കാശുള്ളവരും ഇല്ലാത്തവരും വാങ്ങും! തേടിയ ഫീച്ചർഫോൺ ഡിസ്കൗണ്ടിൽ ചുറ്റി ഇതാ മുന്നിൽ
ന്യൂ ഇയറിനോട് അനുബന്ധിച്ച് മൊബൈൽ ഫോൺ വിപണിയിലും കച്ചവടം പൊടിപൊടിക്കുകയാണ്. പുതുവർഷം പ്രമാണിച്ച് വ്യാപരസ്ഥാപനങ്ങൾ വൻ ഡിസ്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ച് ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നു. പുതിയ വർഷത്തിലേക്ക് കടക്കും മുമ്പ് ഒരു ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ധാരാളം പേരുണ്ട്. അവരെ ലക്ഷ്യം വച്ചാണ് ഈ ഡിസ്കൗണ്ടുകൾ പ്രഖ്യാപിക്കപ്പെടുന്നത്. വമ്പൻ സ്മാർട്ട്ഫോണുകളൊക്കെ വൻ വിലക്കുറവിൽ വാങ്ങാൻ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ അതോടൊപ്പം മറ്റൊരു കാര്യം കൂടി അറിഞ്ഞിരിക്കണം, വമ്പൻ സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല കുഞ്ഞൻ ഫീച്ചർ ഫോണുകൾക്കും ആവശ്യക്കാർ ഏറെയുണ്ട്.
പ്രമുഖ ഇ- കൊമേഴ്സ് സ്ഥാപനമായ ആമസോൺ ഇപ്പോൾ വിവിധ പ്രോഡക്ടുകൾക്ക് വൻ ഡിസ്കൗണ്ട് ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഫീച്ചർ ഫോണുകളും നിരവധിയുണ്ട്. അതിൽ വെറും 1000 രൂപയിൽ താഴെ വിലയിൽ ഒരു ഫീച്ചർ ഫോൺ ഇപ്പോൾ വിൽക്കുന്നുണ്ട്. അതിൽ ഒന്നാണ് HMD 105.

നോക്കിയ ഫോണുകൾ നിർമിക്കാനുള്ള ലൈസൻസ് സ്വന്തമായുള്ള കമ്പനിയാണ് എച്ച്എംഡി ഗ്ലോബൽ. നോക്കിയ എന്ന പേരിൽ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി എച്ച്എംഡി ഫോണുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. എന്നാൽ എച്ച്എംഡി ഇപ്പോൾ സ്വന്തം ബ്രാൻഡിന്റെ പേരിൽ തന്നെ ഫോണുകൾ അവതരിപ്പിച്ച് തുടങ്ങിയിരിക്കുന്നു. അതിൽ സ്മാർട്ട്ഫോണുകളും ഫീച്ചർ ഫോണുകളുമുണ്ട്.
ഇത്തരത്തിൽ എച്ച്എംഡി ഗ്ലോബൽ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഫീച്ചർ ഫോണാണ് HMD 105. ഇത് ഇപ്പോൾ ആമസോണിൽ 969 രൂപ വിലയിൽ വാങ്ങാൻ ലഭ്യമാണ്. നോക്കിയയുടെ ഫീച്ചർ ഫോണുകളോട് ആളുകൾക്ക് വലിയൊരു വിശ്വാസമുണ്ട്. അത്ര പെട്ടന്നൊന്നും അത് തകരില്ല എന്നതാണ് അത്. പേര് എച്ച്എംഡി എന്ന് മാറിയിട്ടുണ്ടെങ്കിലും നോക്കിയയുടെ ഫീച്ചർ ഫോണുകൾ വാങ്ങുന്ന അതേ ഉറപ്പിലും വിശ്വാസത്തിലും ഈ എച്ച്എംഡി ഫീച്ചർ ഫോണുകളും വാങ്ങാം.

ഇൻ്റർനെറ്റ് ഇല്ലാതെ സുരക്ഷിതമായ യുപിഐ ഇടപാടുകൾ അനുവദിക്കുന്ന ഇന്റേണൽ യുപിഐ ആപ്ലിക്കേഷനാണ് എച്ച്എംഡിയുടെ HMD 105 ന്റെ പ്രത്യേകത. ആകർഷകമായ രൂപകൽപ്പനയാണ് ഈ ഫീച്ചർ ഫോണുകൾക്ക് എച്ച്എംഡി നൽകിയിരിക്കുന്നത്. കണ്ടാൽ ചില നോക്കിയ ഫീച്ചർ ഫോണുകളോട് ഇവയ്ക്ക് സാമ്യം തോന്നും. ഫോണിന്റെ പേര് മാറി എന്നതിനപ്പുറം നോക്കിയ ഫീച്ചർ ഫോണുകളും എച്ച്എംഡി ഫീച്ചർ ഫോണുകളും നിർമിക്കുന്നത് ഒരു കമ്പനി തന്നെയാണ്.
ഇൻപുട്ടുകൾക്കായി 9 പ്രാദേശിക ഭാഷകളും റെൻഡറിംഗിനായി 23 ഭാഷകളും ഈ എച്ച്എംഡി ഫോൺ പിന്തുണയ്ക്കുന്നു. HMD 105 ഒരു 2G ഫീച്ചർ ഫോണാണ്. ഓട്ടോ-കോൾ റെക്കോർഡിംഗ്, MP3 പ്ലെയർ, വയർഡ് ആൻഡ് വയർലെസ്സ് എഫ്എം റേഡിയോ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്. പവർ ഡ്യുവൽ എൽഇഡി ഫ്ലാഷ് സഹിതമാണ് ഈ ഫീച്ചർ ഫോൺഎത്തുന്നത്.
HMD 105 മോഡൽ ബ്ലാക്ക്, പർപ്പിൾ, ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. കൈയിൽ ഒതുങ്ങുന്ന വിലയിൽ കൈയിൽ ഒതുങ്ങുന്ന ഫീച്ചർ ഫോൺ ആണ് ഇത് എന്നതിനാൽത്തന്നെ നിരവധി പേർക്ക് ഈ ഡീൽ ഇഷ്ടപ്പെടും. വീട്ടിലെ മുതിർന്നവർക്കും മറ്റും ഉപയോഗിക്കാൻ ഏറ്റവും സൗകര്യപ്രദമായ മൊബൈൽ ആണ് ഇത് എന്നത് ഏവർക്കും അറിയാം.

എച്ച്എംഡി 105 ന്റെ വിവിധ കളർ വേരിയന്റുകൾ വിവിധ വിലയിലാണ് ലഭ്യമാകുക. അതിൽ കറുത്ത നിറമുള്ള ഫോണാണ് ആമസോണിൽ 969 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. താൽപര്യമുള്ളവർക്ക് ന്യൂ ഇയർ പർച്ചേസിന്റെ ഭാഗമായി ഈ ഫീച്ചർ ഫോണും പോക്കറ്റിലാക്കാം. സ്മാർട്ട്ഫോൺ അഡിക്ഷൻ മാറ്റാൻ ആഗ്രഹിക്കുന്നവർക്കും ഈ എച്ച്എംഡി ഫീച്ചർ ഫോൺ നല്ലൊരു മരുന്നാണ്.


Click it and Unblock the Notifications








