ഒക്ടോബര്‍ രണ്ടാം വാരം ഹൊണര്‍ 7 ഇന്ത്യയില്‍..!

Written By:

ഗൂഗിളിന്റെ നെക്‌സസ് 6പി മോഡലിന്റെ നിര്‍മാണ നിര്‍വഹണത്തിന്റെ മാറ്റില്‍ ആണ് ഹുവായി കഴിഞ്ഞ വാരം തലക്കെട്ടുകളില്‍ നിറഞ്ഞ് നിന്നത്. എന്നാല്‍ ലോകത്തെമ്പാടും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഹുവായി ചലനങ്ങള്‍ സൃഷ്ടിച്ചത് അവരുടെ ഹൊണര്‍ ശ്രേണിയിലുളള ഡിവൈസുകളുടെ സംഭാവന കൊണ്ടാണ്.

ഒക്ടോബര്‍ രണ്ടാം വാരം ഹൊണര്‍ 7 ഇന്ത്യയില്‍..!

കഴിഞ്ഞ കൊല്ലമാണ് ഹൊണര്‍ ശ്രേണിയിലുളള ഡിവൈസുകളിലെ ആദ്യ ഫോണ്‍ അവതരിപ്പിച്ചത്. പുതുതായി ഈ ശ്രേണിയില്‍ നിന്ന് ഹൊണര്‍ 7 ആണ് ഇന്ത്യന്‍ വിപണിയില്‍ കാലെടുത്ത് വയ്ക്കാന്‍ തയ്യാറെടുക്കുന്നത്.

ഒറ്റ കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന പൂര്‍ണമായും ലോഹം കൊണ്ട് തീര്‍ത്ത ഹൊണര്‍ 7 ഒക്ടോബര്‍ രണ്ടാം വാരം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട്, മള്‍ട്ടിമീഡിയ സവിശേഷതകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി സ്മാര്‍ട്ട് ബട്ടണും ആംഗ്യം കൊണ്ട് പ്രാപ്തമാക്കാവുന്ന ഫിംഗര്‍പ്രിന്റ് റീഡറും ഹൊണര്‍ 7-ന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളാണ്.

423പിപിഐ പിക്‌സല്‍ സാന്ദ്രത വാഗ്ദാനം ചെയ്യുന്ന 1080 X 1920 പിക്‌സലുകള്‍ സ്‌ക്രീന്‍ മിഴിവുളള 5.2ഇഞ്ച് പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഹുവായിയുടെ സ്വന്തം 64ബിറ്റ് ഒക്ടാ കോര്‍ കിരിന്‍ 935 പ്രൊസസ്സര്‍ എആര്‍എം-ന്റെ മാലി ടി628 ജിപിയു, 3ജിബി റാം എന്നിവ കൊണ്ട് ശാക്തീകരിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡില്‍ ഇഎംയുഐ 3.1-ലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ഒക്ടോബര്‍ രണ്ടാം വാരം ഹൊണര്‍ 7 ഇന്ത്യയില്‍..!

0.1 സെക്കന്‍ഡുകളുടെ ഓട്ടോഫോക്കസ് വേഗത അവകാശപ്പെടുന്ന ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസുളള 20എംപിയുടെ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. സോണി ഐഎംഎക്‌സ്230 സെന്‍സര്‍, f/2.0 അപ്പെര്‍ച്ചര്‍, 6 ലെന്‍സ് മോഡ്യൂല്‍, സഫെയര്‍ ഗ്ലാസ്സ് സംരക്ഷണം എന്നീ പ്രത്യേകതകളടങ്ങിയതാണ് ക്യാമറ. 8എംപി-യുടെതാണ് മുന്‍ ഭാഗത്തെ ക്യാമറ. പിന്‍ ക്യാമറയുടെ തൊട്ടു താഴെയായി സ്മാര്‍ട്ട്‌ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഹുവായിയുടെ സാന്നിധ്യം ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഹൊണര്‍ 7 അരക്കിട്ടുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച വില നിലവാരത്തില്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഫോണ്‍ ഇന്ത്യന്‍ യുവത്വത്തിന് ആകര്‍ഷകമായ തിരഞ്ഞെടുപ്പായിരിക്കും സംഭാവന ചെയ്യുക. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഈ ഫോണ്‍ ഉണ്ടാക്കാന്‍ പോകുന്ന ചലനങ്ങള്‍ കാണുന്നതിനായി നമുക്ക് കാത്തിരിക്കാം.

Read more about:
English summary
Honor 7 To Launch In India In The Second Week Of October!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot