Home
News

അങ്ങനെ ഹീറോ വിടവാങ്ങിയോ? വിഐ 299 രൂപ പ്ലാനിൽ നിന്ന് ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നീക്കം ചെയ്തു

വയർലെസ് വരിക്കാരുടെ വിപണി വിഹിതത്തിൻ്റെ കാര്യത്തിൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനി ആയ വോഡഫോൺ ഐഡിയ (Vi) 299 രൂപ പ്ലാനിൽ നിന്ന് ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നീക്കം ചെയ്തു. താരിഫ് വർദ്ധനവിന് മുമ്പും, വാസ്തവത്തിൽ, വർദ്ധനവിന് ശേഷവും കുറച്ച് ദിവസത്തേക്ക്, ഉപഭോക്താക്കൾക്ക് 299 രൂപ പ്ലാനിന് ഒപ്പം ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, അത് ഇപ്പോൾ നീക്കം ചെയ്‌തു. ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ വേണമെങ്കിൽ ഉപയോക്താക്കൾക്ക് കുറഞ്ഞത് 349 രൂപ ചെലവഴിക്കേണ്ടി വരും.

349 രൂപ പ്ലാനിന് അടിസ്ഥാനപരമായി പഴയ 299 രൂപ പ്ലാനിൻ്റെ ഗുണങ്ങളുണ്ട്. അങ്ങനെ നോക്കുമ്പോൾ വെറും 50 രൂപ മാത്രമാണ് ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾക്ക് വേണ്ടി ഉള്ള പ്ലാനിന്റെ വില കൂടിയത്. ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.

വിഐ 299 രൂപ പ്ലാനിൽ നിന്ന് ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നീക്കം ചെയ്തു

വോഡഫോൺ ഐഡിയ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ: വോഡഫോൺ ഐഡിയയുടെ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളിൽ വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്‌സ്, ബിംഗെ ഓൾ നൈറ്റ് എന്നിവ ഉൾപ്പെടുന്നു. വീക്കെൻഡ് ഡാറ്റ റോൾഓവർ ഉപഭോക്താക്കൾക്കുള്ള ഒരു ഗുണകരമാകുന്ന ഒരു ഓഫർ ആണ്. അതിലൂടെ അവർക്ക് വാരാന്ത്യങ്ങളിൽ അവശേഷിക്കുന്ന എല്ലാ FUP (ന്യായമായ ഉപയോഗ നയം) ഡാറ്റയും ഉപയോഗിക്കാനാകും. ഡാറ്റ ഡിലൈറ്റുകൾക്കൊപ്പം, ഉപഭോക്താക്കൾക്ക് എല്ലാ മാസവും 2 ജിബി എമർജൻസി ഡാറ്റ ലഭിക്കും.

അവസാനമായി, Binge All Night ഓഫറിനൊപ്പം, ഉപഭോക്താക്കൾക്ക് എല്ലാ രാത്രിയും 12 മണി മുതൽ രാവിലെ 6 മാണി വരെ പരിധിയില്ലാത്ത അതിവേഗ 4ജി ഡാറ്റ ലഭിക്കും. ഈ കാലയളവിൽ നിങ്ങൾ ഉപയോഗിക്കുന്ന ഒരു ഡാറ്റയും പകൽ സമയത്ത് FUP (ന്യായമായ ഉപയോഗ നയം) ഡാറ്റയെ ബാധിക്കില്ല.

ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നേരത്തെ 299 രൂപയിൽ നിന്ന് ആരംഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളോടൊപ്പം ആയിരുന്നു. എന്നിരുന്നാലും, അത് ഇപ്പോൾ 349 രൂപയായി മാറ്റി. 299 രൂപയുടെ പ്ലാനിൽ 1 ജിബി പ്രതിദിന ഡാറ്റയും 349 രൂപയുടെ പ്ലാനിൽ 1.5 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. രണ്ട് പ്ലാനുകളും 28 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്.

താരിഫ് വർദ്ധനയെ തുടർന്ന് ഉണ്ടായ മാറ്റങ്ങളിൽ 701 രൂപയുടെ പ്ലാൻ ആയിരുന്നു വിലയിൽ വർദ്ധനയുണ്ടായ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലൊന്ന്. ഈ പ്ലാനിന് വിഐ 50 രൂപ വർദ്ധിപ്പിച്ചു, അതിൻ്റെ പുതിയ വില ഫലപ്രദമായി 751 രൂപയാക്കി. 701 രൂപ പ്ലാൻ അൺലിമിറ്റഡ് ഡാറ്റയുമായി ആണ് വന്നിരുന്നത്.

അത് അതിൻ്റെ സവിശേഷമായ വിൽപ്പന പോയിൻ്റായിരുന്നു. എന്നിരുന്നാലും, താരിഫ് വർദ്ധിപ്പിക്കുന്നതിന് പുറമെ, ഈ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ നിന്ന് അൺലിമിറ്റഡ് ഡാറ്റ ഓഫറും വിഐ നീക്കം ചെയ്തിട്ടുണ്ട്. ഈ പ്ലാനിന് ഒപ്പം ചേർത്തിട്ടുള്ള അപ്‌ഡേറ്റ് ചെയ്ത ആനുകൂല്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.

വോഡഫോൺ ഐഡിയ 751 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 3000 എസ്എംഎസ്/മാസം, 150 ജിബി ഡാറ്റ എന്നിവയ്‌ക്കൊപ്പം 200ജിബി ഡാറ്റ റോൾഓവർ സൗകര്യവും ലഭിക്കും. എല്ലാ രാത്രിയും 12 മാണി മുതൽ രാവിലെ 6 മണി വരെ 751 രൂപയുടെ പ്ലാനിൽ വിഐ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ടെലികോം അതിൻ്റെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് നൽകുന്ന Binge All Night ഓഫറിന് സമാനമാണിത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Vodafone Idea (Vi), India's third-largest telco in terms of wireless subscriber market share, has removed Hero Unlimited benefits from its Rs 299 plan. Before the tariff hike and, in fact, for a few days after the hike, customers were getting Hero Unlimited benefits along with the Rs 299 plan. However, it has now been removed. Users will have to spend a minimum of Rs 349 to avail Hero Unlimited benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X