വെടിയുണ്ടയെ മറികടന്ന ക്യാമറ ഫ് ളാഷ്... കാണുക അപൂര്‍വ ചിത്രങ്ങള്‍!!!

Posted By:

തോക്കില്‍ നിന്ന് പുറത്തേക്കു പോകുന്ന വെടിയുണ്ട ക്യാമറയില്‍ പകര്‍ത്തുക എന്നത് എളുപ്പമാണോ... സാധാരണ നിലയില്‍ അസാധ്യം. എങ്കിലും അതി വിദഗ്ധരായ ചില ഫോട്ടോഗ്രാഫര്‍മാര്‍ അത് സാധിച്ചിട്ടുണ്ട്. എന്നാല്‍ വെള്ളത്തിലൂടെ പാഞ്ഞുപോകുന്ന വെടിയുണ്ടയെ പകര്‍രത്തുക എന്നതോ...

അതും സംഭവിച്ചു. ഡച്ച് ഫോട്ടോഗ്രാഫറായ അലക്‌സാണ്ടര്‍ അഗസ്റ്റിന്‍ ആണ് അപൂര്‍മായ ഈ ചിത്രം പകര്‍ത്തിയെടുത്തത്. നിറമുള്ള വെള്ളത്തുള്ളികളെ മുറിച്ചു കടന്നുപോകുന്ന വെടിയുണ്ടകളാണ് അദ്ദേഹം എടുത്തത്. സാധാരണ നിലയില്‍ ശബ്ദത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന വസ്തുക്കള്‍ ക്യാമറയില്‍ പകര്‍ത്തണമെങ്കില്‍ അസാമാന്യ ടൈംമിംഗും അത്യാധുനിക ക്യാമറയും ആവശ്യമാണ്.

എന്നാല്‍ അതിനൊപ്പം പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ, സ്വയം വികസിപ്പിച്ചെടുത്ത ഉപകരണത്തിലൂടെയാണ് അഗസ്റ്റിന്‍ വെള്ളത്തുള്ളിയിലുടെ കടന്നുപോകുന്ന വെടിയുണ്ടകളുടെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത്. വെള്ളത്തുള്ളികള്‍, ഗണ്‍, ഫ് ളാഷ്, ക്യാമറ എന്നിവയെല്ലാം ശരിയായ രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഉപകരണമാണ് അഗസ്റ്റിന്‍ വികസിപ്പിച്ചെടുത്തത്.

അവിശ്വസനീയമെന്നുതോന്നുന്ന, കലയും സാങ്കേതിക വിദ്യയും ഒത്തുചേര്‍ന്ന ആ മനോഹര ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

അലക്‌സാണ്ടര്‍ അഗസ്റ്റിന്റെ ചിത്രങ്ങള്‍

#2

അലക്‌സാണ്ടര്‍ അഗസ്റ്റിന്റെ ചിത്രങ്ങള്‍

#3

അലക്‌സാണ്ടര്‍ അഗസ്റ്റിന്റെ ചിത്രങ്ങള്‍

#4

അലക്‌സാണ്ടര്‍ അഗസ്റ്റിന്റെ ചിത്രങ്ങള്‍

#5

അലക്‌സാണ്ടര്‍ അഗസ്റ്റിന്റെ ചിത്രങ്ങള്‍

#6


അലക്‌സാണ്ടര്‍ അഗസ്റ്റിന്റെ ചിത്രങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot