ജനുവരി 17ന് ഹോണറിന്റെ 'നാല് ക്യാമറ ഫോണ്‍' ഇന്ത്യയില്‍ എത്തുന്നു

|

ഹോണറിന്റെ പുതിയ ഫോണായ, ഹോണര്‍ 9 ലൈറ്റ് ജനുവരി 17ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഈ ഫോണിന്റെ വില്‍പന ഫ്‌ളിപ്കാര്‍ട്ടില്‍ അന്നേ ദിവസം തന്നെയായിരിക്കും. നാല് ക്യാമറയുമായി എത്തുന്ന കമ്പനിയുടെ രണ്ടാമത്തെ ഹാന്‍സെറ്റാണ് ഹോണര്‍ 9 ലൈറ്റ്. 2017 ഡിസംബറിലാണ് ഈ ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്, ഇപ്പോള്‍ ഇന്ത്യയിലും എത്തുന്നു..

ജനുവരി 17ന് ഹോണറിന്റെ 'നാല് ക്യാമറ ഫോണ്‍' ഇന്ത്യയില്‍ എത്തുന്നു

ജനുവരി 17ന് ന്യൂ ഡല്‍ഹിയിലാണ് ഈ ഫോണിന്റെ ലോഞ്ച് ഇവന്റ് നടക്കുന്നത്. ചൈനയില്‍ ഈ ഫോണിന് 3ജിബി റാം 32ജിബി സ്‌റ്റോറേജിന് 11,700 രൂപയും, 4ജിബി റാം, 32ജിബി സ്‌റ്റോറേജിന് 15,600 രൂപയും 4ജിബി റാം 64ജിബി സ്റ്റോറേജിന് 15,500 രൂപയുമാണ്. ഇന്ത്യയിലും ഇതേ വിലയില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഹോണര്‍ 9 ലൈറ്റിന്റെ സവിശേഷതകള്‍

ഡ്യുവല്‍ സിം

ഡ്യുവല്‍ സിം

ഡ്യുവല്‍ സിമ്മോടു കൂടി എത്തിയ ഹോണര്‍ ലൈറ്റ് ആന്‍ഡ്രോയിഡ് 8.0 ഓറിയോ EMUI 8.0ല്‍ റണ്‍ ചെയ്യുന്നു. സ്മാര്‍ട്ട്‌ഫോണിന് 5.65 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1080+2160 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ, 18:9 ആസ്‌പെക്ട് റേഷ്യോ, 428ppi പിക്‌സല്‍ ഡെന്‍സിറ്റി എന്നിവയുമുണ്ട്. ഹോണര്‍ 9 ലൈറ്റിന് ഹുവായി ഹൈസിലികോണ്‍ കിരിന്‍ 659 ഒക്ടാകോര്‍ SoCയാണ്. 3ജിബി, 4ജിബി റാം എന്നീ രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.

ക്യാമറ സവിശേഷതകള്‍

ക്യാമറ സവിശേഷതകള്‍

ഈ ഫോണിന്റെ ക്യാമറ സവിശേഷതകള്‍ എടുത്തു പറയേണ്ട ഒന്നാണ്. ഹാന്‍സെറ്റിന്റെ മുന്നിലും പിന്നുലുമായി ഡ്യുവല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 13എംപി പ്രൈമറി ക്യാമറയും രണ്ട് മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറയും രണ്ടു ഭാഗങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൂടാതെ റിയര്‍ ക്യാമറയില്‍ PDAF ഓട്ടോഫോക്കസ്, എല്‍ഈഡി ഫ്‌ളാഷ് എന്നിവയും ഉണ്ട്. 32ജിബിയിലും 64ജിബിയിലും ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് വേരിയന്റുകളില്‍ ഹോണര്‍ 9 ലൈറ്റ് എത്തുന്നു. ഹൈബ്രിഡ് ഡ്യുവല്‍ സിം കോണ്‍ഫിഗറേഷനില്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

പോണ്‍ മാല്‍വെയര്‍ ബാധിച്ച 60 ഗെയിമുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കിപോണ്‍ മാല്‍വെയര്‍ ബാധിച്ച 60 ഗെയിമുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കി

മറ്റു സവിശേഷതകള്‍

മറ്റു സവിശേഷതകള്‍

4ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, എ-ജിബിഎസ്, 3.5എംഎം ഓഡിയോ ജാക്ക്, ഒടിജി പിന്തുണയുളള മൈക്രോ-യുഎസ്ബി പോര്‍ട്ട് എന്നിവ കണക്ടിവിറ്റികളും ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, മാഗ്നെറ്റോ മീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ ഉപകരണത്തിലെ സെന്‍സറുകളുമാണ്.

3000എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. 3ജിയില്‍ 20 മണിക്കൂര്‍ വരെ സംസാര സമയവും 24 ദിവസം സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഏകദേശം രണ്ട് മണിക്കൂര്‍ 20 മിനിറ്റിനുളളില്‍ ഫുള്‍ ചാര്‍ജ്ജാക്കാം.

Best Mobiles in India

Read more about:
English summary
Honor 9Lite is regarded as a new version of the Honor 9 smartphone launched earlier this year, will now be sold in India exclusively on Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X