ശ്രദ്ധേയമായ 'കപ്പ' വിൽപ്പനയുമായി ആമസോൺ രംഗത്ത്, വിലക്കിഴിവിൽ വില്പന

|

പല വസ്തുവകകളും ഓൺലൈൻ വിപണിയിൽ നിന്നും വാങ്ങിച്ചുകൂട്ടിയ ചരിത്രമുണ്ട്, ചിലർക്ക് അത്തരം സാധങ്ങൾ വാങ്ങിക്കാൻ ഉള്ള താൽപര്യം ഏറെയാണ്. എന്നാൽ നമ്മുടെ പറമ്പിൽ തന്നെ നട്ട് വളർത്തുന്ന കപ്പയ്ക്ക് ഓൺലൈൻ വിപണിയിൽ സ്ഥാനമുണ്ടെന്ന് കാര്യം പൊതുവേ ആർക്കും അറിയില്ലായിരിക്കാം. ഓൺലൈൻ വിപണിയിൽ കപ്പയ്ക്ക് വിലയെത്രയാണ്?

ശ്രദ്ധേയമായ 'കപ്പ' വിൽപ്പനയുമായി ആമസോൺ രംഗത്ത്, വിലക്കിഴിവിൽ വില്പന

 

അടിയന്തര സഹായത്തിന് ഇനി '112' എന്ന ഒരു നമ്പന്‍ മാത്രം, അറിയേണ്ടതെല്ലാം..!

ആമസോണിലെ കപ്പ വിൽപ്പന

ആമസോണിലെ കപ്പ വിൽപ്പന

എന്തായാലും ആമസോണിലെ വിലയുടെ അടുത്തൊന്നും വരില്ല. 420 രൂപയാണ് ഒരു കിലോ കപ്പയ്ക്ക് ആമസോണില്‍ വില. ജൈവകൃഷിയിൽ പരിപാലിച്ച് വളർത്തിയെടുത്ത കേരളത്തിലെ കപ്പയെന്ന പേരിലാണ് ആമസോണില്‍ കപ്പ വില്‍പ്പന. ഹൈഷോപ്പി നാച്വറല്‍ എന്ന സ്ഥാപനമാണ് കപ്പ വില്‍പനയ്ക്കായി വെച്ചിരിക്കുന്നത്.

ആമസോൺ

ആമസോൺ

നേരത്തെ തേങ്ങയുടെ ചിരട്ട 3000 രൂപയ്ക്ക് ആമസോണില്‍ വില്‍പനയ്ക്ക് വെച്ചിരുന്നു. അന്ന് 55 ശതമാനം വിലക്കിഴിവില്‍ 1365 രൂപയ്ക്കാണ് ചിരട്ട വില്‍പനയ്ക്ക് വെച്ചത്. 420 രൂപയ്ക്ക് വില്‍പനയ്ക്ക് വെച്ച കപ്പയും 70 രൂപ വിലക്കിഴിവിലാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ഇളവ് നല്‍കിയ 70 രൂപ കൊണ്ട് ഒരു കിലോയിലധികം കപ്പ മാര്‍ക്കറ്റില്‍ വാങ്ങാമെന്നിരിക്കെയാണ് ഇത്.

കപ്പ
 

കപ്പ

പക്ഷെ, കേരളത്തിലെ പ്രാദേശിക വിപണിയെ ലക്ഷ്യമിട്ടുള്ളതായിരിക്കണമെന്നില്ല ഈ കപ്പ വിപണനം. നാടന്‍ കപ്പ ലഭിക്കാത്ത രാജ്യത്ത് കഴിയുന്ന മലയാളികളില്‍ ആര്‍ക്കെങ്കിലും നാട്ടിലെ കപ്പ കഴിക്കാന്‍ മോഹമുണ്ടായാല്‍ വിലകൊടുത്താണെങ്കിലും ആമസോണ്‍ ആവശ്യമുള്ളയിടത്തേക്ക് എത്തിക്കും.

കപ്പ വിപണനം

കപ്പ വിപണനം

ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഓൺലൈൻ വിപണയിൽ നടന്നുകൊണ്ടിരിക്കുന്നത്. തികച്ചും കൗതുകം ഉളവാക്കുന്നതും ശ്രദ്ധയാകർഷിക്കുന്നതുമായ കാര്യങ്ങളാണ് ഓൺലൈൻ വിപണിയിൽ നടന്നുകൊണ്ടിരിക്കുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Earlier, the coconut was sold for about 3,000 rupees in Amazon. At that time, sold 55 per cent of the sheets for 1365 rupees. The tapper sold for Rs 420 will also be sold at a rate of 70 rupees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more