തകർപ്പൻ ഓഫറുകളുമായി ഓണർ 7a ഇന്ന് 12ന് ഫ്ലിപ്കാർട്ടിൽ!

|

വവേയുടെ ഓണർ 7a ബഡ്ജറ്റ് സ്മാർട്ട്‌ഫോൺ ഇന്ന് വീണ്ടും ഫ്ലിപ്കാർട്ടിൽ എത്തുകയാണ്. ഉച്ചക്ക് 12മണി മുതലാണ് വില്പന. റെഡ്, ബ്ലാക്ക്, ഗോൾഡ്, ബ്ലൂ തുടങ്ങിയ നിറങ്ങളിലുള്ള രണ്ട് വേരിയന്റുകളിലാണ് ഹോണർ 7 എ മാർച്ചിൽ ചൈനയിൽ ആദ്യമായി പുറത്തിറക്കിയത്. എന്നാൽ ഇന്ത്യയിൽ 3 ജിബി റാം, 32 ജിബി വേരിയൻറ് മാത്രമാണ് പുറത്തിറങ്ങിയത്. വില വരുന്നത് 8999 രൂപയാണ്.

തകർപ്പൻ ഓഫറുകളുമായി ഓണർ 7a ഇന്ന് 12ന് ഫ്ലിപ്കാർട്ടിൽ!

1000 രൂപ മുതൽ മാസ തവണകളായി അടയ്ക്കാവുന്ന നോ കോസ്റ്റ് EMI അടക്കമുള്ള സൗകര്യങ്ങൾ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ഇത് കൂടാതെ ജിയോയുമായി കൂടിച്ചേർന്ന് 2200 രൂപയുടെ ക്യാഷ്ബാക്ക് അടക്കം 50 ജിബി ഡാറ്റ ലഭിക്കുന്ന ഓഫറും ഉണ്ട്. അതുപോലെ വിസ കാര്ഡുകൾക്ക് മേൽ 5 ശതമാനം കിഴിവുണ്ട്. ഇതുകൂടാതെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് 10 ശതമാനം ഓഫറും ഉണ്ട്.

ഡ്യുവൽ സിം, ആൻഡ്രോയ്ഡ് 8.0 ഓറിയോ, 18: 9 അനുപാതമുള്ള 5.7 ഇഞ്ച് HD + 720x1440 പിക്സൽ ഐ.പി.എസ്. ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 430 SoC, അഡ്രിനോ 505 ജിപിയു, 2 ജിബി, 3 ജിബി റാം ഓപ്ഷനുകൾ എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ.

13 മെഗാപിക്സൽ പ്രൈമറി CMOS സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഹാനോൺ 7 എ യുടെ 3 ജിബി റാം വേരിയന്റ്. അതിന്റെ 2 ജിബി റാം വേരിയന്റ്, 13 മെഗാപിക്സൽ CMOS സെൻസർ ഉണ്ട്. എൽഇഡി ഫ്ളാഷോടു കൂടിയ 8 മെഗാപിക്സൽ ക്യാമറയും ഫോണിലുണ്ട്.

മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലപ്പെടുത്താവുന്ന 32 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഓണർ 7എയിൽ ഉള്ളത്. കണക്ടിവിറ്റിയുടെ കാര്യത്തിൽ, വൈ-ഫൈ 802.11 b / g / n, ബ്ലൂടൂത്ത് v4.2, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയുണ്ട്. പിൻവശത്ത്സ്ഥിതി ചെയ്യുന്ന വിരലടയാള സെൻസറാണ് സ്മാർട്ട്ഫോണിന് ഉള്ളത്. 3000 mAh ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്.

മികച്ച ക്യാമറ, ആകർഷിക്കുന്ന ഡിസൈൻ.. മോട്ടോ G6, G6 പ്ലെ ഗിസ്‌ബോട്ട് റിവ്യൂമികച്ച ക്യാമറ, ആകർഷിക്കുന്ന ഡിസൈൻ.. മോട്ടോ G6, G6 പ്ലെ ഗിസ്‌ബോട്ട് റിവ്യൂ

Best Mobiles in India

Read more about:
English summary
Honor 7a Flash Sale on Flipkart Today

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X