വീണ്ടും ലോകം കീഴടക്കാന്‍ വ്യത്യസ്ഥ സവിശേഷതകളില്‍ നോക്കിയ ഫോണുകള്‍:എച്ച്എംഡി

Posted By: Samuel P Mohan

ബാഴ്‌സലോണയില്‍ വരാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (MWC) പുതിയ നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കാന്‍ എച്ച്എംഡി ഗ്ലോബല്‍ തയ്യാറെടുക്കുന്നു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെയാണ് MWC പരിപാടി നടക്കുന്നത്.

വീണ്ടും ലോകം കീഴടക്കാന്‍ വ്യത്യസ്ഥ സവിശേഷതകളില്‍ നോക്കിയ ഫോണുകള്‍

എച്ച്എംഡി ഗ്ലോബലിന്റെ ചീഫ് പ്രോഡക്ട് ഓഫീസര്‍ ജുഹോ സര്‍വികാസ് ട്വിറ്ററില്‍ ഒരു ടീസര്‍ പുറത്തിറക്കി, ഇവന്റ് 'ആകര്‍ണീയമാണ്' (Awesome) എന്നിയിരുന്നു. കൂടാതെ ഇതില്‍ സൂചിപ്പിക്കുന്നത് നോക്കിയ 9, നോക്കിയ 3310 4ജി പതിപ്പ്, നോക്കിയ 7ന്റെ മെച്ചപ്പെട്ട പതിപ്പായ നോക്കിയ 7 പ്ലസ്, ക്യുവര്‍ട്ടി കീ ബോര്‍ഡ് ഉള്‍പ്പെടുത്തിയ നോക്കിയ 4ജി ഫീച്ചര്‍ ഫോണ്‍ എന്നീ ഫോണുകളാണ്.

സാധാരണ പോലെ തന്നെ MWCയില്‍ നോക്കിയ 6 (2018), നോക്കിയ 7 സ്മാര്‍ട്ട്‌ഫോണുകള്‍ ആഗോള തലത്തില്‍ അവതരിപ്പിക്കും. എന്നാല്‍ നോക്കിയപവര്‍യൂസറിന്റെ (NokiaPowerUser) റിപ്പോര്‍ട്ടു പ്രകാരം ഈ ഫോണുകള്‍ മാര്‍ച്ചിനിളളില്‍ ഇന്ത്യയില്‍ എത്തില്ല എന്നാണ്. നോക്കിയ 6 (2018) ഈ മാസം ചൈനയില്‍ പുറത്തിറങ്ങി.

2017ലെ നോക്കിയ 6മായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ മെച്ചപ്പെട്ട പ്രോസസറും പിന്നില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനറും 'Bothie' മോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോക്കിയ ഒരു മിഡ്-എന്‍ഡ് ഫോണാണ്, ഓക്ടോബറില്‍ ഈ ഫോണ്‍ ചൈനയില്‍ പ്രഖ്യാപിച്ചിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 9

നോക്കിയ 9 കമ്പനിയുടെ ആദ്യത്തെ ഫ്‌ളാഗ്ഷിപ്പ് ഫോണാണ്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ഈ ഫോണിന് അമേരിക്കയില്‍ നിന്നും എഫ്‌സിസിയും ചൈന 3സി സര്‍ട്ടിഫിക്കറ്റും നേടിയിരിക്കുന്നു എന്നാണ്.

5.5 ഇഞ്ച് OLED ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 128ജിബി സ്‌റ്റോറേജ് എന്നിവയില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ 12എംപി മുന്‍ ക്യാമറയും 22എംപി ഡ്യുവല്‍ ലെന്‍സ് കാള്‍ സീയസ് റിയര്‍ ക്യാമറയും ഫോണില്‍ ഉണ്ടായിരിക്കും.

നോക്കിയ 3310 (4ജി) 2018

നോക്കിയ 3310 (4ജി) ഫീച്ചര്‍ ഫോണ്‍ ചൈനയിലെ TENAA സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ (മോഡല്‍ നമ്പര്‍ TA-1077)

ഇതിനു മുന്‍പ് കണ്ടിരുന്നു. നോക്കിയ 3310 (2017)ലെ സമാനമായ സവിശേഷതകളാണ് ഈ വേരിന്റിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 1.5GHz ഡ്യുവല്‍ കോര്‍ പ്രോസസര്‍, 256ജിബി റാം, 512എംബി സ്‌റ്റോറേജ്, 1200എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട്. ചൈനീസ് കമ്പനിയായ ആലീബാബ വികസിപ്പിച്ചെടുത്ത മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ യുന്‍ ഒഎസിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്.

ഐവൂമി i1-നും i1Sനും ഫ്‌ളിപ്കാര്‍ട്ടില്‍ പ്രത്യേക വിലക്കിഴിവ്

നോക്കിയ 4ജി ഫീച്ചര്‍ ഫോണ്‍ ക്യുവേര്‍ട്ടി കീബോര്‍ഡ്

അടുത്തതായി ക്യുവേര്‍ട്ടി കീബോര്‍ഡില്‍ എത്തിയ നോക്കിയ 4ജി ഫീച്ചര്‍ ഫോണാണ്. നോക്കിയ E72ന് സമാനമാണ് ഈ ഫോണ്‍. അഞ്ച് വേരിയന്റുകളിലാണ് ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. TA-1047, TA-1060, TA-1056, TA-1079, TA-1066 എന്നീ മോഡല്‍ നമ്പറുകളില്‍. ഡ്യുവല്‍ സിം, സിങ്കിള്‍ സിം എന്നി ഓപ്ഷനുകളില്‍ ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
HMD Global, expected to launch new models. Nokia 1, Nokia 9, Nokia 3310 4G likely to get some attraction.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot