ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും വമ്പന്‍ വിലക്കിഴിവ്..!
റിപബ്ലിക് ദിനത്തിന്റെ ഭാഗമായി വാവെയുടെ ഉപ-ബ്രാന്‍ഡായ ഹോണര്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതു രണ്ടു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോണുകളായ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും.

ഡിസ്‌ക്കൗണ്ടും ലഭിക്കും
ഉപയോക്താക്കള്‍ക്ക് ഡിസ്‌ക്കൗണ്ടായും എക്‌സ്‌ച്ചേഞ്ച് ഓഫറായും 3,100 രൂപ മുതല്‍ 9,800 രൂപ വരെ ലഭിക്കും. ഒപ്പം എസ്ബിഐ/ എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് തത്ക്ഷണ ഡിസ്‌ക്കൗണ്ടും ലഭിക്കും.

ആമസോണ്‍ സെയില്‍
ആമസോണ്‍ സെയില്‍ ജനുവരി 20 മുതല്‍ ആരംഭിച്ചു. അവസാനിക്കുന്നത് 23നാണ്. അതു പോലെ ഫ്‌ളിപ്കാര്‍ട്ടിന്റെ റിപബ്ലിക് സെയിലും ജനുവരി 20നും ആരംഭിച്ചിരിക്കുകയാണ്. അത് അവസാനിക്കുന്നത് ജനുവരി 22നും.

ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ ഓഫറുകള്‍
വില്‍പനയുടെ ഭാഗമായി ഹോണര്‍ 9Nന് 6,349 രൂപയാണ് ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നത്. അങ്ങനെ 3ജിബി റാം വേരിയന്റിന് 13,999 രൂപയ്ക്കും 4ജിബി റാം വേരിയന്റ് 15,999 രൂപയ്ക്കും ലഭിക്കുന്നു. ഹോണര്‍ 7Aയ്ക്ക് 4,249 രൂപയുടെ ഡിസ്‌ക്കൗണ്ടിനു ശേഷം 10,999 രൂപയ്ക്കു ലഭിക്കുന്നു.

ഡിസ്‌ക്കൗണ്ടിനു ശേഷം
ഹോണര്‍ 9 ലൈറ്റ് രണ്ടു റാം വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. 3ജിബി റാം വേരിയന്റിന് 6,349 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം 13,999 രൂപയ്ക്കു ലഭിക്കുന്നു, അതു പോലെ 4ജിബി റാം വേരിയന്റിന് 7,099 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം 16,999 രൂപയ്ക്കു ലഭിക്കുന്നു. ഹോണര്‍ 7S ന്റെ ഓഫര്‍ വില 8,999 രൂപയാണ്.

ആമസോണ്‍ റിപബ്ലിക് ഡേ ഓഫറുകള്‍
ഈ മൂന്നു ദിവസം നീണ്ട വില്‍പനയില്‍ ഹോണര്‍ 8Xനാണ് ഏറ്റവുമധികം ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്. അതായത് 6,700 രൂപ. അങ്ങനെ 4ജിബി റാം വേരിയന്റിന് 17,999 രൂപയും 6ജിബി റാം വേരിയന്റിന് 19,999 രൂപയുമാണ്. ഹോണര്‍ 8C 4ജിബി റാം, 32ജിബി വേരിയന്റിന് 3100 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 12,999 രൂപയ്ക്കു ലഭിക്കുന്നു. ഹോണര്‍ 7Cയുടെ ഓഫര്‍ വില 12,999 രൂപയാണ്. ഹോണര്‍ പ്ലേ 4ജിബി വേരിയന്റിന് ഓഫര്‍ വില 21,999 രൂപയും 6ജിബി റാം വേരിയന്റിന് 25,999 രൂപയുമാണ്.


Click it and Unblock the Notifications








