35000 രൂപയുടെ ഫോൺ 15000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം, അതും 256GB സ്റ്റോറേജ്! ഇതിൽക്കൂടുതൽ എന്ത് വേണം
നല്ലൊരു ഡിസ്കൗണ്ട് കിട്ടിയിട്ട് സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു, കാരണം ആമസോണിൽ ഇപ്പോൾ ഒരു കിടിലൻ സ്മാർട്ട്ഫോൺ 15000 രൂപ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഹോണർ തങ്ങളുടെ 200 സീരീസിന്റെ ഭാഗമായി പുറത്തിറക്കിയ സ്മാർട്ട്ഫോണുകളിലെ ഹോണർ 200 5ജി (HONOR 200 5G) മോഡൽ ആണ് ഇപ്പോൾ ഞെട്ടിക്കും ഡിസ്കൗണ്ടുമായി ആമസോണിൽ വിൽക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 8GB + 256GB മോഡലിന് 34,999 രൂപയും 12GB + 512GB മോഡലിന് 39,999 രൂപയും ആയിരുന്നു വില.
എന്നാലിപ്പോൾ ആമസോൺ ഹോണർ 200 5ജിയുടെ 8GB + 256GB മോഡലിന് 11000 രൂപ ഡയറക്ട് ഡിസ്കൗണ്ടും 12GB + 512GB മോഡലിന് 10000 രൂപ ഡയറക്ട് ഡിസ്കൗണ്ടും നൽകിയിരിക്കുന്നു. അതിനാൽ ഇവ യഥാക്രമം 23998 രൂപ, 29,998 രൂപ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 256ജിബി മോഡലിന് 2000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതോടെ വില 19999 രൂപയായി കുറയുന്നു. അതായത് ലോഞ്ച് വിലയെക്കാൾ 15000 രൂപ ഡിസ്കൗണ്ടിൽ ഈ ഹോണർ 5ജി ഫോൺ ഇപ്പോൾ വാങ്ങാനാകും.
അതേസമയം ഹോണർ 2000 5ജിയുടെ 512ജിബി വേരിയന്റിന് കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമല്ല, പക്ഷേ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാലിത് 27,999 രൂപ വിലയിൽ വാങ്ങാനാകും. കുറഞ്ഞ വിലയിൽ മികച്ചൊരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഹോണർ 200 5ജി ആമസോൺ ഡീൽ ഒരു മികച്ച ഓപ്ഷനാണ്.

ഡയറക്ട് ഡിസ്കൗണ്ട്, ബാങ്ക് ഡിസ്കൗണ്ട്, കൂപ്പൺ ഡിസ്കൗണ്ട് എന്നിവയ്ക്ക് പുറമേ ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഹോണർ 200 5ജിക്ക് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. പരമാവധി 22100 രൂപ വരെയാണ് എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ലഭ്യമാകുക. ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ ആണ് ഹോണർ 200 5ജി ഇപ്പോൾ ആമസോൺ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.
ഹോണർ 200 5ജിയുടെ (HONOR 200 5G) പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) ചിപ്സെറ്റ് ആണ് ഈ ഹോണർ ഫോണിന്റെ കരുത്ത്. 6.7-ഇഞ്ച് (2664×1200 പിക്സലുകൾ) 1.5K OLED 120Hz കർവ്ഡ് ഡിസ്പ്ലേ, 100% DCI-P3 കളർ ഗാമറ്റ്, 4,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.
അഡ്രിനോ 720 GPU, 8GB/ 12GB LPDDR5 റാം, 256GB / 512GB സ്റ്റോറേജ് എന്നിവ ഹോണർ 200 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0ൽ ആണ് പ്രവർത്തനം. രണ്ട് ഒഎസ് അപ്ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ഇതിന് ലഭിക്കും.

ക്യാമറകളുടെ കാര്യമെടുത്താൽ, ഹോണർ 200 5ജി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് എത്തിയിട്ടുള്ളത്. അതിൽ 1/1.56″ സോണി IMX906 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ (f/1.95 അപ്പേർച്ചർ, OIS സഹിതം), 12MP 112° അൾട്രാ-വൈഡ് ക്യാമറ, 50MP 2.5x പോർട്രെയ്റ്റ് ടെലിഫോട്ടോ സെൻസർ എന്നിവയാണുള്ളത്. സെൽഫി പ്രേമികൾക്കായി 50MP ഫ്രണ്ട് ക്യാമറയും (സോണി IMX906 സെൻസർ, f/2.1 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണ) ഉണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, NFC, 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 5200mAh ബാറ്ററി എന്നിവയാണ് ഹോണർ 200 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. മൂൺലൈറ്റ് വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








