നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

Written By:

ജിമെയില്‍ വളരെ ശക്തമായ ഒരു ഇമെയില്‍ സേവനമാണ്. എന്നാല്‍ ജിമെയില്‍ ലാബ്‌സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ജിമെയില്‍ സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

ജിമെയില്‍ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ജിമെയില്‍ ലാബ്‌സ് സവിശേഷതകള്‍ ഏതൊക്കെയാണെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

ജിമെയില്‍ ലാബ്‌സിലെ അണ്‍ഡു സെന്‍ഡ് സവിശേഷത ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു മെയിലിന്റെ സെന്‍ഡ് ബട്ടണ്‍ അമര്‍ത്തി കഴിഞ്ഞും 5 മുതല്‍ 30 സെക്കന്‍ഡുകള്‍ക്കിടയില്‍ ആ മെയില്‍ തിരിച്ച് വിളിക്കാവുന്നതാണ്.

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

ജിമെയില്‍ ലാബ്‌സിന്റെ കസ്റ്റം കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഷോര്‍ട്ട്കര്‍ട്ടുകള്‍ ഇച്ഛാനുസൃതമാക്കാവുന്നതാണ്.

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

വീഡിയോകള്‍, ഡോക്യുമെന്റുകള്‍, ചിത്രങ്ങള്‍ എന്നിവ മറ്റ് സേവനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മെയിലായി ലഭിച്ചാല്‍ അവയുടെ പ്രിവ്യൂ കാണാനുളള സവിശേഷത ലാബ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് അഡ്രസ്സുളള ഒരു മെസേജ് നിങ്ങള്‍ക്ക് ലഭിച്ചാല്‍ ഗൂഗിള്‍ മാപ്‌സ് പ്രിവ്യൂ ലാബ് ഓട്ടോമാറ്റിക്ക് ആയി ആ ആഡ്രസ്സ് മാപില്‍ കാണിക്കുന്നതാണ്.

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

നിങ്ങള്‍ ഒരു മെസേജ് ഡിലിറ്റ്, ആര്‍ക്കൈവ് തുടങ്ങിയവ ചെയ്യുമ്പോള്‍ ജിമെയില്‍ ലാബ്‌സിലെ ഓട്ടോ അഡ്വാന്‍സ് സവിശേഷത ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇന്‍ബോക്‌സിലേക്ക് പോകാതെ തന്നെ അടുത്ത ഇമെയിലേക്ക് കടക്കാവുന്നതാണ്.

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

നിങ്ങളുടെ ഇന്‍ബോക്‌സില്‍ വായിക്കാത്ത എത്ര ഇമെയിലുകള്‍ ഉണ്ടെന്ന് കാണുന്നതിനായി ജിമെയില്‍ ലാബ്‌സിലെ അണ്‍റെഡ് മെസേജ് ഐക്കണുകള്‍ ഉപയോഗിക്കാവുന്നതാണ്.

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

ജിമെയിലിന്റെ ജനറല്‍ സെറ്റിങ്‌സില്‍ പോയി സെന്‍ഡ് & ആര്‍ക്കൈവ് ബട്ടണ്‍ പ്രാപ്തമാക്കി നിങ്ങള്‍ക്ക് അയയ്ക്കുന്ന സന്ദേശങ്ങള്‍ ആര്‍ക്കൈവ് കൂടി ചെയ്യാവുന്നതാണ്.

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

നിങ്ങള്‍ ഗൂഗിള്‍ ഡോക്‌സോ, ഗൂഗിള്‍ സൈറ്റ്‌സോ ഉപയോഗിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ജിമെയിലില്‍ എന്തെങ്കിലും തിരയുകയാണെങ്കില്‍ സമാനമായ തിരയല്‍ ഫലങ്ങള്‍ ഡോക്‌സില്‍ നിന്നും സൈറ്റ്‌സില്‍ നിന്നും ലഭിക്കുന്നതിനായി ലാബ്‌സിലുളള ആപ്‌സ് സെര്‍ച്ച് എന്ന സവിശേഷത പ്രയോജനപ്പെടുത്താവുന്നതാണ്.

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

ഒന്നിലധികം ആളുകള്‍ക്ക് നിങ്ങള്‍ക്ക് ഒരു സന്ദേശത്തിന് മറുപടി അയയ്‌ക്കേണ്ടതുണ്ട് എങ്കില്‍ ജിമെയിലിന്റെ ജനറല്‍ സെറ്റിങ്‌സില്‍ പോയി റിപ്ലേ ആള്‍ സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

നിങ്ങള്‍ക്ക് വീണ്ടും വീണ്ടും ഒരേ സന്ദേശം അയയ്‌ക്കേണ്ടതുണ്ടെങ്കില്‍ ജിമെയില്‍ ലാബ്‌സിലെ കാന്ന്ഡ് റെസ്‌പോണ്‍സസ് സവിശേഷത ഉപയോഗിക്കാവുന്നതാണ്.

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

ജിമെയില്‍ ലാബ്‌സിലെ ക്വിക്ക് ലിങ്ക്‌സ് പ്രാപ്തമാക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇടത് വശത്ത് ഒരു ബോക്‌സ് കാണാവുന്നതാണ്. ഇവിടെ നിങ്ങള്‍ക്ക് ജിമെയിലില്‍ ബുക്ക്മാര്‍ക്ക് ചെയ്യേണ്ട ഏത് യുആര്‍എല്ലും ഒറ്റ ക്ലിക്കില്‍ ആക്‌സസ് ചെയ്യുന്നതിന് ചേര്‍ക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
'Hidden' Gmail features you must try.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot