തെരഞ്ഞെടുപ്പ; ഹൈക് മെസഞ്ചറില്‍ രാഷ്ട്രീയ നേതാക്കന്‍മാരുടെ സ്റ്റിക്കറുകളും

Posted By:

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനായ ഹൈക് മെസഞ്ചറില്‍ ഇനി മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ സ്റ്റിക്കറുകളും ലഭിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് 2014-നോടനുബന്ധിച്ചാണ് സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ രാഷ്ട്രീയം സംബന്ധിച്ച ചാറ്റ്, മെസേജ് എന്നിവയ്‌ക്കൊപ്പം ഈ സ്റ്റിക്കറുകളും ഉപയോഗിക്കാം.

തെരഞ്ഞെടുപ്പ; ഹൈക് മെസഞ്ചറില്‍ രാഷ്ട്രീയ നേതാക്കന്‍മാരുടെ സ്റ്റിക്കറുക

ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങി പ്രമുഖ നേതാക്കളുടെയെല്ലാം സ്റ്റിക്കറുകള്‍ ഇത്തരത്തില്‍ ലഭിക്കും. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നുള്ള അഭ്യര്‍ഥന മാനിച്ചാണ് സ്റ്റിക്കര്‍ ഇറക്കിയതെന്നും ഹൈക് അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഒന്നരക്കോടി ഉപയോക്താക്കളാണ് ഹൈകിനുള്ളത്. അടുത്തിടെ ഭാരതി സോഫ്റ്റ്ബാങ്കില്‍ നിന്ന് 140 ലക്ഷം ഡോളറിന്റെ സഹായവും ഹൈകിന് ലഭിച്ചിരുന്നു. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, ബ്ലാക്‌ബെറി, വിനഡോസ് ഫോണുകളില്‍ ഹൈക് മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot