ഹുവാവേ സാംസങ്, വൺപ്ലസ് എന്നിവയ്ക്ക് പിന്നാലെ വാറന്റി നീട്ടി നൽകാൻ നോക്കിയയും

|

കൊറോണ വൈറസ് കാരണം ടെക് ഉത്പന്നങ്ങളുടെ വാറണ്ടിയും റീപ്ലേസ്മെന്റ് കാലാവധിയും നീട്ടി നൽകുമെന്ന് നോക്കിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന എച്ച്എംഡി ഗ്ലോബൽ ടെക് മാധ്യമവൃത്തങ്ങളോടായി പറഞ്ഞു. മാര്‍ച്ച് 15നും മെയ് 15നും ഇടയില്‍ വാറന്റി അവസാനിക്കുന്ന നോക്കിയ സ്മാർട്ട്ഫോണുകള്‍ക്കാണ് ഈ 60 ദിവസത്തെ വാറണ്ടി എക്സ്റ്റൻഷൻ ആനുകൂല്യം ലഭിക്കുന്നത്. എല്ലാ ഫീച്ചർ ഫോണുകൾക്കും സ്മാർട്ഫോണുകൾക്കും ഈ സേവനം ലഭ്യമാകും.

ഓപ്പോ

കമ്പനിയുടെ റിപ്പയർ, റിട്ടൺ സർവീസുകളെല്ലാം കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലാണ്. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലുള്ള നോക്കിയ ഫോൺ യൂസർമാർക്ക് കമ്പനിയുടെ ഓൺലൈൻ റിപ്പയർ, റിട്ടൺ സർവീസുകൾ നിലവിൽ പ്രയോജനപ്പെടുത്താനാകും. ഇനി നിങ്ങളുടെ ഫോണിന് ഈ വാറണ്ടി ആനുകൂല്യം ലഭിക്കുമോ എന്ന കാര്യം പരിശോധിക്കാൻ ഫോണിന്റെ IMEI കോഡ് നോക്കിയയുടെ സപ്പോർട്ട് വെബ് പേജിൽ നൽകിയാൽ അറിയാവുന്നതേയുള്ളു. ഏത് ദിവസമാണ് വാറണ്ടി അവസാനിക്കുന്നത് എന്ന കാര്യവും ഇതിൽ നിന്നും അറിയാനാകും.

സാംസങ്

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ സ്മാർട്ട്ഫോണുകളുടെ വാറന്റി നീട്ടി നൽകി സാംസങ്, വണ്‍പ്ലസ്, ഓപ്പോ, റിയൽമി തുടങ്ങിയ നിർമാണ കമ്പനികള്‍ അറിയിച്ചിരുന്നു. പ്രീമിയം സ്മാർട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് മെയ് 31 വരെ വാറണ്ടി നീട്ടിയിട്ടുണ്ട്. ഇതിനുപുറമെ, ഫോൺ റീപ്ലേസ്‌മെന്റ് കാലയളവ് 15 ദിവസത്തിൽ നിന്ന് 30 ദിവസത്തേക്ക് വൺപ്ലസ് നീട്ടി. 2020 മെയ് 31 വരെ 75 ദിവസത്തേക്കാണ് സ്മാർട്ഫോണുകളുടെയും മറ്റ് ആക്സസറീസിന്റെയും വാറണ്ടി ലെനോവയും മോട്ടോറോളയും നീട്ടിയിരിക്കുന്നത്.

ഹോണർ

വിവോയും മാർച്ച് 25 വരെയുള്ള സമയത്ത് വാറണ്ടി കഴിഞ്ഞ ഡിവൈസുകളുടെ വാറണ്ടി മെയ് 31 ആയി മാറ്റം വരുത്തിയിട്ടുണ്ട്. മാർച്ച് 21-നും ജൂൺ 21-നും ഇടയിൽ വാറണ്ടി കാലാവധി അവസാനിക്കുന്ന ഹുവായ് സ്മാർട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്‌സെറ്റുകൾ, ചാർജറുകൾ എന്നിവയുടെയെല്ലാം വാറണ്ടി ജൂൺ 30 വരെ കമ്പനി നീട്ടി നൽകിയിട്ടുണ്ട്. കൂടാതെ, ഹോണറും മാർച്ച് 21-നും ജൂൺ 21-നും ഇടയിൽ വാറണ്ടി കാലാവധി അവസാനിക്കാനിരിക്കുന്ന ഹോണർ ഫോണുകൾ വെയറബിളുകൾ, ഹെഡ്‌സെറ്റുകൾ, ആക്‌സസറീസ് എന്നിവയുടെ വാറണ്ടി ജൂൺ അവസാനം വരെ നീട്ടിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറഞ്ഞു.

എച്ച്എംഡി ഗ്ലോബൽ ടെക്

നോക്കിയ 9.3 പ്യുവർവ്യൂ എന്ന പേരിൽ നോക്കിയ അടുത്ത ഫ്ലാഗ്ഷിപ്പ് ഫോണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. 2020 ന്റെ മൂന്നാം പാദത്തിൽ കമ്പനി വരാനിരിക്കുന്ന ഫോൺ അനാച്ഛാദനം ചെയ്യുമെന്ന അഭ്യൂഹങ്ങളുണ്ട്. അടുത്തിടെയുള്ള ഒരു ചോർച്ച പ്രകാരം, 120Hz റിഫ്രഷ് റേറ്റ് ഉള്ള ഡിസ്പ്ലേ ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കാം. നിലവിൽ മുൻപ് പറഞ്ഞ സവിശേഷതകൾ സാംസങ് ഗാലക്‌സി എസ് 20, വൺപ്ലസ് 8 പ്രോ എന്നി ഫോണുകളിൽ വരുന്നു.

നോക്കിയ 9.3 പ്യുവർവ്യൂ

ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ഒക്ടാ കോർ പ്രോസസറാണ് വരാനിരിക്കുന്ന ഫോണിനെ ശക്തിപ്പെടുത്തുന്നതെന്ന് മറ്റൊരു ലീക്ക് സൂചിപ്പിക്കുന്നു. ഇത് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
The smartphone makers have taken this decision due to the ongoing coronavirus outbreak.HMD Global has extended the warranty of Nokia smartphones by 60 days. So, if you own a Nokia smartphone whose warranty was about to expire on March 15, then worry not as you will now have extended warranty, which will expire on 15 May 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X