ആപ്പിളില്‍ ഏറ്റവും കൂടുതല്‍ ശബളം വാങ്ങിക്കുന്ന 6 ഉദ്യോഗസ്ഥര്‍ ഇതാ...!

Written By:

ആപ്പിളില്‍ ഏറ്റവും കൂടുതല്‍ ശബളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥര്‍ ആരാണെന്ന് അറിയുമോ? സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനില്‍ (എസ്ഇസി) കമ്പനി സമര്‍പ്പിച്ച രേഖകള്‍ പ്രകാരമാണ് ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. 2014-ലെ കണക്കനുസരിച്ചാണ് ആപ്പിള്‍ എസ്ഇസി-യില്‍ രേഖകള്‍ ബോധിപ്പിച്ചത്.

ആപ്പിളില്‍ ഏറ്റവും കൂടുതല്‍ ശബളം വാങ്ങിക്കുന്ന 6 ഉദ്യോഗസ്ഥര്‍ ഇതാ...!

ആപ്പിള്‍ സിഇഒ ടിം കുക്ക് 9,222,638 ഡോളറാണ് 2014-ല്‍ ശബളയിനത്തില്‍ നേടിയത്. 2013-ല്‍ കുക്കിന് ലഭിച്ച ശബളത്തിന്റെ ഇരട്ടിയലധികമാണ് ഈ തുക.

ആപ്പിളില്‍ ഏറ്റവും കൂടുതല്‍ ശബളം വാങ്ങിക്കുന്ന 6 ഉദ്യോഗസ്ഥര്‍ ഇതാ...!

2013-ല്‍ ആപ്പിളില്‍ എത്തിയ ലുക്കാ മേസ്ട്രി കഴിഞ്ഞ കൊല്ലം സിഎഫ്ഒ ആയി ചുമതലയേറ്റു. 14 മില്ല്യണ്‍ ഡോളറാണ് ലുക്കാ 2014-ല്‍ ശബളയിനത്തില്‍ സ്വന്തമാക്കിയത്.

ആപ്പിളില്‍ ഏറ്റവും കൂടുതല്‍ ശബളം വാങ്ങിക്കുന്ന 6 ഉദ്യോഗസ്ഥര്‍ ഇതാ...!

പീറ്റര്‍ ഒപന്‍ഹീമര്‍ ആയിരുന്നു ലുക്കാ മേസ്ട്രിക്ക് മുന്‍പ് കമ്പനിയുടെ സിഎഫ്ഒ. കഴിഞ്ഞ മാര്‍ച്ചിലാണ് പീറ്റര്‍ ജോലിയില്‍ നിന്ന് വിരമിച്ചത്. കഴിഞ്ഞ കൊല്ലം പീറ്ററിന് സ്വന്തമാക്കാനായത് 4.5 മില്ല്യണ്‍ ഡോളറായിരുന്നു. 2012-ല്‍ പീറ്ററിന് സ്വന്തമാക്കാന്‍ സാധിച്ച തുകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഒന്നുമല്ല. 68.6 മില്ല്യണ്‍ ഡോളറാണ് 2012-ല്‍ പീറ്റര്‍ സമ്പാദിച്ചത്.

ആപ്പിളില്‍ ഏറ്റവും കൂടുതല്‍ ശബളം വാങ്ങിക്കുന്ന 6 ഉദ്യോഗസ്ഥര്‍ ഇതാ...!

കമ്പനിയുടെ റീട്ടെയില്‍ ആന്‍ഡ് ഓണ്‍ലൈന്‍ സ്‌റ്റോര്‍സിന്റെ എസ്‌വിപി ആയ ഏഞ്ചലാ അഹ്രന്‍ഡസ് 2014-ല്‍ ആപ്പിളില്‍ നിന്ന് നേടിയത് 73.3 മില്ല്യണ്‍ ഡോളറാണ്.

ആപ്പിളില്‍ ഏറ്റവും കൂടുതല്‍ ശബളം വാങ്ങിക്കുന്ന 6 ഉദ്യോഗസ്ഥര്‍ ഇതാ...!

ഇന്റര്‍നെറ്റ് സോഫ്റ്റ്‌വയര്‍ ആന്‍ഡ് സര്‍വീസസ് എസ്‌വിപി ആയ എഡി ക്യു 2014-ല്‍ കരസ്ഥമാക്കിയത് 24.4 മില്ല്യണ്‍ ഡോളറാണ്, ഇതില്‍ 20 മില്ല്യണ്‍ ഡോളറും ക്മ്പനി സ്റ്റോക്കായി സമ്മാനിച്ചതാണ്.

ആപ്പിളില്‍ ഏറ്റവും കൂടുതല്‍ ശബളം വാങ്ങിക്കുന്ന 6 ഉദ്യോഗസ്ഥര്‍ ഇതാ...!

ഓപറേഷന്‍സ് എസ്‌വിപി ആയ ജെഫ് വില്ല്യംസിനും കഴിഞ്ഞ കൊല്ലം സ്റ്റോക്ക് അവാര്‍ഡായി 20 മില്ല്യണ്‍ ഡോളര്‍ ലഭിച്ചു, ഇതോടെ വില്ല്യംസിന് കമ്പനിയില്‍ നിന്ന് ആകെ ലഭിച്ച തുക 24.4 മില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. ആപ്പിളില്‍ ടിം കുക്കിന്റെ വലം കൈയാണ് ജെഫ്.

Read more about:
English summary
highest-paid executives at Apple.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot