ഹോണര്‍ 6X വില കുറച്ചു: വേഗമാകട്ടേ!

Written By:

2017 ജനുവരിയിലാണ് മിഡ്-റേഞ്ച് 6X സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഈ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണിന്റെ വില കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചു.

ആമസോണ്‍ ഇന്ത്യയില്‍ നിന്ന് ഈ ഫോണ്‍ വാങ്ങുമ്പോള്‍ 11,999 രൂപയ്ക്കു ലഭിക്കുന്നു. ഹോണര്‍ 6X ലോഞ്ച് ചെയ്തത് 12,999 രൂപ 32ജിബിക്കും 15,999 രൂപയ്ക്ക് 64ജിബി വേരിയന്റിനുമാണ്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വില 11,999 രൂപയായും 13,999 രൂപയായും കുറഞ്ഞു. ഈ ഓഫര്‍ നിങ്ങള്‍ക്ക് ആമസോണ്‍ ഇന്ത്യയില്‍ മാത്രമാണ് ലഭിക്കുന്നത്.

ഹോണര്‍ ഫോണ്‍ വാങ്ങുമ്പോള്‍ മറ്റു പല ഓഫറുകളും ആമസോണ്‍ ഇന്ത്യ നല്‍കുന്നു. ജൂണ്‍ ആറു മുതലാണ് ഈ ഓഫറുകള്‍ ആരംഭിക്കുന്നത്.

ഗോള്‍ഡ്, ഗ്രേ, സില്‍വര്‍ എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ ലഭിക്കുന്നത്. ഹ്രൈബ്രിഡ് ഡ്യുവല്‍ സിം, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റവുമാണ്.

12 മെഗാപിക്‌സല്‍ സോണി IMX386 സെന്‍സറാണ് ഹോണര്‍ 6X ന് ഉപയോഗിച്ചിരിക്കുന്നത്. 5.5ഇഞ്ച് ഡിസ്‌പ്ലേ, ഹൈസിലികോണ്‍ കിരിന്‍ 655 ഒക്ടാകോര്‍ പ്രോസസര്‍, 4ജി വോള്‍ട്ട്, ബ്ലൂട്ടൂത്ത്, വൈ-ഫൈ എന്നിവയാണ് മറ്റു സവിശേഷതകള്‍. ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, മാഗ്നെറ്റോമീറ്റര്‍ എന്നിവ സെന്‍സറുകളുമാണ്.

English summary
Honor 6X Now Available Starting Rs. 11,999 via Amazon.Both the variants have got a price cut.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot