വോയിസ് കോളിങ് വാട്ട്‌സ്ആപിന് മുന്‍പേ ഹൈക്ക് അവതരിപ്പിക്കും....!

Written By:

ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള സന്ദേശ ആപ്ലികേഷനായ ഹൈക്ക് , അമേരിക്കന്‍ കമ്പനി ഏറ്റെടുത്തു. അമേരിക്കന്‍ വോയിസ് കോളിങ് കമ്പനിയായ സിപ്പ് ഫോണിനെയാണ് ഹൈക്ക് വാങ്ങിയത്.

അടുത്ത് തന്നെ വോയിസ് കോളിങ് സംവിധാനം ഒരുക്കാനാണ് ഈ ഏറ്റെടുക്കലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ വംശജനായ അമേരിക്കകാരന്‍ അനൂജ് ജെയിന്‍ തുടങ്ങിയ കമ്പനിയെയാണ് കെവിന്‍ ഭാരതി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഹൈക്ക് ഏറ്റെടുത്തിരിക്കുന്നത്.

വോയിസ് കോളിങ് വാട്ട്‌സ്ആപിന് മുന്‍പേ ഹൈക്ക് അവതരിപ്പിക്കും....!

2012 ഡിസംബറിലാണ് ഹൈക്ക് നിലവില്‍ വന്നത്. പുതിയ ഏറ്റെടുക്കല്‍ ഫ്രീകോളിങ് കൊണ്ടുവരുവാനുള്ള ശ്രമം വേഗത്തിലാക്കുമെന്ന് ഹൈക്ക് സിഇഒ പറഞ്ഞു. വാട്ട്‌സ്ആപിന് മുന്‍പേ ഈ സംവിധാനം ഹൈക്കില്‍ കൊണ്ട് വരാനുളള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഇന്ത്യന്‍ വിപണിയിലെ മെസേജിങ് ആപ്ലിക്കേഷനുകളുടെ മത്സരത്തില്‍ ഇത് നിര്‍ണ്ണായക സ്വധീനം ഹൈക്കിന് നല്‍കും. 35 മില്ല്യണ്‍ അംഗങ്ങളാണ് ഹൈക്കിന് ഇപ്പോള്‍ ഉള്ളത്. അടുത്തിടെ ചാറ്റിങില്‍ കൂടുതല്‍ പ്രദേശിക പ്രത്യേകതകള്‍ കൊണ്ടുവന്ന് ചാറ്റിങ് ആകര്‍ഷകമാക്കുവാനുള്ള നീക്കത്തിലാണ് ഹൈക്ക്. വാട്ട്‌സ്ആപിന് പുറമേ ലൈന്‍, വൈബര്‍, വീചാറ്റ്, ടെലഗ്രാം എന്നിവരാണ് ഹൈക്കിന്റെ പ്രധാന എതിരാളികള്‍.

Read more about:
English summary
Hike acquires Zip Phone, to launch free app-based voice calling soon.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot