാ ഉള്ളടക്കവും ഒരിടത്തുതന്നെ ലഭിക്കാനും ആഗ്രഹിക്കുന്ന ആളുകൾക്ക് എയർടെൽ എക്സ്ട്രീം പ്ലേ എന്ന പ്ലാറ്റ്ഫോം ഇഷ്ടപ്പെടും. മുൻപ് എയർടെൽ എക്‌സ്‌ട്രീം പ്രീമിയം എന്നായിരുന്നു ഇതിന്റെ പേര്. എന്നാൽ എയർടെൽ ഇത് റീബ്രാൻഡ് ചെയ്‌ത് എക്‌സ്‌ട്രീം പ്ലേയാക്കി മാറ്റുകയും സേവനം അതേപടി തുടരുകയും ചെയ്യുന്നു.
മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡെസ്‌ക്‌ടോപ്പ് (വെബ്‌സൈറ്റ്), ടിവി എന്നിവയ്‌ക്കായി എയർടെൽ എക്‌സ്‌ട്രീം ആപ്പ് ലഭ്യമാണ്. സോണി ലിവ്, ഫാൻകോഡ്, ലയൺസ്ഗേറ്റ് പ്ലേ, എന്നീ ഒടിടി പ്ലാറ്റ്ഫോമുകളും മറ്റനേകം ഒടിടി പ്ലാറ്റ്ഫോമുകളും ഉൾപ്പെടെ 20-ലധികം OTT പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള കണ്ടന്റുകളിലേക്കുള്ള ആക്സസ് ഈ എയർടെൽ ആപ്പിലൂടെ ലഭ്യമാകും.
359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ: 359 രൂപയുടെ പ്ലാനിൽ എയർടെൽ 2.5ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം100 എസ്എംഎസ് എന്നിവ ഒരു മാസത്തേക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കൾക്ക് 5 രൂപയുടെ ടോക്ക്ടൈമും വാഗ്ദാനം ചെയ്യുന്നു.

ഈ പ്ലാനിന്റെ പ്രധാന ആകർഷണം എയർടെൽ എക്സ്ട്രീം പ്ലേ ആണ്. ഈ ആനുകൂല്യം ഉള്ളതിനാൽ വരിക്കാർക്ക് വ്യത്യസ്ത OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങുന്നതിന് അധിക പണം ചെലവഴിക്കേണ്ടിവരുന്നില്ല. ഈ പ്ലാൻ OTT ആനുകൂല്യങ്ങൾക്കൊപ്പം ധാരാളം ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. അതിനാൽ അധികഡാറ്റയും വാങ്ങേണ്ടിവരുന്നില്ല.
ദിവസം 2.5ജിബി ഡാറ്റ എന്നത് ഒരു സ്മാർട്ട്ഫോൺ ഉപയോക്താവിന്റെ ന്യായമായ ഉപയോഗത്തിന് ധാരാളമാണ്. ആവശ്യത്തിന് ഡാറ്റ, ഇഷ്ടം പോലെ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ്, അൺലിമിറ്റഡ് കോളിങ് സൗകര്യം തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ഉള്ളതിനാൽ ഒരു മാസത്തെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ 359 രൂപയുടെ എയർടെൽ പ്ലാൻ ധാരാളമാണ്. അതിനാൽത്തന്നെ ഈ പ്ലാൻ എല്ലാവർക്കും ഇഷ്ടപ്പെടുന്നു.


Click it and Unblock the Notifications








