ഹോണര്‍7എക്‌സ്‌ ആമസോണില്‍ മാത്രം: വില്‍പ്പന ഡിസംബര്‍ 7 ന്‌ 12 മണിക്ക്‌ ആരംഭിക്കും

Posted By: Archana V

ഹുവായ്‌യുടെ ഉപ ബ്രാന്‍ഡായ ഹോണര്‍ ഇന്ത്യയില്‍ പുതിയ സ്‌മാര്‍ട്‌ഫോണ്‍ 7എക്‌സ്‌ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഡിസംബര്‍ 5 ന്‌ ഹോണര്‍ 7എക്‌സ്‌ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്‌.

ഹോണര്‍7എക്‌സ്‌ ആമസോണില്‍ മാത്രം: വില്‍പ്പന ഡിസംബര്‍ 7 ന്‌ 12 മണിക്ക്‌

അതേദിവസം തന്നെ പുറത്തിറക്കിയേക്കും എന്നാണ്‌ കരുതുന്നത്‌ കാരണം ആമോസോണ്‍ ഇന്ത്യ ഹോണര്‍ 7എക്‌സിനായി പുതിയ ബാനര്‍ രൂപീകരിച്ചിട്ടുണ്ട്‌. കൂടാതെ ഡിസംബര്‍ 7 ന്‌ സ്‌മാര്‍ട്‌ഫോണിന്റെ വില്‍പ്പന ആരംഭിക്കുമെന്ന്‌ ആമസോണിന്റെ പ്രസ്‌താവനയുമുണ്ട്‌.

ആമസോണ്‍ ഹോണര്‍ 7എക്‌സിന്‌ മാത്രമായി ലാന്‍ഡിങ്‌പേജും രൂപീകരിച്ചിട്ടുണ്ട്‌. അതിനാല്‍ ആമസോണ്‍ ഇന്ത്യയ്‌ക്ക്‌ മാത്രമായുള്ളതാണ്‌ ഡിവൈസ്‌ എന്ന്‌ ഇത്‌ ഉറപ്പിക്കുന്നു.

ഡിസംബര്‍ 7 ന്‌ ഉച്ചയ്‌ക്ക്‌ 12 മണിക്കായിരിക്കും വില്‍പ്പന ആരംഭിക്കുക. സ്‌മാര്‍ട്‌ഫോണിന്‌ വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ആമസോണ്‍ തുടങ്ങിയിട്ടുണ്ട്‌.

പെയ്‌ഡ്‌ ട്രിപ്പുകള്‍, സ്‌മാര്‍ട്‌ഫോണുകള്‍, പവര്‍ ബാങ്കുകള്‍, ഹെഡ്‌ഫോണുകള്‍ ഉള്‍പ്പടെ ആയിരത്തിലേറെ സമ്മാനങ്ങള്‍ രജിസ്‌ട്രര്‍ചെയ്യുന്നവര്‍ക്ക്‌ നേടാന്‍ കഴിയും.

ഓണ്‍ലൈനിലൂടെ നിങ്ങളുടെ യശസ് എങ്ങനെ ഉയര്‍ത്താം?

അടുത്തിടെ ചൈനീസ്‌ വിപണിയില്‍ പുറത്തിറക്കിയ സ്‌മാര്‍ട്‌ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലുമെത്തും.

18:9 ആസ്‌പെക്ട്‌റേഷ്യോയും 1080 പിക്‌സല്‍ x 2160 പിക്‌സല്‍ റെസല്യൂഷനുമുള്ള 5.93 ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി + റെസല്യൂഷന്‍ ഡിസ്‌പ്ലെയോട്‌ കൂടിയാണ്‌ സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത്‌. സ്‌മാര്‍ട്‌ഫോണിന്റെ മുകളിലായി 2.5ഡി ഗ്ലാസ്സ്‌ ഉണ്ടായിരിക്കും.

4ജിബി റാമോട്‌ കൂടിയ കിരിന്‍ 659 ഒക്ട-കോര്‍ എസ്‌ഒസി , 32 ജിബി അല്ലെങ്കില്‍ 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്‌ എന്നിവയോട്‌ കൂടിയാണ്‌ സ്‌മാര്‍ട്‌ ഫോണ്‍ എത്തുന്നത്‌.

16 മെഗപിക്‌സല്‍, 2 മെഗപിക്‌സല്‍ സെന്‍സറോട്‌ കൂടി ഡ്യുവല്‍ ക്യാമറ സംവിധാനം പിന്‍വശത്തും 8 മെഗപിക്‌സല്‍ ക്യാമറ മുന്‍വശത്തും ഉണ്ട്‌.

ഹോണര്‍ 7എക്‌സ്‌ 3340എംഎഎച്ച്‌ ബാറ്ററിയുടെ പിന്‍ബലത്തില്‍ മുകളില്‍ ഇഎംഐയു 5.1 സ്‌കിന്നോട്‌ കൂടിയ ആന്‍ഡ്രോയ്‌ഡ്‌ 7.0 ന്യൂഗട്ടിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഫോണിന്റെ അളവ്‌ 156.50x75.30x7.60 ( നീളംx വീതിx കനം ) എന്നിങ്ങനെയും ഭാരം 165 ഗ്രാമും ആണ്‌.

ഹുവായ്‌ ഹോണര്‍ 7എക്‌സ്‌ നാനോ സിം സപ്പോര്‍ട്‌ ചെയ്യുന്ന ഡ്യുവല്‍ സിം സ്‌മാര്‍ട്‌ ഫോണ്‍ ആണ്‌ . വൈ-ഫൈ,ജിപിഎസ്‌, ബ്ലൂടൂത്ത്‌, യുഎസ്‌ബി ഒടിജി, 3ജി, 4ജി എന്നിവയാണ്‌ കണക്ടിവിറ്റി ഓപ്‌ഷനുകള്‍. കോംമ്പസ്‌ മാഗ്നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സലെറോമീറ്റര്‍, ആംബിയന്റ്‌ ലൈറ്റ്‌ സെന്‍സര്‍ , ജിറോസ്‌കോപ്‌ എന്നിവയാണ്‌ ഫോണിലെ സെന്‍സറുകള്‍.

നീല, കറുപ്പ്‌, സ്വര്‍ണ്ണ നിറങ്ങളില്‍ സ്‌മാര്‍ട്‌ഫോണ്‍ ലഭ്യമാകും.

Read more about:
English summary
Amazon has also created a dedicated landing page for the Honor 7X and it suggests that the device will be Amazon India exclusive.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot