സിനിമ കാണുക മാത്രമല്ല, അനുഭവിച്ചറിയുകയും ചെയ്യാം... ഈ കസേര ഉണ്ടെങ്കില്‍

Posted By:

സിനിമകളിലെ തട്ടുപൊളിപ്പന്‍ രംഗങ്ങള്‍ നിങ്ങളെ കോരിതരിപ്പിച്ചിട്ടുണ്ടോ?. സ്‌ഫോടനങ്ങളും ഭയാനക രംഗങ്ങളും കാണുമ്പോള്‍ ഭയപ്പെട്ടിട്ടുണ്ടേ?. ചുരുങ്ങിയ പക്ഷം 3 ഡി ചിത്രങ്ങള്‍ കാണുമ്പോഴെങ്കിലും. എങ്കില്‍ ഇനി കണ്ണും കാതും മാത്രമല്ല, നിങ്ങളുടെ ശരീരം കൂടി സനിമയിലെ രംഗങ്ങള്‍ അനുഭവിച്ചറിയാന്‍ പോവുകയാണ്.

കാര്യമെന്താണെന്നല്ലെ. സ്‌ക്രീനുമായി വയര്‍ലെസ് ആയി ബന്ധപ്പിച്ച കസേരകള്‍ വരുന്നു. അതായത്. സിനിമയിലെ രംഗങ്ങള്‍ക്ക് അനുസരിച്ച് ചലിക്കുന്ന കസേരകള്‍. ട്രിമോര്‍ FX എന്ന കമ്പനിയാണ് ഈ വയര്‍ലെസ് കസേരകള്‍ അവതരിപ്പിക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

തീയറ്റസുകളിലും ഹോം തീയറ്ററുകളിലും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ കസേരകള്‍. സ്‌ക്രീനില്‍ സ്‌ഫോടനങ്ങളോ വെടിവയ്‌പോ സംഘട്ടനങ്ങളോ വരുമ്പോള്‍ ഈ കസേര അതിനനുസരിച്ച് വൈബ്രേറ്റ് ചെയ്യും.

പ്രധാനമായും ഹോം തീയറ്ററുകള്‍ക്കു വേണ്ടിയാണ് ട്രിമോര്‍ എഫ്.എക്‌സ് ഈ കസേരകള്‍ നിര്‍മിച്ചിരിക്കുന്നത്. വിലയെ കുറിച്ച് കമ്പനി അറിയിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍തന്നെ ഇത്തരം കസേരകള്‍ വില്‍പനയ്ക്കു തയാറായിട്ടുണ്ട്.

കൊളറാഡോയില്‍ കഴിഞ്ഞ ദിവസം സമാപിച്ച CEDIA എക്‌സ്‌പോയില്‍ കമ്പനി കസേര അവതവരിപ്പിച്ചുകഴിഞ്ഞു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വൈബ്രേറ്റിംഗ് ചെയര്‍

വൈബ്രേറ്റിംഗ് ചെയര്‍

വൈബ്രേറ്റിംഗ് ചെയര്‍

വൈബ്രേറ്റിംഗ് ചെയര്‍

വൈബ്രേറ്റിംഗ് ചെയര്‍

വൈബ്രേറ്റിംഗ് ചെയര്‍

വൈബ്രേറ്റിംഗ് ചെയര്‍

വൈബ്രേറ്റിംഗ് ചെയര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സിനിമ കാണുക മാത്രമല്ല, അനുഭവിച്ചറിയുകയും ചെയ്യാം... ഈ കസേര ഉണ്ടെങ്കില്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot