ഹുവായ് ഹോണര്‍ 5എക്സ് ഇന്ത്യയിലേക്ക്..!!

Written By:

ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ മാത്രം ലഭിക്കുന്ന ചൈനീസ്‌ മൊബൈല്‍ ബ്രാന്‍ഡായ ഹുവായ് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ വളരെയേറെ പ്രശസ്തിയാര്‍ജിച്ചത്. വളരെ കുറഞ്ഞ വിലയ്ക്ക് പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളില്‍ കണ്ടുവരുന്ന ഫീച്ചറുകളാണ് ഹുവായ് തങ്ങളുടെ ഫോണുകളില്‍ ഉള്‍പ്പെടുത്തുന്നത്. ഈ കാരണം കൊണ്ടാണ് ഹുവായ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വളരെ പെട്ടെന്ന് തന്നെ നിലയുറപ്പിക്കാന്‍ സാധിച്ചത്. ഹുവായ് തങ്ങളുടെ പുതിയ മോഡലായ ഹോണര്‍ 5എക്സ് ഇന്ത്യയിലെത്തിക്കാനൊരുങ്ങുകയാണ്. ഫിന്‍ഗര്‍പ്രിന്‍റ് സെന്‍സര്‍, മെറ്റാലിക് ബോഡി എന്നിങ്ങനെ നിരവധി പ്രീമിയം സവിശേഷതകളടങ്ങിയ ഈ സ്മാര്‍ട്ട്‌ഫോണ്‍ ജനുവരി 28നാണ് ഹുവായ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹുവായ് ഹോണര്‍ 5എക്സ് ഇന്ത്യയിലേക്ക്..!!

1080x1920പിക്സല്‍ റെസല്യൂഷനുള്ള 5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേയാണിതിലുള്ളത്.
(401 പിക്സല്‍ ഡെന്‍സിറ്റി)

ഹുവായ് ഹോണര്‍ 5എക്സ് ഇന്ത്യയിലേക്ക്..!!

ഹോണര്‍ 5എക്സിന് കരുത്ത് പകരുന്നത് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍ 615 പ്രോസസ്സറാണ്.

ഹുവായ് ഹോണര്‍ 5എക്സ് ഇന്ത്യയിലേക്ക്..!!

13എംപി പിന്‍ക്യാമറയും 5എംപി മുന്‍ക്യാമറയുമാണിതിലുള്ളത്.

ഹുവായ് ഹോണര്‍ 5എക്സ് ഇന്ത്യയിലേക്ക്..!!

3ജിബി റാമും 16ജിബി ഇന്റേണല്‍ മെമ്മറിയുമാണിതിലുള്ളത്. കൂടാതെ 128ജിബി മൈക്രോഎസ്ഡി കാര്‍ഡ് വരെയിതില്‍ സപ്പോര്‍ട്ട് ചെയ്യും.

ഹുവായ് ഹോണര്‍ 5എക്സ് ഇന്ത്യയിലേക്ക്..!!

ഫിന്‍ഗര്‍പ്രിന്‍റ് സെന്‍സര്‍ തുടങ്ങിയ ഹൈഎന്‍ഡ് സവിശേഷതകളുണ്ടെങ്കിലും വിലയുടെ കാര്യത്തില്‍ മീഡിയം ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണാണ് ഹോണര്‍ 5എക്സ്.

ഹുവായ് ഹോണര്‍ 5എക്സ് ഇന്ത്യയിലേക്ക്..!!

3000എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററിയാണ് ഹുവായ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹുവായ് ഹോണര്‍ 5എക്സ് ഇന്ത്യയിലേക്ക്..!!

കൂള്‍പാഡ് നോട്ട് 3, ലെനോവോ കെ4 നോട്ട്, മൈക്രോമാക്സ് ക്യാന്‍വാസ് 5 സില്‍വര്‍ എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് ഹോണര്‍ 5എക്സിന്‍റെ പ്രധാന എതിരാളികള്‍.

ഹുവായ് ഹോണര്‍ 5എക്സ് ഇന്ത്യയിലേക്ക്..!!

ഏകദേശം 15000രൂപയ്ക്ക് ഹോണര്‍ 5എക്സ് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Honor 5X incoming: A mid range smartphone with metal chassis and a sensible fingerprint scanner.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot