ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് വീടുകളിൽ കയറി മോഷണം; ആന്ധ്രാ സ്വദേശി അറസ്റ്റിൽ!!

|

ശാസ്ത്രവും സാങ്കേതികവിദ്യയും കൊണ്ട് മനുഷ്യന് എന്തുമാത്രം ഉപയോഗമുണ്ടാകുന്നുണ്ടോ അതുപോലെ തന്നെ ഇവ ഉപയോഗിച്ചുകൊണ്ടുള്ള ദുരുപയോഗങ്ങളും ചെറുതല്ല. പ്രത്യേകിച്ചും ആളുകളെ വഞ്ചിക്കുന്നതിനും തട്ടിപ്പിനുമെല്ലാം വ്യാപകമായി ഇന്റർനെറ്റും സാങ്കേതികവിദ്യകളുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഇന്ന് കൂടിവരികയാണല്ലോ. അതിലേക്ക് ചേർത്തുവായിക്കാൻ ഇതാ ഒരു പുതിയ സംഭവം കൂടെ.

 

സംഭവം ചെന്നൈയിൽ..

സംഭവം ചെന്നൈയിൽ..

സംഭവം നടന്നത് നമ്മുടെ രാജ്യത്ത് തന്നെയാണ്. അതും ചെന്നൈയിൽ. ഗൂഗിൾ മാപ്‌സ് ഉപയോഗിച്ചുകൊണ്ട് ഒരു വിരുതൻ മോഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. സമ്പന്നരായ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ അവരുടെ ചുറ്റുപാടുകളും സ്ഥലങ്ങളും മാപ്‌സ് വഴി കണ്ടെത്തി മോഷ്ടിച്ചുപോരുന്ന ഇയാളെ നുങ്കമ്പാക്കത്തെ ഒരു ഡോക്ടറുടെ വീടുമായി ബന്ധപ്പെട്ട മോഷണത്തിനിടെയാണ് പിടികൂടിയത്.

സംഭവം തുടങ്ങിയത് കഴിഞ്ഞ മാസം

സംഭവം തുടങ്ങിയത് കഴിഞ്ഞ മാസം

കഴിഞ്ഞ മാസമായിരുന്നു ഒരു മോഷണം നടന്നത്. എന്നാൽ തെളിവുകൾ ഒന്നും തന്നെ മോഷ്ടാവ് വീട്ടിൽ അവശേഷിപ്പിച്ചരുന്നില്ല. അതിനാൽ തന്നെ പൊലീസിന് യാതൊരു തെളിവുകളും ഇല്ലാത്തതിനാൽ മോഷ്ടാവിനെ ഒരു നിലയ്ക്കും പിടിക്കാനും സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ സമാനമായ രീതിയിലുള്ള മോഷണങ്ങൾ ചെന്നെയിൽ പലയിടങ്ങളിലായി നടക്കുകയും ചെയ്യുകയുണ്ടായി.

പിടിയിലായത് ഇങ്ങനെ..
 

പിടിയിലായത് ഇങ്ങനെ..

അങ്ങനെയിരിക്കെ ഒരു ദിവസം ആന്ധ്രാപ്രദേശ് സ്വദേശിയായ സത്യ റെഡ്‌ഡി എന്നൊരാളെ ഹൈദരാബാദ് പോലീസ് മറ്റൊരു മോഷണ കേസിൽ പിടികൂടിയ അവസരത്തിലാണ് ഇത് ചെന്നൈ കേന്ദ്രീകരിച്ച് വലിയ തോതിൽ മോഷണം നടത്തിക്കൊണ്ടിരിക്കുന്ന ആൾ തന്നെയാണെന്ന് പൊലീസിന് മനസ്സിലായത്. കൂടുതൽ ചോദ്യം ചെയ്തതോടെ മറ്റു മോഷണങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് മനസ്സിലാകുകയായിരുന്നു.

മോഷണം ഇങ്ങനെ..

മോഷണം ഇങ്ങനെ..

മോഷണം നടത്താനായി ഇയാൾ ചെയ്ത മാർഗ്ഗം പോലീസ് വിവരിക്കുന്നത് ഇങ്ങനെയാണ്. ഇതിനായി ആദ്യം ഇയാൾ ചെന്നൈയിലെ നല്ലൊരു റെസിഡൻഷ്യൽ ഏരിയ ഗൂഗിൾ മാപ്‌സ് വഴി തിരഞ്ഞെടുത്ത് ശേഷം ചെന്നൈയിലേക്ക് വിമാനം കയാറുകയായിരുന്നു. ശേഷം അവിടെയുള്ള ഓരോ വീടുകളിലുമായി നിരീക്ഷണം നടത്തി ഏതൊക്കെ വീടുകളിലാണ് ആളുകൾ ഇല്ലാത്തത്, ഏതൊക്കെ വീടുകളിലാണ് പകൽ ആളുകൾ ഇല്ലാത്തത് എന്നെല്ലാം മനസ്സിലാക്കുകയായിരുന്നു. ശേഷം മോഷണം നടത്തിവരികയായിരുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Hi-tech thief used Google Maps to target posh localities in other cities, took flights to rob houses

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X