ഫുക്രി റിട്ടേണ്‍സ് സ്റ്റിക്കറുകളും ലൈവ് ഫില്‍റ്ററുകളുമായി ഹൈക്ക്

Posted By: Lekshmi S

ഫുക്രി റിട്ടേണ്‍സ് തിയറ്ററുകളില്‍ അലയൊലികള്‍ സൃഷ്ടിക്കുമ്പോള്‍ സിനിമാ ആരാധകര്‍ക്ക് വേണ്ടി സിനിമയുടെ ഇതിവൃത്തം അടിസ്ഥാനമാക്കിയുള്ള സ്റ്റിക്കറുകളും ലൈവ് ഫില്‍റ്ററുകളുമായി തരംഗമാവുകയാണ് സോഫ്റ്റ്- ബാങ്ക് ആപ്പ് ആയ ഹൈക്ക് മെസഞ്ചര്‍.

ഫുക്രി റിട്ടേണ്‍സ് സ്റ്റിക്കറുകളും ലൈവ് ഫില്‍റ്ററുകളുമായി ഹൈക്ക്

സിനിമയിലെ തമാശ രംഗങ്ങളെയും സംഭാഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ള 10 പുതിയ സ്റ്റിക്കറുകളും നാല് ഫെയ്‌സ് ഫില്‍റ്ററുകളുമാണ് ഹൈക്ക് പുറത്തിറക്കിയത്.

ചൂച്ച, ഭോലി പഞ്ചാബന്‍, ലല്ലി, ഹന്നി, സഫര്‍ മുതലായവരുടെ രസകരമായ സ്റ്റിക്കറുകളിലൂടെ ഹൈക്ക് ഉപയോക്താക്കള്‍ക്ക് ഫുക്രി ആസ്വദിക്കാനാകും. ഹന്നി- ചൂച്ച ബ്രൊമാന്‍സും അവരുടെ കിടിലം ഡയലോഗുകളും ഓര്‍മ്മിപ്പിക്കുന്ന സ്റ്റിക്കറുകളും കൂട്ടത്തിലുണ്ട്.

സിനിമ തിയറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ ഹൈക്ക് ഇവ പുറത്തിറക്കി.

ഫുക്രി ആഘോഷത്തില്‍ പങ്കുചേരുന്നതിന് നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. സ്റ്റിക്കര്‍ ഷോപ്പില്‍ നിന്നോ ഹൈക്ക് സ്‌റ്റോറീസില്‍ നിന്നോ ഫുക്രി സ്റ്റിക്കര്‍ പാക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക. നിങ്ങളുടെ പ്രിയ കഥാപാത്രങ്ങളുടെ ഫില്‍റ്ററുകള്‍ ട്രൈ ചെയ്യാനും മടിക്കരുത്. യാത്രയിലും ഫുക്രിയിലെ സംഭാഷണങ്ങളും മറ്റും നിങ്ങള്‍ക്ക് ആസ്വദിക്കാനാകും.

ഗൂഗിള്‍ ഡ്രൈവില്‍ നിന്നും ഇല്ലാതാക്കിയ ഫയല്‍ എങ്ങനെ വീണ്ടെടുക്കാം?

ഇതോടൊപ്പം എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കുമായുള്ള പങ്കാളിത്തവും ഹൈക്ക് പ്രഖ്യാപിച്ചു. ഹൈക്കിന്റെ 100 മില്ല്യണ്‍ ഉപയോക്താക്കളെ ഇതോടെ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കിന് ലഭിക്കും.

ബില്‍ പേയ്‌മെന്റുകള്‍, കെവൈസി ഇന്‍ഫ്രാസ്ട്രക്ചര്‍ മുതലായ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കിന്റെ സേവനങ്ങള്‍ ഹൈക്ക് ഉപയോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താനാകും. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച കെവൈസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ആളുകളിലെത്തിക്കാനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.

2012-ല്‍ ആരംഭിച്ച ഹൈക്ക് 2016 ജനുവരിയില്‍ 100 മില്ല്യണ്‍ ഉപയോക്താക്കളെ നേടി. ആ വര്‍ഷം ആഗസ്റ്റില്‍ 175 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. ഇതോടെ ഏറ്റവും വേഗത്തില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ മൂല്യം നേടുന്ന ഖ്യാതി ഹൈക്ക് സ്വന്തമാക്കുകയും ചെയ്തു. വെറും മൂന്നര വര്‍ഷം കൊണ്ടാണ് ഹൈക്ക് ഈ നേട്ടം കൈവരിച്ചത്.

Read more about:
English summary
Users can catch up on the Fukrey content on Hike before the scheduled launch of the movie on 8th December 2017.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot