ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍ ജനിപ്പിക്കുന്ന അപകടങ്ങള്‍...!

Written By:

ഇന്ന് ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. സ്മാര്‍ട്ട്‌വാച്ചുകളുടേയും, സ്മാര്‍ട്ട്ബാന്‍ഡുകളുടേയും രൂപത്തില്‍ പലവിധ ഡിവൈസുകളാണ് ടെക്ക് പ്രേമിയെ തേടിയെത്തുന്നത്.

2015-ലെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എച്ച്ടിസി-യുടെ ഈ തുരുപ്പുഗുലാന്‍ ആയിരിക്കുമോ...!

ഡാറ്റകളും വിവരങ്ങളും ഞൊടിയിടയില്‍ അറിയാമെങ്കിലും ഈ ഡിവൈസുകള്‍ കൊണ്ടുളള ആപത്തുകള്‍ പരിശോധിക്കുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍ ജനിപ്പിക്കുന്ന അപകടങ്ങള്‍...!

ജിപിഎസ് പ്രാപ്തമാക്കിയ ധരിക്കാവുന്ന ക്യാമറകള്‍ കൊണ്ട് വ്യക്തിയുടെ ജീവിതത്തെ സമഗ്രമായി ചിത്രീകരിക്കാമെങ്കിലും, സുഹൃത്തുക്കളുടേയും അവനവന്റെ തന്നെയും സ്വകാര്യ ജീവിതത്തെ ഏത് നിമിഷവും ഇത് അക്രമിച്ചേക്കാം.

ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍ ജനിപ്പിക്കുന്ന അപകടങ്ങള്‍...!

ഗൂഗിള്‍ ഗ്ലാസ് പോലുളള ഡിജിറ്റല്‍ ഗ്ലാസുകള്‍ സ്വകാര്യതയ്ക്ക് മറ്റൊരു തലവേദനയാണ് സൃഷ്ടിക്കുക. ഇതില്‍ ഉപയോഗിക്കാവുന്ന ഒരു ആപ് അനുസരിച്ച് അടുത്തുളള ഒരാളെ നോക്കുമ്പോള്‍ തന്നെ അയാളുടെ പേര്, ജോലി, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പ്രൊഫൈസലുകള്‍ തല്‍സമയം അറിയാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍ ജനിപ്പിക്കുന്ന അപകടങ്ങള്‍...!

വയര്‍ലെസ്സ് പ്രാപ്തമാക്കിയ ഇന്‍സുലിന്‍ പമ്പുകള്‍, ഗ്ലൂക്കോസ് മോണിറ്ററുകള്‍, പേസ്‌മേക്കറുകള്‍ എന്നിവ ഹാക്കര്‍ക്ക് അതിക്രമിച്ച് കടക്കുന്നതിന് എളുപ്പവും ശരീരത്തിന് ഹാനികരമായ രീതിയില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാവുന്നതും ആണ്.

ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍ ജനിപ്പിക്കുന്ന അപകടങ്ങള്‍...!

പോലീസുകാര്‍ ഉപയോഗിക്കുന്ന വളരെ ചെറിയ ക്യാമറകള്‍ സാധാരണക്കാരുടെ സ്വകാര്യ ജീവിതത്തെ കടന്നാക്രമിക്കുന്നതാണെന്ന് അമേരിക്കന്‍ സിവില്‍ ലിബേര്‍ട്ടീസ് യൂണിയന്‍ അടക്കമുളള സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍ ജനിപ്പിക്കുന്ന അപകടങ്ങള്‍...!

സ്മാര്‍ട്ട്‌വാച്ചുകള്‍ പോലുളളവ വളരെ ചെറിയ ജിപിഎസ് പ്രാപ്തമാക്കിയ കമ്പ്യൂട്ടറുകളാണ്. ഇതില്‍ ലഭിക്കുന്ന സന്ദേശങ്ങളും, ഫോണ്‍ കോള്‍ നോട്ടിഫിക്കേഷനുകളും ഹാക്ക് ചെയ്യുന്നതിന് വളരെ എളുപ്പമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍ ജനിപ്പിക്കുന്ന അപകടങ്ങള്‍...!

സ്മാര്‍ട്ട് ക്ലോത്തിങ് സാങ്കേതികത, ധരിക്കുന്ന ആളുടെ ഹൃദയ മിടിപ്പ്, ശ്വസന പ്രക്രിയ, മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പിന്തുടരുന്നു. എന്നാല്‍ ഈ ഷര്‍ട്ടുകളില്‍ നിന്ന് ശേഖരിക്കുന്ന ബയോമെട്രിക്ക്, ഫിസിയോളജിക്കല്‍ ഡാറ്റകള്‍ ബ്ലൂടൂത്ത് വഴി അയയ്ക്കപ്പെടുന്നതിനാല്‍ ഏത് സമയത്തും ഡിജിറ്റല്‍ ആക്രമണത്തിന് വിധേയമാകാം.

ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍ ജനിപ്പിക്കുന്ന അപകടങ്ങള്‍...!

ഫിറ്റ്‌നസ് ബാന്‍ഡുകള്‍ വ്യക്തി എത്രമാത്രം കലോറി കത്തിച്ചു കളഞ്ഞു, എത്രമാത്രം ഉറങ്ങുന്നുണ്ട് തുടങ്ങിയ ഡാറ്റകള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. ജീവിതചര്യയിലെ ഈ ഘടകങ്ങള്‍ കണക്കിലെടുത്ത് ഇന്‍ഷൂറന്‍സ്, ഹെല്‍ത്ത്‌കെയര്‍ കമ്പനികള്‍ ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ പരിമിതികള്‍ കൊണ്ട് വരാനുളള സാധ്യതകള്‍ തളളിക്കളയാനാവുന്നതല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
hidden dangers of wearable computers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot